മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ചു കഴിഞ്ഞ വർഷം റിലീസായ ചിത്രമാണ് 'ബോഗൻവില്ല'. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. ......
എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവർത്തനത്തിന് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ട് ആണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്നും ഇഡി വ്യക്തമാക്കുന്നു. ......

കൊച്ചി.- കേരളത്തിലെ മദ്യ - ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാന തല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും "ലഹരിവിരുദ്ധ കർമ്മ സേനകൾ " രൂപീകരിക്കാൻ തീരുമാനിച്ചു.
വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങൾക്കും എതിരെ ബോധവത്ക്കരണം,ചെറുത്ത് നിൽപ്പ് ,വിവരം നല്കൽ , ചികിത്സാ സഹായം, കൗൺസലിംഗ്, പുനരധിവാസം എന്നീ തലങ്ങളിൽ സംഘടിതമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകാൻ സമിതി നേതൃത്വം നൽകും.
സമൂഹത്തിലെ വിവിധ സാമൂഹിക- സാംസ്കാരിക - രാഷ്ട്രീയ-മത പ്രസ്ഥാനങ്ങളോടൊപ്പം ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേരള മദ്യവിരുദ്ധ ഏകോപനസമിതി കർമ്മപദ്ധതികൾ തയ്യാറാക്കും.
രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളും ലഹരി വിരുദ്ധ പ്രവർത്തനം അവരുടെ മുഖ്യ അജണ്ടജയായി മാറ്റണമെന്ന് സമിതി ആവശ്യപ്പെട്ടു. ബോധവൽക്കരണം മാത്രമല്ല നിരോധിക്കപ്പെട്ട ലഹരിയുടെ വ്യാപനം തടയാൻ സർക്കാരിൻ്റെ ക്രിയാത്മകമായ ഇടപെടൽ വേണമെന്ന് സമിതി പറഞ്ഞു.
ലഹരിക്ക് അടിമകളായി മാറിയവരെ ചികിത്സിക്കാനുള്ള സംവിധാനങ്ങളും കൗൺസിലിംഗ് കേന്ദ്രങ്ങളിലും സർക്കാർ ഉടൻ ആരംഭിക്കണം .ഐക്യരാഷ്ട്രസഭയുടെ ലഹരി നിർമ്മാർജ്ജന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിമാൻഡ് കുറയ്ക്കുവാൻ ബോധവൽക്കരണവും റിസ്ക്ക് കുറയ്ക്കുവാൻ ചികിത്സയും സപ്ലൈ കുറയ്ക്കുവാൻ കർശന നടപടികളും നടപ്പിലാക്കണം .സന്തോഷത്തിന്റെ വഴികൾ തേടിയാണ് കുട്ടികൾ ലഹരിക്ക് പിന്നാലെ പോകുന്നത്. ......
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മതനിരപേക്ഷ കക്ഷികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവിയാണ് പിണറായി വിജയൻ ഏറ്റുപാടുന്നതെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. ......
തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത്.
നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.
കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവനയും മരിച്ചത്. ......
കൊച്ചി - മുനമ്പം വഖഫ് അധിനിവേശത്തിനെതിരെ സമരം ചെയ്യുന്നവർക്ക് സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇടതു-വലതു എംപിമാർ പാർലമെന്റിൽ വഖഫ് നിയദേദഗതി ബില്ലിനെ എതിർക്കുകയാണ്.
ഇത് വഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
മുനമ്പം ജനതയുടെ സംരക്ഷണം ഉറപ്പു വരുത്താൻ പാർലമെന്റിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി പ്രവർത്തകർ കേരളത്തിലെ എം.പി. മാർക്ക് കത്തയക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ വഖഫ് നിയമം ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ അനവധി ചട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ്.
കാലങ്ങളായി രാജ്യം ഭരിച്ച കോൺഗ്രസ്സിന്റെ സംഭാവനയാണിത്.
ഇതിനെ കാലോചിതമായി പരിഷ്ക്കരിക്കുവാനാണ് മോദി സർക്കാർ ശ്രമിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.
മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരത്തിന് വഖഫ് നിയമ ഭേദഗതി ബിൽ നിയമമാകുന്നതോടെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
എറണാകുളം ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന പരിപാടിയിൽ ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി നിശ്ചയിക്കുന്നത് സംസ്ഥാന നേതൃത്വമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. 75 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന സംബന്ധിച്ചാണ് പ്രകാശ് കാരാട്ട് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിൽ പ്രായപരിധി 72 ആണെങ്കിൽ, ആന്ധ്രയിൽ 70 വയസാണ് പ്രായപരിധി. ......
വാഷിങ്ടൺ: അർബുദത്തെ പോരാടി തോൽപിച്ച 13കാരനെ അമേരിക്കൻ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ് കോൺഗ്രസിൽ പ്രസംഗിക്കവെയാണ് അർബുദത്തെ അതിജീവിച്ച ഡി.ജെ.ഡാനിയേൽ എന്ന ആൺകുട്ടിയെ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കിയുള്ള പ്രഖ്യാപനം ട്രംപ് നടത്തിയത്. ......
‘മാർക്കോ’ സിനിമ ടെലിവിഷനുകളിൽ പ്രദർശിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നിഷേധിച്ചതോടെ ചിത്രം എങ്ങനെ തീയറ്ററുകളിലെത്തി എന്ന ചോദ്യം എങ്ങും ഉയരുകയാണ്. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്ന റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് സിബിഎഫ്സി ചിത്രത്തിന്റെ ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചത്. ......