കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്നു രാവിലെ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പ്രതിനിഝി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർത്തും. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം.......
തിരുവനന്തപുരം: വിസ്മയ വരകള്‍ കൊണ്ട് വിഖ്യാത നോവല്‍ ഹാരിപോട്ടര്‍ പുനരാവിഷ്കരിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശന വീഥിയില്‍ ജീവന്‍തുടിക്കുന്ന, മിഴിവേകുന്ന ചിത്രങ്ങള്‍ 63 ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ കരവിരുതില്‍ ഭദ്രമാക്കിയ സന്തോഷത്തിലാണിവര്‍. ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശകര്‍ക്ക് വാലി ഓഫ് ഹൊഗ്വാര്‍ട്ട്സ് എന്ന ചിത്രവീഥിയിലൂടെ ഹാരിപോട്ടര്‍ പരമ്പര ഇനി അനുഭവിച്ചറിയാം.
കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് ചിത്രവീഥി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്രകലാവൈഭവം കണ്ടപ്പോള്‍ നിറങ്ങളില്‍ കുളിച്ച ഒരു പ്രതീതിയാണുണ്ടായതെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. പ്രതിഭകളെ വാര്‍ത്തെടുക്കുമ്പോഴാണ് ഒരു സ്ഥാപനം സാംസ്കാരികമായും സര്‍ഗപരമായും മുന്നേറുന്നത്. ......
ദോഹ : ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം നാളെ ( വെള്ളി )നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗൺ ആംഫി തിയേറ്ററിൽ വെച്ച് നടക്കുന്ന ഇഫ്താർ സംഗമം വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. ......
ദോഹ: രാജ്യത്തെ റീട്ടെയിൽ വ്യവസായത്തിലെ പ്രമുഖരായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാള്‍ ഏഷ്യൻ പരിസരത്തു വെച്ച നടന്ന ചടങ്ങിൽ വെച്ചു വിതരണം ചെയ്തു.
2025 ജനുവരി 4 ന് തുടങ്ങി മാർച്ച് 23 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.
ചടങ്ങിൽ 10 വിജയികൾക്ക് 5000 റിയാൽ വീതം 50000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് jetour x 50 കാറും ആണ് വിതരണം ചെയ്തത്. കസ്റ്റമേഴ്സിനായി ദോഹ മ്യൂസിക്കിന്റെ കാഫ് മുട്ടിപ്പാട്ട് ഇവന്റും സംഘടിപ്പിച്ചിരുന്നു. ഗ്രാൻഡ് മാള്‍ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പ്രൈസ് ഡിസ്ട്രിബൂഷനു നേതൃത്വം നൽകി. ......
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെൻ്റർ ലേഡീസ് വിങ് വനിതാ സംഗമം സംഘടിപ്പിച്ചു. ക്യു.കെ.ഐ.സി ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ഉൽഘാടനം ചെയ്ത സംഗമത്തിൽ ഫാത്വിമ സിറാജ് ഷാർജ 'പതിവ്രതയായ സ്ത്രീ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ......
മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിനെ പുകഴ്ത്തിയ എംഎൽഎയെ നിയമസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്ര നിയമസഭയിലാണ് സംഭവം.......
ദോഹ: ഖത്തറിൽ ഉയർന്ന തൊഴിലാളിജനസംഖ്യയുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് പ്രവാസിസമൂഹങ്ങൾക്കായി ദേശീയമനുഷ്യാവകാശ സമിതി (NHRC) സംഘടിപ്പിക്കുന്ന റമദാൻ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിന് നാളെ തുടക്കമാകും.
മാർച്ച് 6 മുതൽ 14 വരെ ഐൻ ഖാലിദ് അൽ ഫുർജാൻ ഗ്രൗണ്ടിലാണ് റമദാൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ
നടക്കുക.
ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനുമായി സഹകരിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ സമിതിയാണ് ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകുന്നത്.ശാരീരികവും മാനസികവുമായ ക്ഷേമവുമായി ബന്ധപ്പെട്ട അടിസ്ഥാന അവകാശങ്ങളുടെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള കായിക വിനോദങ്ങൾ കളിക്കാനുള്ള അവകാശത്തെക്കുറിച്ച് തൊഴിൽ സമൂഹത്തിൽ അവബോധം വളർത്തുക എന്നതാണ് റമദാൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം. ശാരീരിക പ്രവർത്തനങ്ങൾ തൊഴിലാളികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു, കൂടാതെ സമ്മർദ്ദം കുറയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ഉപകരണങ്ങളിലൊന്നാണ് കായിക പരിശീലനം. ......