ദോഹ: സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഹൂതി വിഭാഗം നടത്തിയ ബാലസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. സൗദിയിലെ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലുണ്ടായ ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
സാധാരണക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരത്തിലുള്ള അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ:വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ഉച്ചവിശ്രമ നിയമം അവസാനിച്ച സാഹചര്യത്തിലും തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയുള്ള മുൻകരുതലുകൾ തുടർന്നും പാലിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം (MoL). രാജ്യത്തെ തൊഴിൽ അന്തരീക്ഷം സുരക്ഷിതമായി നിലനിർത്തുന്നതിന് ആവശ്യമായ തൊഴിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ തൊഴിലുടമകൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
തൊഴിലാളികൾ നേരിടുന്ന സൂര്യാഘാതം, കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തടയുന്നതിനായി 2021-ലെ 17-ാം നമ്പർ തീരുമാനപ്രകാരമാണ് വേനൽക്കാല തൊഴിൽ സമയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ......
ചവറ: വീട്ടിലെത്തും, ആദ്യം ചെമ്പുപാത്രങ്ങളും നിലവിളക്കുകളും വൃത്തിയാക്കി വിശ്വാസം നേടും. പിന്നീട് വീട്ടിലെ സ്ത്രീകളുടെ സ്വർണാഭരണങ്ങളിൽ അഴുക്കുണ്ടെന്ന് പറഞ്ഞ് ഊരിവാങ്ങും. ......
പ്രമുഖ താരങ്ങളായ ആശ ശരത്തും ഇർഷാദ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അജ്മൽ ആർ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം ശ്രീ മൂലം ക്ലബിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും നടന്നു.
പ്രധാന അണിയറ പ്രവർത്തകർ:
നിർമ്മാണം: ചാരങ്കാട്ട് അശോകൻ (ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്), കെ.പി. ......
കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെയും പേരിൽ മകൾ വീണാ വിജയൻ കൈകാര്യം ചെയ്തത് കോടികളുടെ അനധികൃത സമ്പാദ്യമാണെന്ന് ഇ.ഡി കണ്ടെത്തി. ......
കൊച്ചി: കേരളത്തിൽ അവകാശ സർട്ടിഫിക്കറ്റ് (Legal Heirship Certificate) നൽകുന്നതിന് ഏർപ്പെടുത്തിയിരുന്ന 5 ലക്ഷം രൂപയുടെ സാമ്പത്തിക പരിധി കേരള ഹൈക്കോടതി റദ്ദാക്കി. മരിച്ചുപോയ വ്യക്തിയുടെ സ്വത്തിന്റെയോ ആസ്തിയുടെയോ മൂല്യം നോക്കാതെ തന്നെ തഹസിൽദാർമാർക്ക് നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ......
കൊച്ചി: പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും മുൻകാല ജാമ്യാപേക്ഷകളുടെ വിവരങ്ങളും വ്യക്തമാക്കാത്ത ജാമ്യാപേക്ഷകൾ ഇനി ഹൈക്കോടതി രജിസ്ട്രി നമ്പർ നൽകി സ്വീകരിക്കില്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ഡോ. ......
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (PMLA) അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ പ്രവർത്തനരീതിയും ഘടനയും സംബന്ധിച്ച നിർണ്ണായക ഹർജികളിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. ......
മൂവാറ്റുപുഴ ജില്ല സജീവ പരിഗണനയിലാണ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ജനസംഖ്യ ആനുപാതികമായി പുതിയ ജില്ലകൾ രൂപീകരിക്കണം എന്ന ചർച്ചകൾ സജീവമാവുകയാണ്. തിരൂർ, നെയ്യാറ്റിൻകര, വടകര ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്ന് കഴിഞ്ഞു. ......
കൊച്ചി: മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കൊച്ചിയിലും വയനാട്ടിലുമായി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചെ മുതൽ ഒരേസമയം വ്യാപക പരിശോധനയാണ് നടക്കുന്നത്.
ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട് എന്നിവയ്ക്കു പുറമെ റിപ്പോർട്ടർ ചാനലിന്റെ കൊച്ചി ഓഫീസ്, GOTAD കമ്പനിയുടെ ഓഫീസ് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
പുലർച്ചെ നാല് മണിയോടെയാണ് എസ്ഐടി സംഘം പരിശോധന ആരംഭിച്ചത്. ......