ദോഹ: 'ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം' എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി 'ലഹരി മഹാ വിപത്ത്' എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു. 2025 മാർച്ച് 14 വെള്ളിയാഴ്ച രാത്രി 9 മണിക്ക് തുമാമയിലെ കെഎംസിസി ഹാളിലാണ് പരിപാടി.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സമൂഹത്തെയാകെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. ......
ചെന്നൈ: നവദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയതിന്റെ ദോഷഫലങ്ങൾ തമിഴ്നാട് ഇപ്പോൾ അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ദോഹ: അരനൂറ്റാണ്ടു കാലത്തോളം ഖത്തറില്‍ പ്രവാസിയായിരുന്ന കെ വി അബ്ദുല്ലക്കുട്ടിഹാജി നാട്ടില്‍ നിര്യാതനായി. ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രഥമ പ്രസിഡന്റും കെ എം സി സി നേതാവുമായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം ഖത്തറിലുണ്ടായിരുന്ന കാലത്ത് നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ......
ട്രെയിൻ തട്ടി യുവാവു രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട് ലക്കിടിയിലാണ് സംഭവം. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു(24)വും മകനുമാണ് മരിച്ചത്.......
തിരുവനന്തപുരം: കോൺഗ്രസ് വേദിയിലെത്തിയ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുൻ മന്ത്രിമാർ കൂടിയായ സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനും പങ്കെടുത്തത്. ......
കോഴിക്കോട്ട് മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. കുണ്ടായിത്തോട് ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്.......
മാനന്തവാടി: അമ്പലവയൽ പൊലീസ് ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. വയനാട് വള്ളിയൂർക്കാവിലാണ് സംഭവം.വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65)ആണ് മരിച്ചത്. പച്ചക്കറികൾ ഉന്തുവണ്ടിയിൽ കൊണ്ടുപോയി വിൽപന നടത്തിയിരുന്നയാളാണ് ശ്രീധരൻ.
കണ്ണൂരിൽ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്പലവയൽ പൊലീസ് വാഹനമാണ് അപകടത്തിൽ പെട്ടത്. ......
ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം മുൻ എംപിയും സിപിഎം സഹയാത്രികനുമായ സെബാസ്റ്റ്യൻ പോൾ. ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം കെ വി തോമസിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. ......
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സായി ഗ്രാം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറിനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനന്ദ് കുമാറിനെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ......