ദോഹ: സാംസ്കാരിക മന്ത്രാലയംഉംസലാലിലെ ദർബ് അൽ സായിയിൽ നടത്തിയ "അൽ റാസ്ജി" കലാ സാംസ്കാരിക പ്രദർശനം സമാപിച്ചു.
ഒരാഴ്ച നീണ്ടുനിന്ന പരിപാടിയിൽസാംസ്കാരിക പൈതൃകത്തിന്റെ അതുല്യമായ റമദാൻ അന്തരീക്ഷത്തിൽ ഖത്തരി പാരമ്പര്യങ്ങളുടെ ആഘോഷവേദി സന്ദർശ കരെവിസ്മയ ഭരിത മാക്കി. സമാപനദിവസം, ഫ്ലാഗ് പ്ലാസയിൽ നടന്ന ദൈനംദിന മത്സരത്തിൽ പ്രേക്ഷകരിൽ നിന്ന് ആവേശകരമായ പങ്കാളിത്തം ലഭിച്ചു. ......
കളമശ്ശേരി : കളമശ്ശേരി പോളിടെക്നിക് കോളേജില്‍ പോലീസ് നടത്തിയ കഞ്ചാവ് വേട്ടയുടെ മുഖ്യപ്രതിയും മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും, ഹോളി ആഘോഷത്തിനായി ക്യാമ്പസ്സില്‍ വ്യാപക പിരിവു നടത്തി ഈ കേസ്സില്‍ നിലവില്‍ റിമാന്‍ഡിലായ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിക്, ശാലിക് എന്നിവര്‍ക്ക് പിരിവു നടത്തിയ പണം കൈമാറി കഞ്ചാവ് ക്യാമ്പസ്സില്‍ എത്തിച്ച മുഖ്യ പ്രതിയുമായ അനുരാജ് . ആര് (21) ട/ീ രാജേന്ദ്രന്, മഠത്തില്‍, പുന്നകുളം, കരുനാഗപ്പള്ളി,കൊല്ലം എന്ന വിദ്യാര്‍ത്ഥിയെയാണ് കളമശ്ശേരി പോലീസ് പഴുതുകളടച്ച അന്വേഷണത്തിലൂടെ പിടികൂടിയത്. ......
കൊച്ചി : കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. ......
ദോഹ:കഴിഞ്ഞദിവസം അന്തരിച്ച ദലിത് ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ കെ കൊച്ച് അനുസ്മരണം സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ മലപ്പുറം ജില്ല. കെ.കെ കൊച്ചിൻ്റെ മരണത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. ......
ദോഹ: ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിന് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽമഹമൂദ് ഇസ്ലാമിക് കൾചറൽ സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വക്റയിലെ ഇഫ്താർ കൂടാരത്തിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തൊള്ളായിരത്തിലധികം പേർ പങ്കെടുത്തു.
ദേഹേച്ഛയെയും പൈശാചിക ചിന്തകളെയും അതിജയിക്കാൻ മനുഷ്യ സമൂഹത്തിന് ദൈവമേകിയ കാരുണ്യമാണ് റമദാൻ മാസമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച യാസിർ അറഫാത്ത് പറഞ്ഞു. ......
ദോഹ: 'ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമുഹിക പ്രതിരോധം' എന്ന ശീർഷകത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ആധുനിക ജീവിതക്രമം, കുടുംബ ബന്ധങ്ങളിൽ വരുത്തിയ സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങുകയെന്ന വ്യതിയാനം, ആർഭാടം, സിനിമ പോലുള്ള മീഡിയകളിലെ നെഗറ്റിവ് ഹീറോയിസം അനുകരിക്കുവാനുള്ള പ്രവണത, ധാർമ്മിക മൂല്യങ്ങളിൽ നിന്നുമുള്ള പിന്മാറ്റം, അമിതമായ സ്ട്രെസും, അനാവശ്യമായ തൻപ്രമാണിത്തവും തുടങ്ങി നിരവധി കാരണങ്ങൾ ലഹരിയുടെ അതിവ്യാപനത്തിനു കാരണമാവുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ......
ദോഹ: ഖത്തർ ചേംബർ ചെയർമാനും ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഡെവലപ്മെന്റ് വൈസ് ചെയർമാനുമായ ശൈഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ താനി, ഇസ്ലാമിക് ചേംബറും ഫെഡറേഷൻ ഓഫ് ഗൾഫ് ചേംബേഴ്സും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. മക്ക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ മദീന ചേംബർ നടത്തിയ "ഇന്റർനാഷണൽ മൻഫാ ഫോറത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഫെഡറേഷൻ ഓഫ് ഗൾഫ് ചേംബേഴ്സ് സെക്രട്ടറി ജനറൽ സാലിഹ് ബിൻ ഹമദ് അൽ ഷർഖിയും ഇസ്ലാമിക് ചേംബർ സെക്രട്ടറി ജനറൽ യൂസഫ് ഹസ്സൻ അൽ ഖലാവിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ......