രാജ്യത്തെ എംഎൽഎമാരിൽ പലരും ശതകോടീശ്വരന്മാർ. എംഎൽഎമാരിലെ ഏറ്റവും സമ്പന്നൻ ബിജെപി നേതാവായ പരാഗ് ഷാ ആണ്.......
തിരുവനന്തപുരം: ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാക്തീകരണ പരിപാടി സ്റ്റെപ്പ് അപ് ഡേ നാളെ നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട നിരവധി ഭിന്നശേഷിക്കാര്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തും. ......
നാഗ്പുരിലുണ്ടായ അക്രമ സംഭവങ്ങളുടെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫാഹിം ഷാഹിം ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് ഇപ്പോൾ തെലുങ്ക് സംവിധായകൻ ശേഖർ കമൂല സംവിധാനം ചെയ്യുന്ന 'കുബേര', താൻ തന്നെ സംവിധാനം ചെയ്യുന്ന 'ഇഡലി കടൈ', ഹിന്ദിയിൽ ഒരുങ്ങുന്ന 'തേരെ ഇസ്ക് മേ' എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ കൂടാതെ വമ്പൻ ഹിറ്റായ 'അമരൻ' എന്ന സിനിമ സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിലും, സൂപ്പർഹിറ്റായ 'പോർ തൊഴിൽ' എന്ന സിനിമ സംവിധാനം ചെയ്ത വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധനുഷ് അഭിനയിക്കാനിരിക്കുകയാണ്. ഇതിൽ രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂൺ മാസം തുടങ്ങും എന്നാണ് റിപ്പോർട്ട്. ......
കോട്ടയം : കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. രണ്ടര കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.
ഇന്ന് ഉച്ചയോടെയാണ് യുവാവിനെ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ നിന്നും കഞ്ചാവുമായി പിടികൂടിയത്.
ഒറീസ ഖോർദ ജില്ലയിൽ ബലിപട്ന താലൂക്കിൽ അമാൻകുഡ വില്ലേജിൽ സുനിൽ ബോയിയെ ആണ് എക്സൈസ് സംഘം പിടികൂടിയത്.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തേക്ക് നടന്നു വരികയായിരുന്നു ഇയാൾ. ഈ സമയത്താണ് എക്സൈസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിടികൂടിയത്. ......
പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ഉടൻ പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ട്. ജേസൺ സഞ്ജയ് നായകനായ വരാനിരിക്കുന്ന ചിത്രം നിർമ്മിച്ചതിന് ശേഷം കമ്പനി അടച്ചുപൂട്ടും എന്നാണ് റിപ്പോർട്ട്. ......
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഒമ്പത് മാസത്തിന് ശേഷം ഇന്ത്യൻ വംശജ സുനിത വില്യംസ് മടങ്ങിയെത്തിയത് വലിയ ആഘോഷമാക്കുകയാണ് നാസ. ഇന്ത്യൻ വംശജ എന്ന നിലയിൽ ഇന്ത്യക്കാർക്കും ഏറെ സന്തോഷമുള്ള ദിനമാണിന്ന്. ......
കൊച്ചി - പോലീസിന്റെ ജലപീരങ്കിയ്ക്കും തകർക്കാൻ കഴിയാത്ത ആവേശത്തോടെ പിണറായി സർക്കാർ ലഹരി മാഫിയയ്ക്ക് ഒത്താശ നൽകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചി എക്സൈസ് ഡെ.കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
കച്ചേരിപ്പടിയിലെ ഓഫീസിനു മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞ പോലീസ് പ്രതിഷേധിക്കുന്നവർക്ക് നേരെ രണ്ടുവട്ടം ജലപീരങ്കി ഉപയോഗിച്ചു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു മാർച്ച് ഉദ്ഘാടനം ചെയ്തു
ലഹരിമാഫിയക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ പിണറായി സർക്കാരും പോലീസും സ്വീകരിക്കുന്ന രീതി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു തലമുറയെ നശിപ്പിക്കുന്ന വിധം ലഹരിമാഫിയ പിണറായിയുടെ ഭരണത്തിൽ ശക്തിപ്രാപിച്ചു
എന്തു വില കൊടുത്തും ലഹരിമാഫിയയെ അടിച്ചമർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോർച്ച മുൻ ജില്ലാ പ്രസിഡണ്ട് വൈശാഖ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മുൻ ജില്ലാ ജന. സെക്രട്ടറി എസ്. ......
ദോഹ: കേരള ബിസിനസ് ഫോറം (KBF) സുഹുർ സംഗമംസംഘടിപ്പിച്ചു. കമ്മ്യൂണിറ്റി നേതാക്കൾ, മാധ്യമ പ്രതിനിധികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരടക്കം
250ൽ പരം വ്യക്തി ത്വങ്ങൾ പങ്കാളിത്തം വഹിച്ചു.അത്ലൻ സ്പോർട്സ് സെന്ററിൽ നടന്ന സുഹുർ സംഗമത്തിൽ
ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിന്‍കർ എന്നിവരും പങ്കെടുത്തു
റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ റമദാൻ സന്ദേശം നൽകി. പുണ്യ മാസത്തിന്റെ കരുണ, ഐക്യം, ആത്മീയ ചിന്തകൾ എന്നിവയെ കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. ......