ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് വെറും പത്തുരൂപ കൊണ്ട് വൻ വിപ്ലമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡായ കാമ്പ കോളയെ അംബാനി സ്വന്തമാക്കിയതിന് പിന്നാലെ ശ്രീലങ്കൻ മുൻ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയൻസ് സ്വന്തമാക്കിയിരുന്നു. ......
തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഈ വർഷത്തെ ഇഫ്താർ സംഗമം -2025, മാർച്ച് 21 വെള്ളിയാഴ്ച്ച അൽ മഷാഫിലുള്ള പോഡാർ പേൾ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വേദിയുടെ അംഗങ്ങളും,കുടുംബാംഗങ്ങളും,സുഹൃത്തുക്കളും ചേർന്ന് ജനസാഗരം തീർത്ത ഇഫ്ത്താറിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു.
വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീ. ഷറഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ഔപചാരിക ചടങ്ങിൽ വെച്ച് ഇന്ത്യൻ അംബാസഡർ H E: വിപുൽ ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്തു. ......
പലപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യൽ. അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് ഓർക്കുമ്പോൾ പിന്നീടാകട്ടെ എന്ന് കരുതി ആധാർ അപ്ഡേറ്റ് ചെയ്യാതെ മാറ്റി വെക്കുന്നത് ചിലരുടെയെങ്കിലും ശീലമാണ്. ......
ബംഗളുരു: തേൻകെണി വിവാദം കർണാടകത്തിലെ ഭരണകക്ഷിയായ കോൺഗ്രസിനെ പിടിച്ചുലക്കുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായ മുതിർന്ന നേതാവും സഹകരണമന്ത്രിയുമായ കെ എൻ രാജണ്ണയാണ് "തന്നെ തേൻകെണിയിൽ വീഴ്ത്താൻ ശ്രമുണ്ടായി" എന്ന് നിയമസഭയിൽ തുറന്നടിച്ചത്. ......

സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്ന് വച്ച് തുന്നിയ സംഭവത്തിൽ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട സർക്കാർ ഡോക്ടർക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പരാതിയിലെ തീരുമാനം സർക്കാരിന് വിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ .
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്റ്റിന് എതിരെ പ്ലാമൂട്ടുക്കട സ്വദേശി ജിത്തുവാണ് സ്ഥിരം ലോക് അദാലത്തിൽ കേസ് ഫയൽ ചെയ്തിരുന്നത് . ശസ്ത്രക്രിയ നടത്തിയ സമയത്ത് സർജിക്കൽ മോപ് ഗർഭപാത്രത്തിൽ കുടുങ്ങിയത് അറിയാതെ മുറിവ് തുന്നിച്ചേർത്തിരുന്നു . അസഹ്യമായ വയറുവേദന , പനി , മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ പതിവായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ പലതവണ വീട്ടിൽ പോയി കണ്ട് ചികിത്സ നടത്തി . എന്നാൽ വിശദമായ പരിശോധന നടത്തുന്നതിന് പകരം മരുന്നുകൾ നൽകി മടക്കി അയച്ചെന്നാണ് ലോക് അദാലത്തിന് ലഭിച്ച പരാതിയിൽ ഉള്ളത് .
തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാക്കിയ സ്ഥിരം ലോക് അദാലത്ത് ഡോ. സുജ അഗസ്റ്റിൻ കുറ്റക്കാരിയെന്ന് വിധിക്കുകയും 3 ലക്ഷം രൂപ പിഴയും 10000 രൂപ ചികിത്സ ചിലവും , 5000 രൂപ കോടതി ചിലവും നൽകണമെന്ന് വിധിക്കുകയും ചെയ്തു . ......
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനി മേഘ(24)യാണ് മരിച്ചത്.......
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോട് നിരുപാധികം മാപ്പ് പറഞ്ഞ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ. പൃഥ്വിരാജ് ഇതുവരെ ഒരു നല്ല സിനിമ എടുത്തതായി ഞാൻ കേട്ടിട്ട് പോലുമില്ല എന്ന് ഒരു അഭിമുഖത്തിൽ മൈത്രേയൻ പറഞ്ഞിരുന്നു. ......
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ് പ്രതികൾക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും പതിനൊന്നാം പ്രതിക്ക് മൂന്നു വർഷം തടവുമാണ് കോടതി വിധിച്ചത്. ......
ഒലവക്കോട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ യഥാർത്ഥ ചിലവെത്രയെന്ന് ഒടുവിൽ പുറംലോകമറിഞ്ഞു. 16.97 ലക്ഷം രൂപ ചിലവായെന്ന റയിൽവെയുടെ കണക്ക് തെറ്റാണെന്നും ഒമ്പത് ലക്ഷം രൂപ മാത്രമാണ് ചിലവായതെന്നും റയിൽവെ തന്നെ വ്യക്തമാക്കുകയായിരുന്നു. ......
കുട്ടനാട് മാമ്പുഴക്കരിയിൽ കൃഷ്ണമ്മ(62)യെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവത്തിന്റെ മുഖ്യ ആസൂത്രക നെയ്യാറ്റിൻകര ആറാലുമ്മൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപ തന്നെ. കൃഷ്ണമ്മയുമായി അടുപ്പം സ്ഥാപിച്ച നാൽപത്തൊന്നുകാരി ദീപ ഇവരുടെ വീട്ടിൽ സഹായിയായി നിന്നാണ് കവർച്ച നടത്തിയത്. ......