ദോഹ :റമദാനിൻ്റെ വിശുദ്ധ ദിനരാത്രങ്ങൾ അവസാനിക്കുമ്പോൾ പെരുന്നാൾ ആഘോഷം വ്യത്യസ്തമാക്കി നടുമുറ്റം ഖത്തർ. പെരുന്നാൾ ദിവസം 'ഈദ് സ്നേഹപ്പൊതി' എന്ന പേരിൽ സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചാണ് നടുമുറ്റം പെരുന്നാൾ ആഘോഷിച്ചത്.
നുഐജയിലെ പ്രവാസി വെൽഫെയർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡൻ്റ് റഷീദ് അഹ്മദ് ഉദ്ഘാടനം ചെയ്തു .നടുമുറ്റം ആക്ടിംഗ് പ്രസിഡൻ്റ് ലത കൃഷ്ണ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐ സി ബി എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി,ഐ സി സി കൾച്ചറൽ ആക്ടിവിറ്റി കോഡിനേറ്റർ നന്ദിനി,ഐ എസ് സി എം സി മെമ്പർ അസീം, പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം പ്രസിഡൻ്റ് ആർ .ചന്ദ്രമോഹൻ,വൈസ് പ്രസിഡൻ്റ് റഷീദലി ,നടുമുറ്റം പ്രസിഡൻ്റ് സന നസീം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം സ്വാഗതവും സ്നേഹപ്പൊതി കോഡിനേറ്റർ സകീന അബ്ദുല്ല നന്ദിയും പറഞ്ഞു. ......
കൊച്ചി : (03.04.2025) കാന്‍സറിനെതിരെയുള്ള ആധുനിക ചികില്‍സയായ കാര്‍-ടി സെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജി ആന്റ് ക്ലിനിക്കല്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ ആറ്, ഞായറാഴ്്ച '' ക്യുറാ ഇമ്മ്യൂണിസ് '' കാര്‍-ടി സെല്‍ തെറാപ്പി നാഷണല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന കോണ്‍ക്ലേവ് ഉച്ചയ്ക്ക് 12 ന് വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ഡോ. ......
ദോഹ: ഈദ് ഉൽ ഫിത്ർ ആഘോഷവേളകളുടെ ഭാഗമായി ഇന്ത്യൻ കൾച്ചെറൽ സെന്റർ അശോകാ ഹാളിലാണ് സംസ്കൃതി ഖത്തർ ഒരുക്കിയ ഇദ് മുബാറക് ലൈവ് മ്യൂസിക്കൽ ഡാൻസ് സ്റ്റേജ് ഷോ അരങ്ങേറിയത്. ദോഹയിലെ പ്രശസ്തരായ 13ഓളം ഗായിക ഗായകരാണ് മലയാളികൾ നെഞ്ചെറ്റിയ മാപ്പിളപ്പാട്ടിശലുകൾക്കൊപ്പം തമിൾ മലയാളസിനിമ ഗാനങ്ങളുടെ ശ്രവ്യ വിരുന്നൊരുക്കിയത്. വടക്കൻ മലബാറിലെ പഴയകാല മുസ്ലിംതറവാട്ടിലെ റമദാൻ ചെറിയ പെരുനാൾ ആഘോഷപെരുമായിലാണ് ഇദ് മുബാറക് സ്റ്റേജ് ഷോ കടന്ന് പോകുന്നത്. ഇശലുകളുടെ താളങ്ങൾക്കൊപ്പം ഒപ്പന, സൂഫി,ഖവാലി നൃത്യങ്ങൾ, സിനിമാറ്റിക് ഡാൻസുകളുംമായി മൂന്നു മണിക്കൂർ കാണിക്കൾക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കിയ ഇദ് മുബാറക് ഷോ ഫൈസൽഅരിക്കാട്ടിലാണ് സംവിധാനം ചെയ്തത്. ചെറിയ കുട്ടികളടക്കം എഴുപതോളം കലാകാരൻമാരും കലാകാരികളുമാണ് ഒരു മാസത്തെ പരിശീലന മികവിൽ വിവിധ നൃത്യഇനങ്ങളിലായി അരങ്ങിൽ എത്തിയത്. ......
സെൻമേരിസ് ഹൈസ്കൂളിൽ പ്രവർത്തിച്ചു വരുന്ന ഫുട്ബോൾ അക്കാദമിയുടെ ഈ വർഷത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് ജനറൽ മാനേജർ റഫ ഫാദർ തോമസ് നങ്ങേലി മാലിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജയ് മോഹനൻ ഇട്ടിര യോഗത്തിൽ സംസാരിച്ചു.റഫ ഫാ ജിബിൻ കനാട്ട് നന്ദി പറഞ്ഞു. ......
ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) സംസ്ഥാന വ്യാപകമായി ഹോമിയോപ്പതി വാരാഘോഷം സംഘടിപ്പിക്കുന്നു. 'എ ജന്റിൽ ടച്ച് ഫോർ എ ഹെൽത്തിർ റ്റുമോറോ' എന്ന പ്രമേയത്തില്‍ ഏപ്രിൽ 6 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഐ.എച്ച്.കെ. ......
തൃശൂര്‍: രാജ്യാന്തര ആത്മീയ സംഗീത ആല്‍ബമായ 'സര്‍വേശ' രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ നേടി. ഗാനം ആലപിച്ച ഗാനഗന്ധര്വന് പത്മവിഭൂഷണ്‍ ഡോ. ......

ദോഹ: സാമൂഹിക ക്ഷേമ വകുപ്പ് സാമൂഹിക വികസന കുടുംബ മന്ത്രാലയവുമായി ചേർന്ന് (എംഎസ്ഡിഎഫ്) ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു.മന്ത്രാലയം നിരവധി കഫേകളുമായി സഹകരിച്ചുകൊണ്ട്
ഓട്ടിസത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്ന പദപ്രയോഗങ്ങൾ അടങ്ങിയ പോസ്റ്ററുകൾ വിതരണം ചെയ്തു. സമൂഹത്തെ ബോധവൽക്കരിക്കുക, ഓട്ടിസം ബാധിച്ച വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുക, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എടുത്തുകാണിക്കുക എന്നിവയുടെ ഭാഗമായാണ് വിവിധപരിപാടികൾ സംഘടിപ്പിച്ചതെന്ന് എംഎസ്ഡിഎഫ് സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടർ റീം അൽ അജ്മിപറഞ്ഞു. ഓട്ടിസം ബാധിച്ച വ്യക്തികളും അവരുടെ കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും പ്രതിരോധ നടപടികൾ നൽകുന്നതിനും സമ്മേളനങ്ങളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നതിനും ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും മാന്യമായ ജീവിതം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഖത്തറിന്റെ വിഷൻ 2030 ന് അനുസൃതമായി, ഓട്ടിസം അവബോധം വളർത്തുന്നതിനും അതിന്റെ വെല്ലുവിളികൾ നേരിടുന്നതിനും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും എല്ലാസ്ഥാപനങ്ങളുടെയും സഹകരണത്തിന്റെ പ്രാധാന്യം മന്ത്രാലയം ഓർമ്മപെടുത്തി. ......
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപ് തന്നെ ചതിച്ചെന്ന് മുഖ്യപ്രതി പൾസർ സുനി. റിപ്പോർട്ടർ ടിവി സ്റ്റിംഗ് ഓപ്പറേഷനിലൂടെ ചിത്രീകരിച്ച വീഡിയോയിലാണ് പൾസർ സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. ......