
കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മര്‍ സ്കൂള്‍ ആരംഭിക്കുന്നത്. പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്കില്‍സ്,വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍,ഡിസൈന്‍ തിങ്കിങ് തുടങ്ങിയവ ആസ്പദമാക്കിയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സമ്മര്‍ സ്കൂളില്‍ പ്രവേശനം നേടാന്‍ ഞാന്‍ എന്തുകൊണ്ട് അര്‍ഹനാണ്- പാഷന്, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 16ന് മുമ്പ് സമര്‍പ്പിക്കണം. 20 ദിവസം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ റസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളുമായുള്ള ചര്‍ച്ചകള്‍, ഇന്‍ട്രാക്ടീവ് ആക്ടിവിറ്റീസ് തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ......
സ്വർണ വായ്പകൾക്കായി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് സമഗ്രമായ മാർഗനിർദ്ദേശങ്ങൾ വരുന്നു. റിസർവ് ബാങ്കാണ് സ്വർണ വായ്പകൾക്കായി സമഗ്രമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കുക. ......
ദോഹ: ഈദ് അവധി കാലത്ത് ഇ-ആപ്പുകൾ വഴി യാത്രക്കാരെ കൊണ്ടുപോകുന്ന ലിമോസിനുകളിൽ ഗതാഗത മന്ത്രാലയം പരിശോധന കാമ്പയിൻ നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ചാണ് കാമ്പയിൻ നടത്തിയത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധനനടത്തി. ......
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സുവർണ്ണ വാളിനായുള്ള വാർഷിക ഗ്രാൻഡ് ക്യാമൽ ഫെസ്റ്റിവലിൽ അൽ ഷഹാനിയ, ഉം അൽ സുബാർ ഒട്ടകങ്ങൾ വിജയതിളക്കത്തിൽ.
പൗരപ്രമുഖരുടെയും ശൈഖുമാരുടെയും ഒട്ടകങ്ങളുടെ മത്സരയോട്ടം കാണികളെആവേശത്തിലാഴ്ത്തി. ഖത്തറിൽ നടക്കുന്ന ഏറ്റവും ചെലവേറിയഒട്ടക യൊട്ട മത്സരമാണ് അമീർഗ്രാൻഡ് ക്യാമൽ ഫെസ്റ്റിവൽ.രണ്ട് പ്രധാന റൗണ്ടുകളിൽ ശക്തമായ ക്ലാസിക് മത്സരത്തിലൂടെ അൽ ഷഹാനിയയും പ്രസിഡൻഷ്യൽ ക്യാമൽസും എല്ലാ കാണികൾക്കും ഒരു രസകരമായ പ്രകടനം കാഴ്ചവച്ചു. ......
ദോഹ: ഖത്തറിന്റെ സമ്പന്നമായ സമുദ്ര പൈതൃകംപ്രതിഫലി പ്പിക്കുന്ന മത്സ്യബന്ധന പ്രദർശനത്തിന്
ഓൾഡ് ദോഹ തുറമുഖത്ത് തുടക്കമായി. നാല് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനനഗരിയിൽ
30 ലധികം പ്രദർശകരും മത്സ്യബന്ധനത്തിൽ വൈദഗ്ദ്ധ്യം നേടിയ 150-ലധികം പ്രാദേശിക ബ്രാൻഡുകളും ഉൾപ്പെടുന്നു. ......
കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ സ്ഥാനം വത്തിക്കാൻ ഇടപെട്ട് രാജിവയ്പ്പിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) ആവശ്യപ്പെട്ടു.മേജർ ആർച്ച്ബിഷപ്പ് സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വർഷം ആയിട്ട് നാളിതുവരെയായി മേജർ അതിരൂപതയിൽ സഭയുടെ ഔദോഗിക കുർബാന നടപ്പാക്കാൻ കഴിയാത്തത് തട്ടിലിൻ്റെ സമ്പൂർണ്ണ പരാജയമാണെന്ന് സി എൻ എ ഉന്നതാധികാര സമിതി യോഗം ചൂണ്ടിക്കാട്ടി.സ്വയം സ്ഥാനം ഒഴിയാൻ തയ്യറാകാത്ത ആർച്ച്ബിഷപ്പിൻ്റെ രാജി വത്തിക്കാൻ ചോദിച്ച് വാങ്ങണം. മേജർ അതിരൂപത ഭരണം വത്തിക്കാൻ നേരിട്ട് ആക്കണം.അതിരൂപതയിൽ നിലനിൽക്കുന്ന കുർബാന പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള മെയിൽ സന്ദേശം വത്തിക്കാനിലേക്കും, ന്യൂൺഷ്യോക്കും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അയച്ചു. ......
കൊച്ചി: കേരളത്തിലെ മിശ്രവിവാഹ പ്രസ്ഥാനത്തിന്റെ സ്ഥാപകനും അരനൂറ്റാണ്ടുകാലം അതിന്റെ അമരക്കാരനുമായിരുന്ന വി. കെ.......
ആദ്യത്തെ ആൾ ഇന്ത്യ പൊലീസ് ബാഡ്മിൻ്റൺ ക്ലസ്റ്റർ ഇന്ന് (ഏപ്രിൽ 11) വൈകിട്ട് മൂന്നിന് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ക്ലസ്റ്ററിനോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ മത്സര വിവരങ്ങൾ വിശദീകരിച്ചു.14 ന് സാംസ്കാരിക പരിപാടികൾ കായിക മന്ത്രി വി അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. 15ന് സമാപന പരിപാടികളുടെ ഉദ്ഘാടനം വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.
ഏപ്രിൽ 11 മുതൽ 15 വരെ ഓൾ ഇന്ത്യ പോലീസ് ഫോഴ്സ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ......
നാല് പുതിയ മലയാള ചിത്രങ്ങളാണ് ഇന്നു മുതൽ ഒടിടിയിൽ എത്തുന്നത്. അടുത്തിടെ തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളായ ബ്രോമാൻസ്, ദാവീദ്, പൈങ്കിളി, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങളാണ് ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ റിലീസ് ചെയ്യുക. ......