കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാംപ്രതിയും അദ്ദേഹത്തിന്റെ ഭാര്യ പാർവ്വതി രണ്ടാംപ്രതിയും ഭാര്യാ സഹോദരൻ മൂന്നാംപ്രതിയുമായ മുഡ കേസ് ആ കുടുംബത്തെയും സംസ്ഥാനഭരണത്തെയും വീണ്ടും ചുറ്റിവരിയുകയാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലോകായുക്ത പോലീസാണ് ജനപ്രതിനിധികൾക്കായുള്ള പ്രത്യേകകോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് മുഡ കേസ് അന്വേഷിച്ചത്. ......
കൊച്ചി: ഭാരതീയ ദലിത് കോൺഗ്രസ്സ് എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 134-ാമത് അബേദ്കർ ജന്മദിന ആഘോഷങ്ങളുടെ ഉൽഘാടന കർമ്മം ഡി.സി.സി പ്രസിഡൻ്റ് ശ്രീ. മുഹമ്മദ് ഷിയാസ് നിർവ്വഹിച്ചു. രാജ്യം അതിഗുരുതരമായ ജാതിവിവേചനത്തിൻ്റേയും വർഗ്ഗീയ ധ്രുവീകരണത്തിൻ്റേയും പിടിയിലമരുന്ന ഈ കാലഘട്ടത്തിൽ അംബേദ്കർ ദർശ്ശനങ്ങളുടെ പ്രചാരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ജന്മദിന സന്ദേശത്തിൽ ശ്രീ മുഹമ്മദ് ഷിയാസ് പറഞ്ഞു. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ശ്രീ. എൻ.കെ. അനിൽകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ' ലോയേഴ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ : പി.കെ. അബ്ദുൾ റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ, സി.എ.ജി.മുൻ ഉന്നത ഉദ്യോഗസ്ഥൻ ഹേംരാജ് ദിവാകർ , ശ്രീമതി. രജനി ദിവാകർ മുഖ്യ അഥിധികളായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടി സേവ്യർതായങ്കരി , വി.കെ. ......
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. ......
കൊച്ചി: ഡോ.ബി.ആർ. അംബേദ്കർ ലക്ഷക്കണക്കിന് പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ദീർഘദർശിയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ......
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യൻ വിദ്യാഭ്യാസസമ്പ്രദായത്തിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് ലക്ഷ്യമിടുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീയിൽ കേരളം ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച തിരുമാനം ഏപ്രിൽ 9 നു കൂടിയ മന്ത്രിസഭായോഗം മാറ്റിവച്ചു. ......
കൊച്ചി: ആരോഗ്യകരവും ശാസ്ത്രീയവുമായ രീതിയിൽ കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റിയെടുക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന കൊച്ചിയിലെ മൾട്ടിഡിസിപ്ലിനറി കേന്ദ്രമായ പ്രയത്നയിൽ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ പതിനെട്ട് വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ......
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. എം ആർ അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി. ......
കണ്ണൂരിൽ വഖഫ് ഭൂമി തർക്കത്തിൽ സിപിഎമ്മും മുസ്ലീം ലീഗും നേർക്കുനേർ. തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ് മാനേജ്മെൻറ് വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് സിപിഎം ഉയർത്തുന്ന ആക്ഷേപം. ......
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് മൂന്നുമക്കളാണ്. ബയോളജിക്കലി രണ്ടുമക്കളും മൂന്നാമത്തേത് വളര്ത്തുപുത്രനായ എ.ഡി.ജി.പി. എം.ആര്.......
ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ലൈംഗിക ലൈംഗിക പീഡനത്തിനിയായെന്ന് എയർഹോസ്റ്റസായ യുവതി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പീഡനത്തിനിരയായതെന്നാണ് 46 വയസുകാരിയുടെ പരാതി. ......