മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകാത്ത സാഹചര്യമുണ്ടാകാം. കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ......
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. യു.പി.ഐ ഇടപാട് തുകയ്ക്കല്ല, വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റിനാണ് (എംഡിആർ) ജിഎസ്ടി ബാധകമാകുകയെന്ന് അധികൃതർ അറിയിച്ചു.
എംഡിആറിന്മേൽ ഈടാക്കുന്ന ജിഎസ്ടി, അർഹരായ ജിഎസ്ടി രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) വഴി ക്രമീകരിക്കാനും സാധിക്കും. ......
ഹസ്സൻ: ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവിന് സമീപം ഹസ്സനിലെ ലോഡ്ജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.......
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി നടന്ന സെമിനാർ ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഏതൊരു പൗരനും അറിയാനുള്ള അവകാശത്തെ സംബന്ധിച്ച നിയമമാണ് വിവരാവകാശ നിയമമെന്നും ഇത്രയേറെ സുതാര്യമായ നിയമം ലോകത്ത് ഉണ്ടാകില്ലെന്നും എം എൽ എ പറഞ്ഞു. ......
സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ......
മുംബൈ : തത്സമയ ബാങ്കിങ് നിരീക്ഷണം, റിസ്ക് മേൽനോട്ടം, പ്രവർത്തന മികവ് എന്നിവ ലക്ഷ്യമിട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ‘യൂണിയൻ സുദർശൻ’ എന്ന കേന്ദ്രീകൃത ബാങ്കിങ് ഇന്റലിജൻസ് ഹബ് അവതരിപ്പിച്ചു. ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് പൂർണമായും ഓട്ടോമേറ്റഡ് സംവിധാനമായ ‘യൂണിയൻ സുദർശൻ’ അവതരിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ വിവിധ ബാങ്കിങ് ചാനലുകളിലെ അസാധാരണ ഇടപാടുകളും റിസ്കുകളും നേരത്തേ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ബാങ്ക് 14 പുതിയ തന്ത്രപ്രധാന പദ്ധതികൾക്കും തുടക്കമിട്ടു. ......
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ നിയമപരമായി നേരിടാൻ തന്റെ പക്കൽ 800 പേജുള്ള തെളിവുകളുണ്ടെന്ന് ട്വന്റി20 ലീഡറും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബ് വെളിപ്പെടുത്തി. ......
ദോഹ: ഖത്തറിലെ മുൻഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് സംയോജിത തൊഴിൽ പരിശീലനവും ശാക്തീകരണവും ഉറപ്പാക്കുന്നതിനായി സാമൂഹിക വികസന കുടുംബ മന്ത്രാലയം ദേശീയ ശിൽപശാല സംഘടിപ്പിച്ചു. ദോഹ ഇന്റർനാഷണൽ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മുപ്പതിലധികം സർക്കാർ, പബ്ലിക്, സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുത്തു.
മന്ത്രാലയത്തിന്റെ 2025–2030 സ്ട്രാറ്റജിയുടെ ഭാഗമായുള്ള «പരിചരണത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക്» എന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് ശിൽപശാല സംഘടിപ്പിച്ചത്. ......
ദോഹ: ജി.സി.സി (GCC) രാജ്യങ്ങളിലെ സായുധ സേനകളുടെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റിയുടെ 18-ാമത് യോഗം ദോഹയിൽ നടന്നു.......
ദോഹ: പുതിയ കമ്പനികൾക്ക് ചുമത്തിയിട്ടുള്ള പിഴകളും സാമ്പത്തിക ശിക്ഷകളും മെട്രാഷ് (Metrash) ആപ്പ് വഴി അടയ്ക്കാനുള്ള പുതിയ ഡിജിറ്റൽ സേവനത്തിന് ഖത്തർ ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് എൻഫോഴ്സ്മെന്റ് ഓഫ് ജഡ്ജ്മെന്റും പബ്ലിക് പ്രോസിക്യൂഷനും സംയുക്തമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കമ്പനി ഉടമകൾക്ക് നിയമനടപടിക്രമങ്ങളുടെ പിഴ ഒടുക്കുന്നത് എളുപ്പമാക്കാൻ സഹായിക്കുന്ന ഈ സേവനം നാല് ലളിതമായ ഘട്ടങ്ങളിലൂടെ പൂർത്തിയാക്കാം.മെട്രാഷ് ആപ്പിലെ 'Public Services' എന്ന വിഭാഗത്തിൽ നിന്ന് 'Public Prosecution Fines' എന്നത് സെലക്ട് ചെയ്ത ശേഷം ആവശ്യമായ സ്ഥാപനം (Establishment) തിരഞ്ഞെടുക്കുക. ......