
ദോഹ: ഖത്തർ ഫൗണ്ടേഷൻനേതൃത്വം നൽകുന്ന ബിൽഅറബി ഉച്ചകോടിഅറബി ഭാഷയും സംസ്കാരവും ആഘോഷിക്കുന്നവേദിയായി.എഡ്യൂക്കേഷൻ സിറ്റിയിലെ മുൾത്താക്കയിൽ (വിദ്യാർത്ഥി കേന്ദ്രം) നടന്ന ബിൽഅറബി ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷന്റെ വൈസ് ചെയർപേഴ്സണും സിഇഒയുമായ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അൽ താനിപങ്കെടുത്തു.
പ്രശസ്ത കലാകാരൻ ലോത്ഫി ബൗച്നാകിന്റെ സംഗീതപ്രകടനത്തോടെയാണ് ഉച്ചകോടിയുടെ ഉദ്ഘാടനനം നടന്നത്.
ആശയങ്ങൾക്ക് ഒരു ശബ്ദവും പ്രതിധ്വനിയും ഉണ്ട്" എന്ന പ്രമേയത്തിൽ ഏപ്രിൽ 19ന് ആരംഭിച്ച ബിൽ അറബി ഉച്ചകോടി ഇന്ന് (ഏപ്രിൽ 20) ന് സമാപിക്കും.
സൃഷ്ടിപരവും ശാസ്ത്രീയവുമായ മേഖലകളിൽ അറബിഭാഷയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ഉച്ചകോടിയിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കയിലെയും ആഗോളതലത്തിൽ നിന്നുള്ള 500-ലധികം പങ്കാളികളാണ് പങ്കെടുക്കുന്നു.അറബി ഭാഷ ഭൂതകാലത്തിന്റെ ഭാഷയല്ല, ഭാവിയുടെ ഭാഷയാണെന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ബിൽ അറബി ഉച്ചകോടിയെന്ന് ഖത്തർ ഫൗണ്ടേഷൻ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ആൻഡ് പ്രോഗ്രാംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹിഷാം നൂറിൻ പറഞ്ഞു.ഐഡന്റിറ്റി ഈസ്അൺട്രാൻസ്ലേറ്റബിൾ" എന്നവിഷയത്തിൽ അറബി കഥപറച്ചിലിന്റെ ഘടനയെ കുറിച്ച് എഞ്ചിനീയർ ഫിദ അൽ-ഖാഷി സംസാരിച്ചു.
ഗ്രീൻ റെസിസ്റ്റൻസ്" എന്ന മറ്റൊരു പ്രഭാഷണത്തിൽ, സാംസ്കാരികവും രാഷ്ട്രീയവുമായ ഒരു പ്രവൃത്തി എന്ന നിലയിൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് എഞ്ചിനീയർ റസാൻ സൈതർ സംസാരിച്ചു. ഉദ്ഘാടന സെഷനിലെ മറ്റ് പ്രഭാഷണങ്ങളിൽ മൗറിറ്റാനിയയിൽ നിന്നുള്ള പ്രഭാഷകനായ അബ്ദുൾ റഹ്മാൻ സായിദി തന്റെ പ്രഭാഷണത്തിൽ "നമ്മൾ ജീവിക്കാൻ വേണ്ടിയാണോ ജോലി ചെയ്യുന്നത്, അതോ ജോലി ചെയ്യാൻ വേണ്ടി ജീവിക്കണോ?" എന്ന പ്രകോപനപരമായ ചോദ്യം ഉന്നയിച്ചു. ......
മലയാളത്തിൻറെ പ്രിയപ്പെട്ട ഗായകൻ ജി വേണുഗോപാൽമരിച്ചെന്ന സൈബർ പ്രചരണം വീണ്ടും സജീവം. ഇക്കുറി ജി വേണുഗോപാൽ തന്നെ തന്റെ മരണവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. ......
സിപിഎം നേതാവിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ചെന്ന പരാതിയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സിവിൽ പൊലീസ് ഓഫിസർ ജെ.ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ......
1972 ജൂണിൽ മധുരയിൽ വച്ചാണ് സി.പി.ഐ(എം) പാർട്ടിയുടെ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്നത്. ജൂൺ 21 മുതൽ ജൂലായ് 2 വരെ മധുരയിൽ തമുക്കം മൈതാനത്താണ് അന്ന് ഒൻപതാം പാർട്ടി കോൺഗ്രസ് നടന്നത.് മധുരയിലെ തമുക്കത്തുതന്നെയാണ് ഇപ്പോൾ 24-ാം പാർട്ടി കോൺഗ്രസ് നടന്നത്. ......
ഫ്രഞ്ച് രാഷ്ട്രീയത്തിലെ വലതുതീവ്രവാദപക്ഷത്തിന്റെ മുഖമുദ്രയായ വ്യക്തിത്വമാണ് മരീൻ ലീ പെൻ (Marine Le Pen). ഒരു കാലത്ത് ഫ്രാൻസിനെ ഇളക്കിമറിച്ച വലത് യാഥാസ്ഥിതിക നേതാവായ ജീൻ ലൂയിസ് മരീൻ ലീ പെന്നിന്റെ മകളാണ് മരീൻ. ......
അങ്കലാപ്പ് അധികരിച്ചാൽ ചെയ്യുന്നതൊക്കെയും അബദ്ധങ്ങളാകും എന്നൊരു ചൊല്ലുണ്ട്. സംസ്ഥാന കോൺഗ്രസിന്റെ കാര്യത്തിൽ ഇത് നൂറുശതമാനവും ശരിയായിവരികയാണ്.......
മോസ്കോ: യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പത്തൊൻപതുകാരിക്ക് ജയിൽശിക്ഷ വിധിച്ച് റഷ്യൻ കോടതി. യുവ ആക്ടിവിസ്റ്റ് ഡാരിയ കൊസിറേവയ്ക്കാണ് രണ്ട് വർഷവും എട്ട് മാസവും തടവുശിക്ഷ വിധിച്ചത്. ......
മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുമേൽ പി വി അൻവർ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുൾ വഹാബ് എംപി. അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്നായിരുന്നു അബ്ദുൾ വഹാബ് പ്രതികരിച്ചത്. ......
As Kerala moves into the final stretch of the Pinarayi Vijayan government’s second consecutive term, the countdown to the 2026 Legislative Assembly elections has formally begun. With only a year remaining, political discourse in the state has taken on a sharper tone, dominated by evaluations—both celebratory and critical—of the government’s performance since 2021. ......
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി കേവലം ഒരു വർഷം മാത്രം ശേഷിക്കെ, പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടങ്ങളും പോരായ്മകളും രാഷ്ട്രീയ കേന്ദ്രങ്ങളിലും പൊതുസമൂഹത്തിലും ചൂടേറിയ ചർച്ചാവിഷയമാകുന്നു. കഴിഞ്ഞ നാല് വർഷത്തെ ഭരണത്തിൽ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും, വിവാദ വിഷയങ്ങളും വരും തെരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
നാളെ മുതൽ ആരംഭിക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ഈ വിലയിരുത്തലുകൾക്ക് കൂടുതൽ ശ്രദ്ധ നൽകും. ......