കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ താൻ നിരപരാധിയെന്ന് സൂചിപ്പിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. എഡിഎമ്മിൻറെ മരണത്തിൽ താനാണ് വേട്ടയാടപ്പെട്ടതെന്നും സത്യം പുറത്തുവരുമെന്നും ഈസ്റ്റർ ദിനത്തിൽ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിൽ ദിവ്യ പറയുന്നു. ......
എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് വീണ്ടും കേരളത്തിന്റെ ശുപാർശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സർക്കാരിന് ആറാം തവണയും ശുപാർശ നൽകിയത്. ......
സുപ്രീം കോടതിക്കെതിരെ ബിജെപി എംപിമാർ നടത്തിയ വിമർശനങ്ങൾ വിവാദമായതോടെ നിലപാട് വ്യക്തമാക്കി ദേശീയ നേതൃത്വം രംഗത്തെത്തി. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ അഭിപ്രായമല്ലെന്നാണ് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത്. ......
ദോഹ: കാറുകൾക്കും റിയൽ എസ്റ്റേറ്റിനുമുള്ള പുതിയ ജുഡീഷ്യൽ ലേലം ഇന്ന്നടക്കും. "കോ എക്സ് പ്ലാറ്റ്ഫോം വഴി സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രഖ്യാപിച്ച ലേല തീയതികൾ ഞായറാഴ്ചഏപ്രിൽ 20ന് റിയൽ എസ്റ്റേറ്റ് രാവിലേ 9:30 മുതൽ 11 വരെ. ......
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34-ാമത് പതിപ്പ്മെയ് 8 മുതൽ 17 വരെ നടക്കും.ഓരോ പതിപ്പിലും വ്യത്യസ്തപുലർത്തുന്ന പുസ്തകമേളയുടെ ഈ വർഷംവേറിട്ടുനിൽക്കുമെന്ന പ്രതീക്ഷയിലാണ് പുസ്തക പ്രേമികൾ. ഇന്ത്യയിൽനിന്നും, കേരളത്തിൽ നിന്നുമുള്ള പവലിയനുകൾ ഇത്തവണയും സജീവസാന്നിധ്യമാകും. ......
തിരുവനന്തപുരം: ‘മേയറൂട്ടി’ ഉണ്ടാക്കിയ നാണക്കേട് മാറ്റിയെടുക്കണം. ശേഷിക്കുന്നത് ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രമാണ്.......

ദോഹ: ഖത്തർ ഫൗണ്ടേഷൻനേതൃത്വം നൽകുന്ന ബിൽഅറബി ഉച്ചകോടിഅറബി ഭാഷയും സംസ്കാരവും ആഘോഷിക്കുന്നവേദിയായി.എഡ്യൂക്കേഷൻ സിറ്റിയിലെ മുൾത്താക്കയിൽ (വിദ്യാർത്ഥി കേന്ദ്രം) നടന്ന ബിൽഅറബി ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷന്റെ വൈസ് ചെയർപേഴ്സണും സിഇഒയുമായ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അൽ താനിപങ്കെടുത്തു.
പ്രശസ്ത കലാകാരൻ ലോത്ഫി ബൗച്നാകിന്റെ സംഗീതപ്രകടനത്തോടെയാണ് ഉച്ചകോടിയുടെ ഉദ്ഘാടനനം നടന്നത്.
ആശയങ്ങൾക്ക് ഒരു ശബ്ദവും പ്രതിധ്വനിയും ഉണ്ട്" എന്ന പ്രമേയത്തിൽ ഏപ്രിൽ 19ന് ആരംഭിച്ച ബിൽ അറബി ഉച്ചകോടി ഇന്ന് (ഏപ്രിൽ 20) ന് സമാപിക്കും.
സൃഷ്ടിപരവും ശാസ്ത്രീയവുമായ മേഖലകളിൽ അറബിഭാഷയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ഉച്ചകോടിയിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കയിലെയും ആഗോളതലത്തിൽ നിന്നുള്ള 500-ലധികം പങ്കാളികളാണ് പങ്കെടുക്കുന്നു.അറബി ഭാഷ ഭൂതകാലത്തിന്റെ ഭാഷയല്ല, ഭാവിയുടെ ഭാഷയാണെന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ബിൽ അറബി ഉച്ചകോടിയെന്ന് ഖത്തർ ഫൗണ്ടേഷൻ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ആൻഡ് പ്രോഗ്രാംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹിഷാം നൂറിൻ പറഞ്ഞു.ഐഡന്റിറ്റി ഈസ്അൺട്രാൻസ്ലേറ്റബിൾ" എന്നവിഷയത്തിൽ അറബി കഥപറച്ചിലിന്റെ ഘടനയെ കുറിച്ച് എഞ്ചിനീയർ ഫിദ അൽ-ഖാഷി സംസാരിച്ചു.
ഗ്രീൻ റെസിസ്റ്റൻസ്" എന്ന മറ്റൊരു പ്രഭാഷണത്തിൽ, സാംസ്കാരികവും രാഷ്ട്രീയവുമായ ഒരു പ്രവൃത്തി എന്ന നിലയിൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് എഞ്ചിനീയർ റസാൻ സൈതർ സംസാരിച്ചു. ഉദ്ഘാടന സെഷനിലെ മറ്റ് പ്രഭാഷണങ്ങളിൽ മൗറിറ്റാനിയയിൽ നിന്നുള്ള പ്രഭാഷകനായ അബ്ദുൾ റഹ്മാൻ സായിദി തന്റെ പ്രഭാഷണത്തിൽ "നമ്മൾ ജീവിക്കാൻ വേണ്ടിയാണോ ജോലി ചെയ്യുന്നത്, അതോ ജോലി ചെയ്യാൻ വേണ്ടി ജീവിക്കണോ?" എന്ന പ്രകോപനപരമായ ചോദ്യം ഉന്നയിച്ചു. ......