കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇപിജിപി)18-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇതോടനുബന്ധിച്ച് നടന്ന 15-ാമത് ബാച്ചിന്റെ ബിരുദദാനച്ചടങ്ങിൽ 615 പേർ പങ്കെടുത്തു. ......
മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി നാളെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും.
വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
മാർപാപ്പയുടെ സംസ്കാര ചടങ്ങുകളെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ നാളെ കർദ്ദിനാൾമാരുടെ യോഗം ചേരും.
തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തിൽ പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിട്ടുണ്ട്.
ശവകൂടീരത്തിൽ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തൻ്റെ പേര് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്. വത്തിക്കാൻ പാപ്പയുടെ മരണപത്രം പുറത്ത് വിട്ടു. ......
കോട്ടയത്തെ ദമ്പതികളുടെ മരണത്തിൽ അടിമുടി ദുരൂഹത. വീട്ടിൽ നിന്നും സ്വർണവും പണവുമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.......
ദോഹ: ഹെംപൽ സിൽവർ ടയർ കാറ്റഗറി അച്ചീവർ ഓഫ് 2024 സർട്ടിഫിക്കറ്റ് ഖത്തർ ടെക് കമ്പനി മാനേജിംഗ് ഡയറക്ടർ ജെബി കെ ജോൺ സ്വീകരിച്ചു.......
ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ഇതിനെ തുടർന്ന്, അദ്ദേഹം മുമ്പ് പരിഗണിച്ചിരുന്ന 52 കേസുകൾ വീണ്ടും കേൾക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ......
മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. തിരൂർ ബി.പി.......
കൽപറ്റ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ദുരന്തമുണ്ടാകുമ്പോൾ കേന്ദ്രസർക്കാർ സഹായം നൽകുന്നില്ലെന്ന് മാത്രമല്ല, സഹായിക്കാനെത്തുന്നവരെ അതിന് അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ......