കൊച്ചി : എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ലിസ് ഇന്ത്യ സുരക്ഷ ട്രാൻസ്പോർട്ട് വർക്കേഴ്സ് പ്രോജക്ട് , കൊച്ചി കോർപ്പറേഷൻ, മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതി, ഇടപ്പള്ളി ഐ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ചു.. മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്തു . . ......
റിയാദ്: ഖത്തർ, സൗദി അറേബ്യ രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ പങ്കാളിത്തവും സഹകരണവും കൂടുതൽ ശക്തമാക്കാൻ ധാരണ. റിയാദിൽ ചേർന്ന ഖത്തർ-സൗദി എക്സിക്യൂട്ടീവ് കൗൺസിലിന് കീഴിലുള്ള സംയുക്ത സുരക്ഷാ-സൈനിക സമിതി യോഗത്തിലാണ് ഇരുരാജ്യങ്ങളുടെയും ഉന്നതതല സംഘം സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തത്.
ഖത്തർ ആഭ്യന്തര മന്ത്രിയും ലേഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനിയും സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് അൽ സഊദും സംയുക്തമായാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.
ഇരുരാജ്യങ്ങളുടെയും പരമോന്നത ഭരണനേതൃത്വങ്ങളുടെ പിന്തുണയോടെയുള്ള സുരക്ഷാ പങ്കാളിത്തത്തിന്റെ കരുത്ത് യോഗത്തിൽ വ്യക്തമാക്കിയതായി ശൈഖ് ഖലീഫ ബിൻ ഹമദ് തൻ്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ അറിയിച്ചു. ......
കൊച്ചി: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരായ സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.......
ബംഗളുരു : പ്രൊഫഷണലുകളുടെ പേരിനൊപ്പം ഉപയോഗിക്കുന്ന ഔദ്യോഗിക ഉപസർഗ്ഗങ്ങളിൽ രണ്ട് പുതിയ കൂട്ടിച്ചേർക്കലുകൾക്ക് കർണാടക സർക്കാർ അംഗീകാരം നൽകി. എഞ്ചിനീയർമാരുടെ പേരിന് മുമ്പ് ‘Er.’ എന്നും അധ്യാപകരുടെ പേരിന് മുമ്പ് ‘Tr.’ എന്നും ഉപയോഗിക്കാനാണ് അനുമതി.
എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരെ അവരുടെ പേരിനൊപ്പം ‘Engineer’ എന്നതിന്റെ ചുരുക്കരൂപമായ ‘Er.’ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയുന്നതാണ് പുതിയ തീരുമാനം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വീട് വാടകയ്ക്ക് നൽകുമ്പോൾ വാടകക്കാരുടെ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാണെന്നും പരിശോധന നടത്താത്തവർക്ക് ശിക്ഷ ലഭിക്കുമെന്നും അവകാശപ്പെടുന്ന പ്രചാരത്തിലുള്ള പോസ്റ്റർ ഔദ്യോഗിക സർക്കാർ അറിയിപ്പല്ലെന്ന് പരിശോധനയിൽ വ്യക്തമായി. കേരള സർക്കാരിന്റെയും കേരള പോലീസിന്റെയും ഔദ്യോഗിക പോർട്ടലുകൾ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ......
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന കൊലപാതകം. 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തി മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 13നാണ് സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിന് സമീപമുള്ള വിജനമായ പറമ്പിൽ നിന്ന് പെൺകുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ......
സ്വകാര്യ സന്ദർശനാർത്ഥം ഖത്തറിലെത്തിയ കേരള കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ.......
ജ്യോതിഷത്തിൽ സമ്പത്ത്, ആഡംബരം, സൗന്ദര്യം, സുഖസൗകര്യങ്ങൾ എന്നിവയുടെ കാരകനായാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന്റെ രാശിമാറ്റത്തിനും സഞ്ചാരത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തിൽ നൽകുന്നത്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്ന് സൂചന. കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22നകം കുറ്റപത്രം നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ......