പാകിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാൻകോട്ടിലേക്ക് പുറപ്പെട്ടു. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് സൈന്യം പിടികൂടിയ പുർണം കുമാർ ഷാ (40)യുടെ ഭാര്യ രജനിയാണ് ഇന്ന് അമൃത്സർ മെയിൽ ട്രെയിൻ വഴി ഫിറോസ്പുർ വഴി പഠാൻകോട്ടേക്ക് പുറപ്പെട്ടത്. ......
അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി സുധിയുടെ ഭാര്യ രേണുവിന് നൽകിയിരുന്നു. സുധിയുടെ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ചുവെച്ചിരുന്നു. ......
ദോഹ: ഖത്തറി സമുദ്ര പൈതൃകത്തിന്റെ ആധികാരികതഅടയാളപെടുത്തികൊണ്ട്
11-ാമത് സെൻയാർ ഫെസ്റ്റിവലിന് കൊടിയിറങ്ങി. സാഹസികതയും, കൗതുകവും നിറഞ്ഞ വിവിധ മത്സരങ്ങളിൽ വിജയിച്ച പത്ത് ടീമുകൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി.
ഏറ്റവും വലിയ മത്സ്യത്തെ വേട്ടയാടിതീരമണഞ്ഞവര കിരീടമണിയിച്ചു.കത്താറയിൽ നടന്ന ജന ബാഹുല്യം നിറഞ്ഞ സമാപന ചടങ്ങിൽ അൽ-ഹദ്ദാഖ്, അൽ-ലഫാ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത ഒന്നും രണ്ടും ഗ്രൂപ്പുകളിൽ നിന്നുള്ള 54 ടീമുകൾ പരിപാടിയിൽ പങ്കെടുത്തു. ......
ദോഹ: ലോക സർഗ്ഗാത്മകതയുടെയും നവീകരണത്തിന്റെയും ദിനംആഘോഷിക്കുന്നതിന്റെ ഭാഗമായി ഖത്തർ സ്പോർട്സ് ക്ലബ് "ക്രിയേറ്റീവ് യൂത്ത് ആംസ്" പ്രദർശനത്തിന് തുടക്കം കുറിച്ചു. അമ്പത് പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള എലൈറ്റ്സ്കൂളുകളുടെയും വിദ്യാർത്ഥികൾ പരിപാടിയിൽപങ്കാളിത്തംവഹിച്ചു.
ഖത്തർ സ്പോർട്സ് ക്ലബ്ബിന്റെ യൂത്ത് ടീം നേതൃത്വം നൽകിയ പരിപാടി, സ്പോർട്സ് യൂത്ത് മന്ത്രാലയത്തിലെ യൂത്ത് അഫയേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിലും, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ഗൈഡൻസ് വകുപ്പിന്റെ ആർട്സ്, തിയറ്റർ വകുപ്പിന്റെ പങ്കാളിത്തത്തോടെയുമാണ് നടന്നത്. ......
കൊച്ചി: ഷൈൻ ടോം ചാക്കോ ഉൾപ്പെടെ പത്തുപേരെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയാൽ സിനിമാലോകത്തെ ലഹരി ഉപയോഗത്തിന് മാറ്റമുണ്ടാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പശ്ചാത്തലത്തിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. ......

ദോഹ: ഖത്തറിലെ ആസ്വാദകര്ക്കായി ഇന്ത്യയുടെകലാ-സാംസ്കാരികവൈവിധ്യംനിറഞ്ഞ ആഘോഷ രാവുകളുമായിഇന്ത്യൻ കൾച്ചറൽ സെന്റർ. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന "ഇന്ത്യൻ കാർണിവൽ" മെയ് 15, 16 തീയതികളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽനടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്നസംഗീത വിരുന്ന്
കാർണ്ണിവലിൽ ആസ്വാദകവിസ്മയം തീർക്കും.ദിവസവും 20,000-ത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ സംസ്കാരത്തെ അതിന്റെ വൈവിധ്യത്തിൽ ആഘോഷിക്കുന്നതിലൂടെ ഇന്തോ-ഖത്തർ സൗഹൃദം വളർത്തിയെടുക്കാനും ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിലുള്ള ബന്ധംശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഐ സി സി ഭാരവാഹികൾ പറഞ്ഞു.
രണ്ടാം ദിവസം വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടന കർമ്മം നിർവ്വഹിക്കും.തുടർന്ന് അനൂപ് ശങ്കറിന്റെ സംഗീതവിരുന്ന് നടക്കും.
ഐസിസിഅസോസിയേറ്റഡ്ഓർഗനൈസേഷനുകൾ, ഇന്ത്യൻ സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിഭാധനരായ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് ഓർക്കസ്ട്ര, ചെണ്ടമേളം, ഗ്രൂപ്പ് ഡാൻസുകൾ എന്നിവയുൾപ്പെടെയുള്ള വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ. ......
At Pulakunnu in Wayanad, a man named Arumughan was trampled to death by a wild elephant. He was on his way home from work when the elephant killed him. It is said he didn’t even have time to scream.
There are only 18 houses in Pulakunnu. The people there live in constant fear. Wild elephants and other animals are always nearby.......
വയനാട്ടിലെ പുളക്കുന്നിൽ അറുമുഖൻ എന്നൊരാൾ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോളാണ് ആന അദ്ദേഹത്തെ കൊന്നത്.......
അത്താഴ വിരുന്നിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം നിരസിച്ച് ഗവർണർമാർ. കേരള-ബംഗാൾ- ഗോവ ഗവർണർമാരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിന്നറിന് ക്ഷണിച്ചിരുന്നത്. എന്നാൽ, പങ്കെടുക്കാൻ കഴിയില്ലെന്ന് മൂന്നുപേരും അറിയിക്കുകയായിരുന്നു. ......
തിരുവനന്തപുരം എം.പി.ഡോ. ശശിതരൂരിനെ വിശ്വപൗരൻ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എം.പി.......