പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കാറപകടത്തിൽ നിസാര പരിക്ക്.......
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി സ്മാർട്ട് പിഡിഎസ് സംവിധാനം അടുത്ത മാസം മുതൽ നടപ്പാക്കും. പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ആറ് ലക്ഷത്തിലേറെ റേഷൻ കാർഡുകൾ മരവിപ്പിക്കപ്പെടാൻ സാധ്യത. ......
ദേശീയ മത്സ്യത്തൊഴിലാളി വനിതാ സംഗമത്തിന് സിഫ്റ്റിൽ തുടക്കം
കൊച്ചി: ഐക്യരാഷ്ട്രസഭ 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, മത്സ്യമേഖലയിലെ വനിതകളുടെ സംഭാവനകൾക്ക് കൂടുതൽ അംഗീകാരം നൽകുകയും അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ മത്സ്യത്തൊഴിലാളി വനിതാ സംഗമത്തിന് കൊച്ചിയിലെ ഐ.സി.എ.ആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ICAR-CIFT)-ൽ തുടക്കമായി.
സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) (SOFTI)യും ഐ.സി.എ.ആർ-സിഫ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60-ഓളം മത്സ്യത്തൊഴിലാളി വനിതകൾ പങ്കെടുക്കുന്നു. കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതകളാണ് പങ്കെടുക്കുന്നത്.
ഐ.സി.എ.ആറിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഫിഷറീസ് സയൻസ്) ഡോ. ......
സംഗീതത്തിന് മുൻഗണന നൽകുന്ന പുതിയ ഫീച്ചർ ഫോൺ 'മ്യൂസിക് 450എൽ' ഐടെൽ ഇന്ത്യയിൽ അവതരിപ്പിച്ചു. കരുത്തുറ്റ ത്രിമാന ശബ്ദം, 2500 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, വയർലെസ് എഫ്എം, ബ്ലൂടൂത്ത്, 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, 13.4 മില്ലിമീറ്റർ കനം എന്നിവയാണ് പ്രധാന സവിശേഷതകൾ. ......
കൊച്ചി: അശരണരുടെ അത്താണിയായും അനാഥർക്ക് അഭയ കേന്ദ്ര മായും ദശാപ്തങ്ങൾ കൊച്ചി നഗരത്തിൽ ജീവിച്ച് കഴിഞ്ഞ ദിവസം അന്തരിച്ച ബ്രദർ മാവൂരീസ് മാളിയേക്കലിനോട് എറണാകുളം അതിരൂപതയും സഭാ നേതൃത്വവും കടുത്ത അവഗണന കാണിച്ചതിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് പ്രതിഷേധിച്ചു.
സമൂഹത്തിൻറെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ നേരിട്ടെത്തി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചെങ്കിലും സഭാതലവനായ മാർ റാഫേൽ തട്ടിലും മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയും ഈ സഭാ സഹോദരൻറെ മൃതദേഹത്തെ സന്ദർശിക്കുന്നതിനോ, അനുശോചനം അറിയിക്കുന്നതിനോ തയ്യാറായില്ല. 50 ൽ പരം വർഷങ്ങൾ അദ്ദേഹം അംഗമായിരുന്ന കടവന്ത്ര മാത നഗർ ഇടവക ദേവാലയത്തിൽ മൃദദേഹം കയറ്റണമെന്നും സിമിത്തേരിയിൽ സംസ്ക്കരിക്കണമെന്ന ആവശ്യം വികാരി ഫാ. ......
കൊച്ചി: പാലാരിവട്ടത്ത് അന്യസംസ്ഥാനക്കാരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായി പൊലീസ്. കവർച്ചാ സംഘത്തിൽ മോഷണക്കേസിൽ പ്രതിയായ ഒരാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ......
ദോഹ:ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ(Aspetar) ഹോസ്പിറ്റലിലെ ലബോറട്ടറിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സിന്റെ (CAP) ആഗോള ഗുണനിലവാര അക്രഡിറ്റേഷനാണ് തുടർച്ചയായി ഏഴാം തവണയും സ്വന്തമാക്കിയത്. ......
ദോഹ: സെപ്റ്റംബർ 23-ന് സൗദി അറേബ്യയിൽ പന്തു രുളുന്ന ഗൾഫ് കപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ സ്ക്വാഡിനെ ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) പ്രഖ്യാപിച്ചു. മുൻ സ്പാനിഷ് ദേശീയ ടീം പരിശീലകനായ ജുലൻ ലോപെറ്റഗിയുടെ തന്ത്രങ്ങൾക്ക് കീഴിൽ ബൂട്ടുകെട്ടുന്ന 26 അംഗ അണ്ണാമ്പടയിൽ മലയാളി താരം തഹ്സിൻ മുഹമ്മദും ഇടംപിടിച്ചു. ......
കൽപ്പറ്റ: അനധികൃതമായി അനുവദനീയമായതിലും അധികം മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി. ജാമ്യം തേടി സമർപ്പിച്ച അപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ......

കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സോഷ്യൽ ജസ്റ്റിസ് ഫോറം ഏർപ്പെടുത്തിയ ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും ഭിന്നശേഷി രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന രക്ഷാകർതൃ സംഘടന തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ എം നാസറിന് പെരുമ്പാവൂർ ആശ്രമം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ കെഎം വർഗീസ് സമ്മാനിച്ചു.
മൂന്ന് പതിറ്റാണ്ടിലധികമായി പത്രപ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന കെ എം നാസർ രാജ്യത്ത് സവിശേഷ കഴിവുകൾ ഉള്ള കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസ കല സാംസ്കാരിക തൊഴിൽ പുനരധിവാസ മേഖലയിൽ നൽകിയ മികച്ച പ്രവർത്തനത്തെ മുൻനിർത്തിയാണ് സംസ്ഥാന ജീവകാരുണ്യ മാധ്യമ നന്മ പുരസ്കാരം സമർപ്പിച്ചതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം കേരളം ഭാരവാഹികൾ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിലധികമായി ചന്ദ്രിക ദിനപത്രത്തിലെ കൊച്ചി എഡിഷൻ ഉൾപ്പെടെയുള്ള യൂണിറ്റുകളിൽ എഡിറ്റോറിയൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന കെ എം നാസർ അയിരൂർ പാടം
രാജ്യത്തെ പ്രഥമ പ്രസ് ക്ലബ് ആയ എറണാകുളം പ്രസ് ക്ലബ് മുതിർന്ന അംഗവും എക്സിക്യൂട്ടീവ് മെമ്പറും ആണ് .
കേരള സ്റ്റേറ്റ് സ്പീച്ച് ഫൗണ്ടേഷൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി, കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ അൻപ് സ്പർശം അപ്രീസിയേഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള ഹിന്ദി പ്രചാര സഭ ഉന്നത ഗവേണിംഗ് കൗൺസിൽ അംഗം, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, എംഎസ്എസ് പെരുമ്പാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി, വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യ പഠന കേന്ദ്രം ട്രഷറർ, കേരള ഹിന്ദി ഖാദി പ്രചാരക് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡിഫറെൻറ് ഏബിൾഡ് പീപ്പിൾസ് ലീഗ് ദക്ഷിണ കേരള വെൽഫെയർ കോഡിനേറ്റർ, എൻആർഐ കൗൺസിൽ ഓഫ് ഇന്ത്യ മെമ്പർ ,നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ഇന്ത്യ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കെ എം നാസർ ജീവകാരുണ്യ ദേശീയോദ്ഗ്രഥന സാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം ,എംഎസ്എഫ് എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് , ആക്ടിംഗ് പ്രസിഡണ്ട് കേരള ഹിന്ദി വിദ്യാർത്ഥി യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ,ജനറൽ സെക്രട്ടറിപദവികളും വഹിച്ചിട്ടുണ്ട്
ലൈല ബീവിയാണ് ഭാര്യ, ഇന്ത്യൻ ആർമി മിലിറ്ററി നഴ്സിംഗ് വിദ്യാർഥിനി റീമ മോൾ കെ എൻ, പരിമിതികളെ അതിജീവിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി കർണാടക സംഗീതത്തിൽ ബിരുദം നേടിയ കാലടി സർവകലാശാല മുഖ്യ കേന്ദ്രത്തിലെ വിദ്യാർഥിനി കെ എൻ റിദമോൾ എന്നിവർ മക്കളാണ്. ......