ഇന്ത്യൻ സൈനിക ആക്രമണം ആസന്നമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യാ - പാക് ബന്ധം കൂടുതൽ വഷളാകുന്നതിനിടെയാണ് ഖ്വാജ മുഹമ്മദ് ആസിഫിന്റെ പ്രതികരണം. ......
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെയും ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ " ഗവേഷണ അന്വേഷണം: രീതിശാസ്ത്രപരമായ മികവ് വർദ്ധിപ്പിക്കൽ " എന്ന വിഷയത്തിൽ ദേശീയതല ശില്പശാല ലൂർദ് ആശുപത്രിയിൽവെച്ച് സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ......
കൊച്ചി: ഡബ്ല്യുസിബി യുടെ നേതൃത്വത്തില്‍ യു.കെയിലെ ബാംബര്‍ ബ്രിഡ്ജ് ഫുട്ബോള്‍ ക്ലബ്ബ് സ്റ്റേഡിയത്തിലെ ഇടിക്കൂട്ടില്‍ ഡബ്ല്യുസിബി ഫൈറ്റ് ഓഫ് ദി ഇയര്‍ 2025 എന്ന പേരില്‍ മെയ് മൂന്നിന് നടക്കുന്ന ബോക്സിംഗ് മല്‍സരത്തില്‍ വേള്‍ഡ് ബോക്സിംഗ് കൗണ്‍സില്‍(ഡബ്ല്യു.ബി.സി) കെയര്‍ മിഡില്‍ വെയ്റ്റ് ബോക്സിംഗ് ചാംപ്യനും മലയാളിയുമായ കെ.എസ് വിനോദും ബോക്സിംഗ് താരമായ അനസ് മൊഹമൂദും തമ്മില്‍ ഏറ്റുമുട്ടും. മൂവായിരത്തിലധികം കാണികളെ സാക്ഷിയാക്കിയായിരിക്കും മല്‍സരം നടക്കുക. ......
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെപിസിസി ആഹ്വാന പ്രകാരം മെയ് ആറിന് കോണ്‍ഗ്രസ് കളക്ട്രേറ്റ് മാര്‍ച്ച് നടത്തും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് സ്വര്‍ണക്കടത്തു കേസില്‍ ജയിലിലാകുകയും, ഇപ്പോഴത്തെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനധികൃത സ്വത്തു സമ്പാദന കേസില്‍ സിബിഐ അന്വേഷണം നേരിടുകയാണ്. ......
മുളന്തുരുത്തി: യാക്കോബായ സുറിയാനി സഭയുടെ മുളന്തുരുത്തിക്കടുത്ത് വെട്ടിക്കലിൽ സ്ഥിതി ചെയ്യുന്ന മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.റ്റി) സെമിനാരിയുടെ നവീകരിച്ച സെൻ്റ് എഫ്രേം ചാപ്പലിൻ്റെ കൂദാശ 2025 ഏപ്രിൽ 29 വൈകിട്ട് 5 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാർ സന്നിഹിതരായിരിക്കും. ......
കൊച്ചി: ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആശിഷ് മെഹ്രോത്ര ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളവും മാഹിയും ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് 4ന്റെ കമാന്‍ഡറായി ചുമതലയേറ്റു. ഡി ഐ ഡി എന്‍ രവി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ആശിഷ് മെഹ്രോത്രയുടെ ചുമതലയേറ്റത്. ലഖ്നൗ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്സില് ബിരുദം നേടിയ ആശിഷ് മെഹ്രോത്ര ഇന്ത്യന്‍ നാവികസേനയുടെ നാവിഗേഷന്‍ ആന്‍ഡ് ഡയറക്ഷന്‍ സ്കൂളില്‍ നിന്ന് നോട്ടിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ......
കൊച്ചി : തയ്യൽ തൊഴിലാളി ക്ഷേമബോർഡിൽ ചട്ടത്തിലും നിയമത്തിലും പറഞ്ഞിട്ടുള്ള സർവീസ് പെൻഷൻ അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് .തയ്യൽ തൊഴിലാളി യൂണിയൻ ( എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. ഏറെ നാളായി അർബുദരോഗ ബാധിതനായിരുന്നു.......
കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് (എകെഎംജി) എമിറേറ്റ്സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന് എകെഎംജിയുടെ മറായ 2025 (MARAAYA) 2025 ബൈന്വല്‍ കണ്‍വെന്‍ഷനില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു.
റാസല്‍ഖൈമയിലെ കള്‍ച്ചറല്‍ ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ പരിചരണ മേഖലയിലെ, ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും, മികച്ച സംഭാവനകളും, ഒപ്പം എകെഎംജി എമിറേറ്റ്സ് സ്ഥാപിക്കുന്നതിലും സംഘടനയെ വളര്‍ത്തുന്നതിലും വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചാണ് അവാര്‍ഡ്.
പല ദശാബ്ദങ്ങളിലൂടെ, എകെഎംജി കൈവരിച്ച വളര്‍ച്ചയും, ആഗോളരംഗത്തെ കൂട്ടായ്മകളുടെ വിപുലീകരണവും, യുഎഇയില്‍ എകെഎംജി എമിറേറ്റ്സിന്റെ വളര്‍ച്ചയും മലയാളി ഡോക്ടര്‍മാര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന അംഗീകാരവും, നേട്ടങ്ങളും വ്യക്തമാക്കുന്നതാണെന്ന് അവാര്‍ഡ് നേട്ടത്തെക്കുറിച്ച് സംസാരിച്ച, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി എമിറേറ്റ്സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ......