കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആർടിഒയ്ക്കെതിരെ തുണി തട്ടിയെടുത്തെന്ന പരാതിയുമായി എറണാകുളം സ്വദേശി. എറണാകുളം ആർടിഒ ആയിരുന്ന ജെർസൺ ടിഎം, ഭാര്യ റിയ ജെർസൺ എന്നിവർക്കെതിരെയാണ് പരാതി. ......
സ്ത്രീകളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനു ദേശീയ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളത്ത് പൊതു തെളിവെടുപ്പ് സംഘടിപ്പിച്ചു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തെളിവെടുപ്പിൽ കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ അധ്യക്ഷത വഹിച്ചു.
2022, 2023, 2024 വർഷങ്ങളിൽ രാഷ്ട്രീയ മഹിളാ ആയോഗ് സംരംഭത്തിന് കീഴിൽ കമ്മീഷന് ലഭിച്ച എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ള 36 പരാതികളാണ് ഹിയറിങ്ങിൽ പരിഗണിച്ചത്. 31 പരാതികൾ പരിഹരിച്ചു. ......
പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു. മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളാണ് മരിച്ചത്.......
പോഷ് ആക്ട് സംബന്ധിച്ച് അവലോകന യോഗം ചേർന്നു ജോലിസ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം (പോഷ് ആക്ട് 2013) പുരുഷന്മാർക്കെതിരെയല്ല അനീതി പരിഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ പറഞ്ഞു. പോഷ് ആക്ട് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.
പോഷ് ആക്ട് ലിംഗ നിഷ്പക്ഷമാണ്. (ജെൻഡർ-ന്യൂട്രൽ).തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ പരാതിപ്പെടാനുള്ള ഇന്റേണൽ കമ്മിറ്റി (ഐ.സി) ലോക്കൽ കമ്മിറ്റി (എൽ.സി) എന്നിവയുടെ പ്രവർത്തനങ്ങൾ സ്ത്രീകൾക്ക് പലപ്പോഴും അറിയില്ല. ......
മുളന്തുരുത്തി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.ടി) സെമിനാരിയുടെ നവീകരിച്ച സെന്റ് എഫ്രേം ചാപ്പലിന്റെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവ്വഹിച്ചു.
നവാഭിഷിക്തനായ ശേഷം ആദ്യമായി ദൈവാലയ കൂദാശ നിർവ്വഹിക്കാനെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പ്രൗഢോജ്ജ്വല വരവേൽപ്പാണ് നൽകിയാണ്. സെമിനാരിയിലെ പ്രധാന കവാടത്തിൽ നിന്ന് വൈദിക സെമിനാരി പ്രസിഡൻ്റും റെഡിഡൻ്റ് മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. ......
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈസരൺവാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ......
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതി നാരായണദാസ് കുറ്റസമ്മതം നടത്തി. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണെന്ന് താൻ ഷീല സണ്ണിയെ കുടുക്കിയതെന്നും നാരായണദാസ് വെളിപ്പെടുത്തി. ......
ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം.......
കൊച്ചി: സുസ്ഥിരതാ പഠനങ്ങൾ നടത്തുന്നതിനായി ഒരാഴ്ചത്തെ സന്ദർശനത്തിന്റെ ഭാഗമായി മാലിദ്വീപ് ദേശീയ സർവകലാശാലയിൽ (എംഎൻയു) നിന്നുള്ള 16 അംഗ പ്രതിനിധി സംഘം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എത്തി. ലോകത്തിലെ ആദ്യത്തെ പൂർണ്ണ സൗരോർജ്ജ വിമാനത്താവളമായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) സന്ദർശിച്ച എംഎൻയുവിലെ ആർട്സ് ഫാക്കൽറ്റിയിലെ വിദ്യാർത്ഥികളുടെയും ഫാക്കൽറ്റിയുടെയും സംഘം കൊച്ചി നഗരത്തിലെ സുസ്ഥിര വികസന സംരംഭങ്ങളിൽ പഠനം നടത്തും.
കുസാറ്റിൽ രജിസ്ട്രാർ ഡോ. ......