ദോഹ :തൃശ്ശൂർ ജില്ലാ സൗഹൃദവേദി ഈദ്, വിഷു, ഈസ്റ്റർ സംഗമം "സൗഹൃദോത്സവം
സദസ്സിന്റെ ബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. ഐ സി സി അശോക ഹാളിൽ നടന്ന പരിപാടിഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ ഉത്ഘാടനം ചെയ്തു.വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വേദിയുടെ വനിതാ കൂട്ടായ്മ പ്രസിഡന്റ് റജീന സലിം ആശംസകൾ അർപ്പിച്ചു. ......
ആലപ്പുഴ: പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ നിന്നും ഒഴിവാക്കി. എക്സൈസ് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴുപേരെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയത്. ......
ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു. ആന്ധ്രയിൽ വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ മതിലാണ് തകർന്നു വീണത്. ......
ദലിതർ താമസിക്കുന്ന മേഖലകളെ വിശേഷിപ്പിക്കാൻ ‘കോളനി’ എന്ന വാക്ക് ഉപയോഗിക്കേണ്ടെന്ന് തമിഴ്നാടും. സർക്കാർ ഉത്തരവുകളിലും രേഖകളിലും ഇനിമുതൽ കോളനി എന്ന വാക്ക് ഉപയോഗിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. തൊട്ടുകൂടായ്മയുടെയും ചരിത്രപരമായ ജാതി വിവേചനത്തിന്റെയും പ്രതീകമാണു കോളനി എന്ന പദമെന്നായിരുന്നു സ്റ്റാലിൻ ചൂണ്ടിക്കാട്ടിയത്. ഈ മണ്ണിൽ പ്രാചീന കാലം മുതൽ ജീവിക്കുന്ന മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോളനി പ്രയോഗം ദലിതരെ അപമാനിക്കുന്നതിനു തുല്യമാണെന്നും അതൊഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വിസികെ എംഎൽഎ സിന്തനൈ സെൽവൻ ആവശ്യപ്പെട്ടതിനു മറുപടിയായാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ......
വെൽകെയർ ഗ്രൂപ്പിന്റെ ഇരുപത്തി അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പയിൻ വലിയ വിജയമായി. വെൽകെയർ കോർപ്പറേറ്റ് ഓഫീസ് ടവറിൽ നടന്ന രക്തദാന ക്യാമ്പയിൻ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെയായിരുന്നു ., 150-ലധികം പേരാണ് രക്തം ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തത്.
25 വർഷങ്ങളായി ഖത്തറിൽ ആരോഗ്യരംഗത്ത് മികച്ച സേവനം നൽകുന്ന വെൽകെയർ ഗ്രൂപ്പ് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (CSR) പദ്ധതികളുടെ ഭാഗമായ് കൂടിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
പ്രമുഖ മീഡിയാ സ്ഥാപനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, പ്രശസ്ത ബ്ലോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് വലിയ പ്രചാരണം നൽകുകയും ജനങ്ങളെ ആവേശത്തോടെ പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
“ഇത്രയും വലിയ പ്രതികരണത്തിന് ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി വെൽകെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. ......
പരിയാരം കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ്(42) കഴിഞ്ഞ ദിവസം പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പിണറായി വിജയൻ സര്‍ക്കാരിന്റെ മാത്രം നേട്ടമെന്ന് മന്ത്രി വി. ശിവൻകുട്ടി.......
മംഗളൂരുവിൽ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് വയനാട് സ്വദേശിയായ യുവാവിനെ. വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മുഹമ്മദ് അഷ്റഫ് മാനസികവെല്ലുവിളി നേരിട്ടിരുന്നയാളാണ് എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ......
കേരളത്തിന്റെ വികസന യാത്രയിൽ ഒരു നാഴികക്കല്ലായി മാറുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്ത്, ഇന്ത്യൻ മഹാസമുദ്രത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനത്ത് നിലകൊള്ളുന്ന ഈ തുറമുഖം, പ്രകൃതിദത്തമായ ആഴവും കുറഞ്ഞ തിരമാലകളുമുള്ള തുറമുഖം എന്ന സവിശേഷതകളോടെ ലോക ശ്രദ്ധ നേടുകയാണ്. ......
പാകിസ്ഥാൻ പൗരന്മാരെ നാടുകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ഇന്ത്യവിടേണ്ടി വരുന്നവരിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സുരക്ഷാഭടന്റെ ഉമ്മയും. ഭീകരരോടു പൊരുതി വീരമൃത്യു വരിച്ച മുദസ്സിർ അഹമ്മദ് ഷെയ്ഖിന്റെ മാതാവ് ഷമീമ അക്തറിനെയും പാകിസ്ഥാനിലേക്ക് തിരികെ വിടാനായി വാഗാ അതിർത്തിയിലേക്കു കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......