മുനമ്പം : 200 ദിവസമായി തുടർന്നുവരുന്ന മുനമ്പം ഭൂമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ബിഷപ്പ് ആൻറണി വാലുങ്കൽ പറഞ്ഞു. ലത്തീൻ കത്തോലിക്കാ സമുദായ നേതാക്കളോടൊപ്പം ഇരുന്നൂറാം ദിവസം സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസ്സപ്പെടുത്തുന്ന വിധം വഖഫ് ബോർഡ് പ്രവർത്തിക്കുന്നത് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ......
"നമ്മുടെ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ കാപട്യത്തിൻ്റെ മുഖമായി 'നവകേരളം' മാറുമ്പോൾ," എന്ന വേദനയോടെ വരച്ചിടുന്ന ചിത്രം കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥയുടെ നേർക്കാഴ്ചയാണ്. വികസനത്തിൻ്റെ പൊള്ളയായ വാഗ്ദാനങ്ങൾക്കിടയിൽ, ഭരണകൂടം കാണിക്കുന്ന വിചിത്രമായ രീതികൾ 'നവകേരളം' എന്ന വാക്കിനെത്തന്നെ പരിഹാസ്യമാക്കുന്നു.
നിലയില്ലാ കയത്തിൽ കൃഷിയും തീരവും: കേരളത്തിൻ്റെ നെല്ലറയായ പാടങ്ങളും, അന്നം തരുന്ന കടൽത്തീരവും ഇന്ന് ദുരിതക്കയത്തിലാണ്. ......
ബ്രിട്ടനിൽ യുവതികൾ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നെന്ന് റിപ്പോർട്ട്. പെൺകുട്ടികളും സ്ത്രീകളും പ്രതികളാകുന്ന ആക്രമണ സംഭവങ്ങൾ ബ്രിട്ടനിൽ വർധിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
കൊച്ചി : രാജ്യത്തെ മുൻനിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികൾക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയിൽ 5% ഷെയറുകൾ ഏറ്റെടുത്തു. ......
സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ട്രെയിലർ പുറത്ത് വന്നു. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ വിജയ്സേതുപതി ഇപ്പോൾ 'ഏസ്', 'ട്രെയിൻ', പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രം എന്നിവയിലാണ് ആഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളോടൊപ്പം തെലുങ്ക് സിനിമാ സംവിധായകനായ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനും വിജയ്സേതുപതി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ......
ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികള്‍ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് ബി.സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
വിവാഹത്തിന് വധുവിനു കിട്ടിയ സാധനങ്ങള്‍ക്കു ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ നീതി നിഷേധിക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു.
വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതു മൂലം രേഖയുണ്ടാകാറില്ലെന്നും ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു.
വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നു കളമശേരി സ്വദേശി രശ്മി നല്കിയ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രശ്മി ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നു സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ട് എറണാകുളം കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് നിരസിച്ചു. ......
ന്യൂഡൽഹി: ജാതി സെൻസസ് സെൻസസിന്റെ ഭാഗമാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര രാഷ്ട്രീയകാര്യ സമിതി (സിസിപിഎ) യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ......
കോട്ടയം : മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. താഴത്തങ്ങാടി കല്ലുപുരയ്ക്കൽ അജയ് മാത്യു (30)വിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്.
തായ്ലൻഡിലും മലേഷ്യയിലും അടക്കം വിൽപ്പന നടത്തുന്ന വീര്യം കൂടിയ ഇനം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ......
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റഷ്യൻ സന്ദർശനം റദ്ദ് ചെയ്തു. മേയ് 9ന് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാനായിരുന്നു നരേന്ദ്രമോദിയെ റഷ്യ ക്ഷണിച്ചിരുന്നത്. ......