ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ മോഷൻ ടൈറ്റിൽ പുറത്തിറക്കി. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയൻ ആണ് റിനോയ് കല്ലൂർ. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാൾഡോ ചിത്രം’. ......
ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ ഇസ്രയേലിൽ വ്യോമാക്രമണം നടത്തി. ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിലാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഏഴിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നതെന്നായിരുന്നു എം എ ബേബിയുടെ വിമർശനം. ......
താൻ സംസാരിച്ചാൽ തനിക്ക് തന്നെ പാരയായി വരുമെന്ന് നടൻ ദിലീപ്. എല്ലാം സംസാരിക്കാൻ ഒരു ദിവസം ദൈവം തരുമെന്നും താരം പറഞ്ഞു. ശ്രീനിവാസൻറെ ഒരു പടം പോലെ വഴിയെ പോകുന്നവരും വരുന്നവരും അടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
ദോഹ:ലോക മാതൃ മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്, മെയ് 7 ന് ബുധനാഴ്ച വൈകുന്നേരം 5 മുതൽ 7 വരെ ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് & കൺവെൻഷൻ ഹോട്ടലിലെഅൽ ഷഹീൻ ഹാളിൽ വനിതകളുടെമാനസിക ശാക്തീകരണത്തിനുള്ള ശില്പശാലനടക്കും.പ്രമുഖ മാനസികാരോഗ്യ അവബോധക
എലിസബത്ത് വുഡ് ആതിഥേയത്വം വഹിക്കുന്ന 'വനിതാ സർക്കിൾ' സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പ്രത്യേക സെഷന് നേതൃത്വം നൽകും.
ഗർഭകാലത്തും പ്രസവാനന്തരവും അതിനുശേഷവും സ്ത്രീകൾ നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ആഗോള ആചരണമായ ലോക മാതൃ മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്, ഈ പരിപാടിയിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നിന്നുള്ള അതിഥി പാനലിസ്റ്റുകൾ പങ്കെടുക്കും. സൈക്യാട്രി, സൈക്കോളജി, പ്രസവാനന്തര പരിചരണം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഈ വിദഗ്ധർ സമ്മർദ്ദം, ഉത്കണ്ഠ, പ്രസവാനന്തര പരിവർത്തനങ്ങളുടെ വെല്ലുവിളികൾ തുടങ്ങിയ നിർണായക വിഷയങ്ങൾ അഭിസംബോധന ചെയ്യും. ......

ദോഹ: കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം അൽജിയേഴ്സിൽ നടക്കുന്ന അറബ് ഇന്റർ-പാർലമെന്ററി യൂണിയന്റെ (AIPU) 38-ാമത് സമ്മേളനത്തിൽ ഖത്തർ ശൂറ കൗൺസിൽ പങ്കെടുത്തു. മെയ് 3ന് ആരംഭിച്ച രണ്ട് ദിവസത്തെ സമ്മേളനത്തിൽ,പ്രധാന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ അറബ് പാർലമെന്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കാളിത്തം വഹിക്കും.
പ്രാദേശിക, അന്തർദേശീയ മാറ്റങ്ങൾക്കിടയിൽ എ.ഐ.പി.യുവിന്റെ പങ്ക് ചർച്ച ചെയ്യുന്ന ഈ സമ്മേളനം, നിലവിലെ വെല്ലുവിളികളെ നേരിടുന്നതിൽ അറബ് പാർലമെന്ററി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിലും പൊതു താൽപ്പര്യമുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
സംയുക്ത അറബ് പാർലമെന്ററി ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ വേദികളിൽ അറബ് ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എ.ഐ.പി.യുവിന്റെ സംഭാവന ശക്തിപ്പെടുത്തുന്നതിനുമുള്ള യൂണിയന്റെ ആനുകാലിക റിപ്പോർട്ടുകൾ പങ്കെടുക്കുന്നവർ അവലോകനം ചെയ്യുകയും സംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്യും.
പ്രധാന സമ്മേളനത്തോടനുബന്ധിച്ച്, ശൂറ കൗൺസിലിലെയും എ.ഐ.പി.യു. ......
ദോഹ: അറബ് ലോകത്ത് അഞ്ച് സാമ്പത്തിക സൂചകങ്ങളിൽ ഖത്തർ ഒന്നാമതെത്തിയതായി അറബ് ഇൻവെസ്റ്റ്മെന്റ് ആൻഡ് എക്സ്പോർട്ട് ഗ്യാരണ്ടി കോർപ്പറേഷൻ സ്ഥിരീകരിച്ചു, പ്രതിശീർഷ ജിഡിപിയുടെ കാര്യത്തിൽ 71,600 റിയാലുമായാണ് ഖത്തർ ഒന്നാം സ്ഥാനത്തെത്തിയത്. ഈ വർഷം അത് 72,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ......
ദോഹ: സംസ്കൃതി ഖത്തറിൻറെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ മുബൈ ഹാളിൽ
മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു.
“മനസാണ് മറക്കരുത് ”എന്ന വിഷയസ്പദമാക്കി നടന്ന ബോധവൽക്കരണ സെമിനാർ ഹമദ് മെഡിക്കൽ കോർപ്പറേഷന് മാനസികാരോഗ്യ വിഭാഗം ക്ലിനിക് നേഴ്സ് സ്പെഷ്യലിസ്റ്റ് ഷിജു. ആർ . ......