മലപ്പുറം. ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവെച്ച് സ്വദേശത്തും വിദേശത്തും ജനഹൃയങ്ങള്‍ കീഴടക്കി ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയെക്കുറിച്ച് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്മ പുസ്തകം ഈസക്ക എന്ന വിസ്മയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശനം ചെയ്ത് സംസാരിക്കവേ സാദിഖലി തങ്ങള്‍ പറഞ്ഞു. ......
133 കർദിനാള്‍മാർക്കാണ് ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം ഉള്ളത്.വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയത്രോ പരോളിനാകും കോണ്‍ക്ലേവിന്റെ അധ്യക്ഷൻ.
കത്തോലിക്കാ സഭയുടെ 277മാത്തെ അധ്യക്ഷനെയാണ് തെരഞ്ഞെടുക്കുന്നത്.
പുതിയ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പ് സഭയുടെ പരമാധ്യക്ഷനെ തീരുമാനിക്കുന്ന ചടങ്ങ് മാത്രമല്ല. 141 കോടി അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സഭ യഥാസ്ഥിതിക മാർഗത്തിലാണോ പരിവർത്തനത്തിന്റെ വഴിയിലാണോ മുന്നോട്ടു നയിക്കപ്പെടുക എന്ന നിലപാട് പ്രഖ്യാപനം കൂടിയാണ്.
കര്‍ദിനാള്‍മാരെ മാർപ്പാപ്പമാർ താമസിക്കാറുള്ള കാസ സാന്താ മാർത്തയിലേക്ക് മാറ്റി. ......
കോട്ടയം : മൂലവട്ടം പുന്നക്കൽചുങ്കം കടവിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
കോട്ടയം മാങ്ങാനം സ്വദേശിയാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹം ഈ ഭാഗത്ത് എത്തി സവാരിക്ക് ശേഷം തിരികെ പോവുകയായിരുന്നു.
വഴി നിശ്ചയമില്ലാതിരുന്നതിനാൽ അമിതവേഗതയിൽ ഈ ഭാഗത്ത് എത്തിയപ്പോൾ കൊടൂരാറ്റിലേക്ക് നിയന്ത്രണം തെറ്റി പതിക്കുകയായിരുന്നു.
സംരക്ഷണ കവചങ്ങളൊന്നും ഈ ഭാഗത്ത് ഇല്ലാതിരുന്നതും ഓട്ടോറിക്ഷ ആറ്റിലേക്ക് വീഴാൻ കാരണമാണ്.
പോള നിറഞ്ഞ ആറിൻ്റെ ഭാഗത്താണ് ഓട്ടോറിക്ഷ വീണത്.
തുടർന്ന് പൂർണ്ണമായും മുങ്ങിപ്പോയ ഓട്ടോറിക്ഷയിൽ നിന്നാണ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ശബ്ദം കേട്ട് നാട്ടുകാരും ഓടിയെത്തി. ......
തിരുവനന്തപുരം: ലൈംഗിക ഉദ്ദേശത്തോടെ അധ്യാപകൻ സ്പർശിച്ചെന്ന് മൊഴി നൽകിയത് അപ്പോഴത്തെ ദേഷ്യത്തിനെന്ന് പരാതിക്കാരായ പെൺകുട്ടികൾ. തിരുവനന്തപുരത്തെ യുപി സ്കൂൾ അദ്ധ്യാപകനായ ബിനോജ് കൃഷ്ണക്കെതിരായ പരാതിയിലാണ് വിചാരണയ്ക്കിടെ പരാതിക്കാരായ പെൺകുട്ടികൾ മൊഴിമാറ്റിയത്. ......
കൊച്ചി. സീറോ മലബാർ സഭയുടെ സിനഡ് നിർദേശിച്ച വിശുദ്ധ കുർബാന അർപ്പണരീതിക്ക് എതിരെ പ്രവർത്തിച്ചു, സഭ നടപടികൾ എടുത്ത് നീക്കം ചെയ്ത എറണാകുളം ബസലിക്ക, മറ്റ് നാല് പള്ളികളിലെ വൈദികരെ സംരക്ഷിക്കുന്നു, യഥാർത്ഥ വിശ്വാസികളോട് മാർ പാമ്പ്ളാനി അപമാര്യാദയായി പെരുമാറി എന്നികാരണങ്ങളാൽ മാർ പാമ്പ്ളാനിയെ എറണാകുളം അരമനയിൽ വിശ്വാസികൾ ഉപരോധിച്ചിരിക്കുന്നു.
സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിലാണ് രൂപതയുടെ അധ്യക്ഷൻ. ......
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 06/05/2025 (ഇന്ന്) രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 0.9 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 0.7 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ......
ക്രിക്കറ്റ് താരം ശിവാലിക് ശർമ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് മുൻ മുംബൈ ഇന്ത്യൻസ് താരത്തെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ......
പാലത്തിനടിയിൽ രാത്രികാലങ്ങളിൽ നിലനിൽക്കുന്ന സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾക്കെതിരെ കേരള മെർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് (കെഎംസിസി) നോർത്ത് ബ്രാഞ്ച് 2025 മേയ് 5-ന് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രദേശത്ത് മയക്ക് മരുന്നുകളും കഞ്ചാവും വ്യാപകമായി ഉപയോഗിക്കുന്നതായും, അതിലൂടെ അനവധി യുവാക്കളെ ചൂഷണത്തിന് വിധേയരാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിഷേധത്തിൽ പ്രസ്താവിച്ചു. ......
വാഷിങ്ടൺ; ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അംഗരാജ്യങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക് സംഘർഷ സാഹചര്യം നിലനിൽക്കെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ സുരക്ഷാസമിതി തള്ളിക്കളഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവഭീഷണി മുഴക്കിയതും പിന്നീട് മിസൈൽ പരീക്ഷണം നടത്തിയതും സുരക്ഷ സമിതി വിമർശിച്ചു. ......