റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്.
ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച് വന്നയാളാണ് സൂത്രത്തില്‍ പണം കൈക്കലാക്കിയത്.
കടയുടമ ഇല്ലായെന്ന് പറഞ്ഞതോടെ സുഹൃത്താണെന്ന ഭാവത്തില്‍ വന്നയാള്‍ മുതലാളിയെ വിളിക്കാമെന്ന് ജീവനക്കാരിയോട് പറഞ്ഞ ശേഷം ഫോണില്‍ ആരെയോ വിളിക്കുകയും 5300 രൂപ തനിക്ക് വേണ്ടി ഒരാള്‍ ഇവിടെ എല്പ്പിക്കുമെന്നും തനിക്ക് പോകാൻ ധൃതിയുള്ളത് കൊണ്ട് ഇവിടെയുള്ള പണം തരണമെന്നും ഫോണില്‍ കൂടി പറയുന്നുണ്ട്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ 'മോളെ, ഇവിടെ എത്രയാ ക്യാഷായിട്ടുള്ളതെന്ന്' ചോദിക്കുന്നുണ്ട്. 5000 രൂപയേയുള്ളൂ എന്നു പറഞ്ഞപ്പോള്‍ 5300 ഉണ്ടോയെന്ന് നോക്കിയേ എന്ന് ഫോണ്‍ ചെവിയില്‍ നിന്ന് വെക്കാതെ തന്നെ ചോദിച്ചു. ......
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഓപ്പറേഷൻ സിന്ദൂർ നിലവിൽ തുടരുകയാണെന്നും അതിനാൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സാധിക്കില്ല എന്നുമായിരുന്നു ഇന്നു വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ......
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുന്നത് എന്തിനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് അടുത്ത സമയമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. ......
ദോഹ : ദീർഘകാലം പ്രവാസജീവിതം പിന്നിട്ട സി.ഐ.സി. റയ്യാൻ സോണൽ പ്രവർത്തകരെ അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ - റയ്യാൻ സോൺ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു. ......
കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് 2K24 കലാമത്സര ഇനങ്ങളിൽ ഏറെ ആകർഷകവും ആവേശകരവുമായ ജനറൽ ക്വിസ് മത്സരവും ഇംഗ്ലീഷ് പ്രസംഗ മത്സരവുമാണ് ഇന്ന് കെഎംസിസി ഹാളിൽ നടക്കുന്നത് .. ഏറെ പ്രശസ്തനും പ്രഗത്ഭനുമായ ക്വിസ് മാസ്റ്ററുടെ നേതൃത്വത്തിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പൊതു വിജ്ഞാന മേഖലയുടെ വിവിധ ഭാഗങ്ങൾ സ്പർശിച്ച് അറിയാനുള്ള ആവേശവും നേടാനുള്ള ഊർജ്ജവുമായി പ്രതിഭകൾ മാറ്റുരക്കും .. ഗ്രൂപ്പ് മത്സരങ്ങളിലൂടെ വലിയ പോയിന്റുകൾ നേടി അട്ടിമറിയിലേക്ക് ഏതെല്ലാം ജില്ലകൾ മറികടക്കുമെന്ന് നേരിട്ട് അറിയാം .. ......
ഇന്ത്യയ്ക്കെതിരേ 'ജിഹാദി'ന് കരസംഘടനയായ അൽ ഖ്വയ്ദയുടെ ആഹ്വാനം. അൽ–ഖായിദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്ത് പ്രസ്താവന പുറപ്പെടുവിച്ചത്. ......
ചെറിയ നിയമലംഘനങ്ങൾക്ക് ഇനി ക്രിമിനൽ നടപടികൾ ഉണ്ടാകില്ല. പകരം പിഴ ചുമത്തുന്നതിലൂടെ വ്യവസായങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ഒരന്തരീക്ഷം സൃഷ്ടിക്കാൻ കേരള സർക്കാർ ഒരുങ്ങുകയാണ്. ......
പ്രണയിക്കുന്ന സമയത്ത് താൻ നടിയാണെന്ന വിവരം ജഗത്തിനോട് പറഞ്ഞിരുന്നില്ലെന്ന് നടി അമല പോൾ. ഗർഭിണിയായ ശേഷമായിരുന്നു തങ്ങളുടെ വിവാഹമെന്നും തുറന്നു പറഞ്ഞു. ......
ന്യൂഡൽഹി: രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു. പാകിസ്ഥാനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് കേന്ദ്രസർക്കാർ രാജ്യത്ത് വ്യോമ ഗതാഗത്തതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ......