കൊച്ചി: മെസ്സിയുടെ പേര് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ ആൻ്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു. റെയ്ഡിൽ ലഭിച്ച നിർണായക രേഖകളും തെളിവുകളും ഉൾപ്പെടുത്തി കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവയ്ക്കാണ് എസ്ഐടി റിപ്പോർട്ട് നൽകുക. ......
കീവ്: 2022ൽ റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് സാധാരണക്കാരും യുദ്ധത്തടവുകാരും ലൈംഗികാതിക്രമത്തിനും ക്രൂരമായ പീഡനങ്ങൾക്കും ഇരയായതായി ഐക്യരാഷ്ട്രസഭ. വെള്ളിയാഴ്ച (സെപ്റ്റംബർ 18) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഗുരുതരമായ വിവരങ്ങൾ യുഎൻ മനുഷ്യാവകാശ ഓഫീസ് പുറത്തുവിട്ടത്.
രേഖപ്പെടുത്തിയ കേസുകളിൽ 89 ശതമാനവും റഷ്യൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ വാടക ഹെലികോപ്റ്റർ സർവീസിന്റെ കാര്യത്തിൽ ഇന്ന് നിർണായക തീരുമാനം. മൂന്ന് വർഷത്തെ കരാർ ശനിയാഴ്ച അവസാനിക്കാനിരിക്കെ, ഹെലികോപ്റ്റർ തുടർന്നും ഉപയോഗിക്കണമെന്ന പോലീസ് മേധാവിയുടെ ശുപാർശയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ......
ന്യൂഡൽഹി:റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്താനുള്ള അമേരിക്കയുടെ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കുമെതിരെ പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യു.എസ് കോൺഗ്രസ് അധികത്തീരുവ ചുമത്താനുള്ള ബിൽ പാസാക്കിയത്.
എന്നാൽ, അമേരിക്കയുടെ ഈ ഭീഷണിക്ക് മുന്നിൽ അടിയറവ് പറയേണ്ടതില്ലെന്ന ശക്തമായ നിലപാടിലാണ് ഇന്ത്യ. ......
ന്യൂഡൽഹി: പരീക്ഷാനടത്തിപ്പിൽ വൻ വീഴ്ചകൾ വരുത്തി നാണംകെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ അടിമുടി ഉടച്ചുവാർക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് സുപ്രീംകോടതി. ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകളിലെ പുരോഗതി പരിശോധിക്കാൻ എൻ.ടി.എ ആസ്ഥാനത്തേക്ക് ജസ്റ്റിസുമാർ നേരിട്ടെത്തുമെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകി. ......
ന്യൂഡൽഹി: രാജ്യത്ത് എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങളും കസ്റ്റഡി പീഡനങ്ങളും വർദ്ധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ക്രിമിനൽ അന്വേഷണങ്ങളിൽ നിയമവിരുദ്ധമായ "കുറുക്കുവഴികൾ" സ്വീകരിക്കാൻ രാജ്യത്തെ ഭരണഘടന നിയമപാലകരെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ജസ്റ്റിസ് ഭുയാന്റെ നിർണായക പരാമർശങ്ങൾ. ......
ന്യൂഡൽഹി:പുതിയതായി നിയമപഠനം പൂർത്തിയാക്കി കോടികളുടെ സ്വപ്നങ്ങളുമായി വക്കീൽ കുപ്പായയണിഞ്ഞ് ഇറങ്ങുന്ന യുവ അഭിഭാഷകർക്ക് ശക്തമായൊരു മുന്നറിയിപ്പും ഉപദേശവുമായി സുപ്രീം കോടതി എത്തിയിരിക്കുകയാണ് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അക്കാദമിക അറിവുകൾക്കപ്പുറം, കോടതിമുറിയിലെ മര്യാദകളും വാദമുഖങ്ങളിലെ സൂക്ഷ്മതകളും അനുഭവസമ്പന്നരായ സീനിയർ അഭിഭാഷകരുടെ കീഴിൽ പരിശീലിച്ചു മാത്രമേ നേടാനാകൂ എന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നഗരരത്ന ഓർമ്മിപ്പിക്കുന്നു.
പൂജ എന്റർടൈൻമെന്റും ടിപ്സ് ഇൻഡസ്ട്രീസും തമ്മിലുള്ള ഒരു കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ ഉണ്ടായത്. ......
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് പണമിടപാട് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ സർക്കാർ നീക്കം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പി.എ. ......
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാൻ തടസ്സങ്ങൾ നേരിടാം. യാത്രകളിൽ ബുദ്ധിമുട്ടുകളും ഉദരസംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെടാം.......
കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ ഒരു വർഷത്തോളം ജോലി ചെയ്തിരുന്നയാൾ യഥാർഥത്തിൽ ഇന്ത്യൻ പൗരനല്ലെന്ന് കണ്ടെത്തി. വ്യാജ രേഖകളുമായി അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനെയാണ് അധികൃതർ പിടികൂടിയത്.
ബിപ്ലബ് സോറൻ (32) എന്ന പേരിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ......