വഞ്ചിയൂർ : വിഷയം ബാർ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിഭാഷകനായ ബെയ്ലിൻ ദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗണ്‍സിലിനോട് സർക്കാർ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. വഞ്ചിയൂരിലെത്തി അഭിഭാഷകയെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ജൂനിയർ അഭിഭാഷർക്കൊപ്പം നില്ക്കുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു. ......
നടിയും നർത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വരൻ അദീപ് താരത്തിന് വരണമാല്യം ചാർത്തി. വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആലപ്പുഴ സ്വദേശിനിയാണ് 33കാരിയായ കാവ്യ.വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷമാണ് കാവ്യ സിനിമയിലേക്കു പ്രവേശിക്കുന്നത്. ......
തൃശൂര്‍ : പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം പള്ളിയില്‍ വികാരിയച്ചനായി ലിയോ പുത്തൂര്‍ ചുമതലയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്പിയാർ പള്ളി വികാരിയെ അന്വേഷിക്കുകയായിരുന്നു. ......
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024-25 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 91.13 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 76.17 കോടി രൂപയായിരുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ ഭൗമ-സമുദ്ര ശാസ്ത്രജ്ഞനുമായ ഡോ. ബാലകൃഷ്ണൻ നായർ ടി. എം.......
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുകളുടെ പ്രധാനകാരണങ്ങളിലൊന്നായ മുല്ലശേരി കനാല്‍ നവീകരണം എങ്ങുമെത്താതെ തുടരുകയാണ്. ഓപ്പറേഷന് ബ്രേക്ത്രൂവിന്റെ ഭാഗമായി ആഴവും വീതിയും കൂട്ടാന്‍ പൊളിച്ചിട്ട കനാല്‍ എന്നു തീരുമെന്ന് ആര്‍ക്കും തിട്ടമില്ലാത്ത അവസ്ഥയാണ്. ഹൈക്കോ ടതിയുടെ നിരന്തര ഇടപെലിലാണ് ഇഴഞ്ഞു നീങ്ങുന്ന ജോലികള്‍ പോലും നടന്നുവരുന്നത്. ......
കൊച്ചി : ഇന്ത്യയിലെ മുൻനിര കപ്പൽനിർമ്മാണ, കപ്പൽ നന്നാക്കൽ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (സി.എസ്.എൽ), യുകെയിലെ നോർത്ത് സ്റ്റാർ ഷിപ്പിംഗ് (അബർഡീൻ) ലിമിറ്റഡിനായുള്ള രണ്ടാമത്തെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലിന്റെ (എസ്.ഒ.വി) നിർമ്മാണം, സ്റ്റീൽ-കട്ടിംഗ് ചടങ്ങോടെ ഇന്ന് സമാരംഭിച്ചു. നോർത്ത് സ്റ്റാർ ഷിപ്പിംഗിലെ ചീഫ് ടെക്നോളജി ഓഫീസർ ശ്രീ ജെയിംസ് ബ്രാഡ്ഫോർഡ് ചടങ്ങ് നിർവഹിച്ചു, ശ്രീ ജോസ് വി ജെ (ഡയറക്ടർ - ഫിനാൻസ്), ശ്രീ ഹരികൃഷ്ണൻ എസ് (എക്സിക്യൂട്ടീവ് ഡയറക്ടർ - ഷിപ്പ് ബിൽഡിംഗ്), സി.എസ്.എല്ലിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ക്ലാസിഫിക്കേഷൻ സൊസൈറ്റി ഡി.എൻ.വി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം ആദ്യത്തെ സ്റ്റീൽ പ്ലേറ്റ് മുറിക്കുന്നതിന് തുടക്കം കുറിച്ചു.
അബർഡീൻ ആസ്ഥാനമായുള്ള മെസ്സേഴ്സ് നോർത്ത് സ്റ്റാർ ഷിപ്പിംഗ് ലിമിറ്റഡ് ഓഫ്ഷോർ വിൻഡ് ( കാറ്റാടി വൈദ്യുത ) വ്യവസായത്തിലെ ഒരു മുൻ നിര സ്ഥാപനമാണ് , കൂടുതൽ പരിസ്ഥിതി സൗഹൃദ ഭാവിയിലേക്കുള്ള ആഗോള വിപ്ലവത്തിന്റെ ഭാഗമായി, സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ സ്ഥാപനമാണ്
നോർത്ത് സ്റ്റാർ ഷിപ്പിംഗ് . ......