കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) [K-LAMPS (P.S.)] വിഭാഗം സംഘടിപ്പിച്ച പി.ജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസ് എന്നിവയുടെ ആദ്യ ബാച്ചിലെ റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും രണ്ടാം ബാച്ചിന്റെ ഉദ്ഘാടനവും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ഇതോടൊപ്പം അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം വിഭാഗം സ്കൂൾ - കോളേജ് വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ......
കൊച്ചി : അഖില കേരള സബ് ജൂനിയര്‍ ബാഡ്മിന്‍ഡന്‍ ടൂര്‍ണ്ണമെന്റിന് കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ തുടക്കമായി. യൊനെക്സ്-സണ്‍റൈസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പി.കെ.ഗോപന് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ബാഡ്മിന്‍ഡന്‍ അസ്സോസിയേഷന് പ്രസിഡന്റ് ചിത്രേഷ് നായര്‍ നിര്‍വ്വഹിച്ചു. ......
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (നാളെ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ......
കൊച്ചി : മലയാളത്തിലെ പ്രശസ്ത സംവിധായകരോടൊപ്പം പ്രവർത്തിച്ച അനിൽ കുഞ്ഞപ്പൻ സംവിധാനം ചെയ്ത പുതിയ ചിത്രം ദി മലബാർ ടെയിൽസ് വേവ്സ് ഒ ടി ടി യിൽ തരംഗം സൃഷ്ടിക്കുന്നു.നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.കേന്ദ്ര സർക്കാരിന്റെ കീഴിലുളള പ്രസാർ ഭാരതിയുടെ സൗജന്യ ഒ ടി ടി പ്ലാറ്റ്ഫോമായ വേവ്സിലാണ് ചിത്രത്തിന്റെ ഹിന്ദി, മലയാളം പതിപ്പുകൾ റിലീസ് ചെയ്തത്.അഞ്ച് വ്യത്യസ്ത കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥ പറയുന്ന ദി മലബാർ ടെയിൽസ് ചെമ്പ്, ബ്രേക്കപ്പ് , ശതാഭിഷേകം, പർദ്ദ, ബംഗ്ലാവ് എന്നീ അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമാണ്. ചിത്രത്തിൽ ശിവരാജ് , അനിൽ ആന്റോ , പ്രദീപ് ബാലൻ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ , അൻവർ സാദിഖ്, വിജയൻ വി നായർ , പ്രണവ് മോഹൻ ,പ്രസീത വസു , ലത സതീഷ് , നവ്യ ബൈജു , സുമന ,അനുപ്രിയ എ.കെ, ആർദ്ര ദേവി തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ ക്യാമറ അഷ്റഫ് പാലാഴി, ഗോകുൽ വിജി, അപ്പു, രാകേഷ് ചെല്ലയ്യ , ഷിമിൽ എന്നിവരാണ്.ഗാനരചന സുമന ,നൗഷാദ് ഇബ്രാഹിം, അനുപ്രിയ എ കെ .സംഗീതം ഫിഡൽ അശോക്, അമൽ ഇർഫാൻ . ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): നേട്ടങ്ങൾ കൈവരിക്കാനാകുന്ന ദിവസമാണ്. തൊഴിൽ-വ്യാപാര രംഗങ്ങളിൽ അനുകൂല സാഹചര്യം, സാമ്പത്തിക പുരോഗതി, മത്സരവിജയം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. ......
തിരുവനന്തപുരം: അഴിമതിക്കെതിരായ ജനകീയ പോരാട്ടത്തിന് തുടക്കമിട്ട് 'വിജിലൻസ് വിസിൽ' മുഴങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിസിൽ മുഴക്കിയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ 'പ്രൊജക്റ്റ് സീറോ – വിജിലൻസ് വിസിൽ' പദ്ധതിക്ക് തുടക്കമിട്ടത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 47 കേസുകളിലായി 51 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8157 ആയി ഉയര്‍ന്നു. ......
രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ വിമർശനവുമായി നടൻ വിനായകൻ. ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ ബ്രിട്ടാസ് രാഷ്ട്രീയ ഇടപെടൽ നടത്തിയെന്നാണ് വിനായകൻ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചത്. ......
നെടുമ്പാശേരി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്വിഷന് ഫ്രെയിംവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യഘട്ട ദക്ഷിണമേഖലാ ശില്പശാലയ്ക്ക് തുടക്കമായി. രാജ്യത്തെ സ്വയംസഹായ സംഘങ്ങളിലെയും അയല്‍ക്കൂട്ട അംഗങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടു കൊണ്ട് പുതിയ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശില്പശാലയുടെ സംഘാടനം.
വിഷന്‍ 2047-ഓടെ രാജ്യത്തെ ഓരോ ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനും സമൂഹം നയിക്കുന്ന വിധം സാമ്പത്തിക സ്വയംപര്യാപ്തതയും സുസ്ഥിരതയും കൈവരിച്ച സ്ഥാപനങ്ങളായി മാറുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് 'നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്വിഷന് ഫ്രെയിംവര്‍ക്ക് ' ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍.എം.എം.യു നാഷണല്‍ മിഷന് മാനേജര്‍ ഡോ.ജൂയി ഭട്ടാചാര്യ പറഞ്ഞു. ......
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ചോദ്യക്കടലാസ് ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ തട്ടിപ്പുകൾക്ക് കൂടുതൽ കർശനമായ ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ഭേദഗതി. ......