
കോട്ടയം : കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.റയിൽവേ മന്ത്രാലയം വിളിച്ചു ചേർത്ത തിരുവനന്തപുരം റയിൽവേ ഡിവിഷൻ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോട്ടയം റയിൽവേ സ്റ്റേഷനിലെ ആറ് പ്ലാറ്റ് ഫോമുകളിലും ഓപ്പറേറ്റിംഗ് സൗകര്യം ഉറപ്പാക്കണം.IA,5 പ്ലാറ്റ് ഫോമുകളിൽ വെള്ളം നിറക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.കോട്ടയം സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിലെ തിരക്ക് കുറക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും കൂടുതൽ കൗണ്ടർ ആരംഭിക്കുകയും വേണം.
രണ്ടാം കവാടം എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നവംബറിൽ പൂർത്തിയാക്കുമെന്ന് മറുപടിയിൽ അധികാരികൾ വ്യക്തമാക്കി.
എറണാകുളം- ബാഗ്ലൂർ ഇൻറർസിറ്റി, കാരക്കൽ -എറണാകുളം മഡ്ഗാവ് - എറണാകുളം, പൂനൈ - എറണാകുളം,ലോക്മാന്യ തിലക് - എറണാകുളം, എന്നീ എക്സ്പ്രസ് ട്രയിനുകളും , പാലക്കാട് - എറണാകുളം മെമ്മു എന്നീ ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണം.
നിരവധി ആളുകൾ മരണപ്പെട്ട കുമാരനല്ലൂരിൽ ജനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി അടിപ്പാത അല്ലെങ്കിൽ കാൽനട മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി റയിൽവേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും റയിൽവേ അധികൃതർ അറിയിച്ചു.
കോട്ടയം റബ്ബർ ബോർഡ് റയിൽവേ ഓവർ ബ്രിഡ്ജിൽ നിന്നും റയിൽവേ സ്റ്റേഷനിലേക്കുള്ള മദർ തെരേസാ റോഡ് രണ്ട് വർഷത്തിലേറെയായി തകർന്ന് കിടക്കുകയാണ്. ഇത് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വൈക്കം റോഡ് റയിൽവേ സ്റ്റേഷൻ പുതിയ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തണം. ......
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോഎന്റോളജി അസോസിയേറ്റ് പ്രൊഫസര്‍ തൃശൂര്‍ കൂര്‍ക്കഞ്ചേരി കുണ്ടുകുളങ്ങര ഡോ. സജി സെബാസ്റ്റിയനെതിരെ (54) അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്. ......
പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയുമായി കമ്മീഷനെ സമീപിച്ചത്.2023 ജൂലൈ 23ന് രാവിലെ 5.30ന് പുറപ്പെടുന്ന മുംബൈ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മാത്യു ജോസഫ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിമാനം റദ്ദാക്കി. ......
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനെതിരായ പ്രചാരണത്തിന് കേന്ദ്രസർക്കാർ നിയോഗിച്ച പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ അഭിമാനമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ദേശീയ താല്പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ള സന്ദര്‍ഭമായതിനാലും ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്ന് തരൂർ സോഷ്യൽമീഡിയയിൽ കുറിച്ചു. ......
മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാറിനെ നിയമിച്ചു.......
ദോഹ. ദീർഘ കാല ഖത്തർ പ്രവാസി യായിരുന്ന ടി വി പി അമ്മദ് വടകര വില്ലിയാപ്പള്ളി മയ്യന്നൂർ സ്വദേശി നാട്ടിൽ നിര്യാതനായി. 66 വയസ്സ് ആയിരുന്നു വില്ലിയാപ്പള്ളി മുസ്ലിം ജമാ അതിനെയും ഖത്തർ കെഎംസിസി യുടെയും സജീവ പ്രവർത്തകൻ ആയിരുന്ന ടി വി പി ഒരു മുഴുവൻ സമയ പൊതു പ്രവർത്തകൻ കൂടിയാണ്. ......
മർദനമേറ്റ ശേഷം പ്രതികരണവുമായി അഭിഭാഷകയായ ശ്യാമിലി രംഗത്ത്. "അന്യായം സംഭവിച്ചപ്പോഴും ഭൂരിഭാഗം സഹപ്രവർത്തകരും ഒപ്പം നിന്നില്ല.......
2024-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ബോളിവുഡ് ചിത്രമാണ് ശൈത്താൻ. അജയ് ദേവ്ഗൺ, മാധവൻ, ജ്യോതിക, ജാൻകി ബൊഡിവാലാ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് വികാസ് ബാൽ ആയിരുന്നു. ......