കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് വിമൻസ് വിംഗിന്റെയും, യൂത്ത് വിംഗിന്റെയും ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ LKG മുതൽ 10 വരെ സ്റ്റാൻഡേർഡുകളിലെ കുട്ടികള്‍ക്കായി കെ.എം.സി.സി കോണ്‍ഫറന്‍സ് ഹാളിൽ സൗജന്യ സ്കൂൾ കിറ്റ് വിതരണം നടത്തി. വിമൻസ് വിംഗ് പ്രസിഡന്റ് ശ്രീമതി നാദിയ ആഷിഖ് സ്വാഗതം ആശംസിച്ചു. ......
കൊച്ചി : ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സംഭാവനകളെ ആദരിക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025, നാലാം പതിപ്പിന്റെ ഫൈനലിസ്റ്റുകളെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ പ്രഖ്യാപിച്ചു. വിദഗ്ദ്ധ ജൂറി, ഗ്രാന്‍ഡ് ജൂറി പാനല്‍ അംഗങ്ങളുടെ നേതൃത്വത്തിലുള്ള കര്‍ശനമായ വിലയിരുത്തല്‍ പ്രക്രിയയിലൂടെയാണ് 199 രാജ്യങ്ങളിലെ നഴ്സുമാരില്‍ നിന്നെത്തിയ ഒരു ലക്ഷത്തിലധികം രജിസ്ട്രേഷനുകളില്‍ നിന്നും 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ......
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കേസ് ഒഴിവാക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഒന്നാം പ്രതി . ഇ.ഡിയുടെ കൊച്ചി ഓഫിസിലെ അസിസ്റ്റൻഡ് ഡയറക്ടർ. ......
കൊച്ചി: രാജ്യത്തെ ആദ്യ റോൾസ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II കേരളത്തിൽ. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വേണു ഗോപാലകൃഷ്ണനാണ് ₹16 കോടി ഓൺ റോഡ് വിലയുള്ള ആദ്യത്തെ വാഹനം സ്വന്തമാക്കിയത്.
കളമശ്ശേരി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ റോൾസ്-റോയ്സ് ഡീലറായ ചെന്നൈ കുൻ എക്സ്ക്ലൂസീവിനെ പ്രതിനിധീകരിച്ച് സെയിൽസ് ജനറൽ മാനേജർ ഹിതേഷ് നായിക്കും, കേരള സെയിൽസ് മാനേജർ കോളിൻ എൽസണും ചടങ്ങിൽ പങ്കെടുത്തു.
റോൾസ്-റോയ്സ് നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ റോൾസ് റോയ്സാണ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II. സാധാരണ ഗോസ്റ്റിനെക്കാൾ കരുത്തും സ്റ്റൈലും കൂടിയ മോഡലാണ് ബ്ലാക് ബാഡ്ജ്. ......
ചങ്ങനാശ്ശേരി : മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്.
ഇന്നലെ മുതൽ ജാൻസിയേ കാണാനില്ലായിരുന്നു.
ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
പാറകുളത്തിന് സമീപത്തെക്ക് ജാൻസി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.
തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും
സ്ഥലത്തെത്തി.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ......
നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും.
അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻ്റ് സമയത്ത് അവരുടെ ബയോമെട്രിക്സസ് (വിരലടയാളം, കൃഷ്ണമണി രേഖ) വേണ്ടതില്ല.
എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെതന്നെ ആധാർ എൻറോൾമെന്റ്റ് പൂർത്തീകരിക്കുന്നത് സർക്കാർസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും.
കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ചു വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ പതിനേഴുവയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽസൗകര്യംലഭ്യമാകുകയുള്ളൂ. ......
പുതിയ നികുതി പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ നടുവൊടിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇനി മുതൽ നാട്ടിലേക്ക് പണം അടക്കണമെങ്കിൽ ഇന്ത്യക്കാരുൾപ്പെടയുള്ളവർ 5 % നികുതി അടക്കണമെന്നാണ് തീരുമാനം.
നിലവിൽ 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്.
ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും.
ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന കേന്ദ്രത്തിൽ തന്നെ ഈ നികുതി ഈടാക്കും.
യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദേശം ബാധകമായേക്കും. ......
കളമശേരി : കളമശേരിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.കരിപ്പാശേരി മുകളിൽ വെളുത്തേടത്ത് വീട്ടിൽ ലൈല (50) ആണ് മരിച്ചത്.ഭർത്താവ് അബ്ബാസുമൊത്ത് കല്യാണത്തിന് പോയി തിരിച്ച് വീട്ടിലേക്ക് കടക്കുന്നതിനിടെ 10.30 ഓടെയുണ്ടായ ഇടിമിന്നലിലാണ് ലൈല മരിച്ചത്.ഇടിമിന്നലിൽ പരിക്കേറ്റ അബ്ബാസ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലൈലയുടെ മൃതദേഹം എറണാകുളം ഗവ. ......
തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്നു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ എടുത്തു വളർത്തി. കുഞ്ഞ് വളർന്ന് പതിമൂന്ന് വയസായപ്പോൾ രണ്ട് കാമുകന്മാരുമായി ചേർന്ന് പോറ്റമയെ കൊലപ്പെടുത്തി. ......