ബെംഗളൂരു: ഹുബ്ബള്ളിയിൽ ഔദ്യോഗിക പരിപാടിക്കെത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യപ്രശ്നത്തെ തുടർന്ന് മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതെ അദ്ദേഹം ഹോട്ടലിൽ തന്നെ തുടരുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ ഹോട്ടലിലെത്തി അമിത് ഷായെ പരിശോധിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11913 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 58 കേസുകളിലായി 60 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11054 ആയി. ......
ലോക തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കുഴുപ്പിള്ളി ബീച്ചിൽ വിപുലമായ തീരദേശ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. കോസ്റ്റ് ഗാർഡ് എയർ എൻക്ലേവ് കൊച്ചി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) എറണാകുളം, ഇന്ത്യ ടൂറിസം, കൊച്ചി ഓഫീസ് ബിപിസിഎൽ റോട്ടറി ക്ലബ്, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്, എസ്.എൻ.എം. ......
എറണാകുളം ജനറൽ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുന്നു.തലച്ചോറ്, നട്ടെല്ല്, നാഡീവ്യൂഹം എന്നിവയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സയും ആവശ്യമായ ശസ്ത്രക്രിയാ സേവനങ്ങളും കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനുള്ള ഭാഗമായാണ് ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധ സേവനങ്ങളും ഏകോപിപ്പിച്ച് രോഗികൾക്ക് ഗുണമേന്മയുള്ള ന്യൂറോ സർജിക്കൽ പരിചരണം ഉറപ്പാക്കുകയാണ് വിഭാഗത്തിന്റെ ലക്ഷ്യം. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ന്യൂറോ സർജന്റെ ഒ പി സേവനം ലഭ്യമാവുക . ഓൺലൈൻ ആയും ടോക്കൺ ബുക്ക് ചെയ്യാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ......
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) 2026- നോടനുബന്ധിച്ച് ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിക്കായുള്ള ഇരുട്ടുകുത്തി വള്ളങ്ങളുടെ ബോട്ട് റേസ് ഒക്ടോബർ 10ന് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുമെന്ന് ടി.ജെ. വിനോദ് എംഎൽഎ അറിയിച്ചു.
കേരളത്തിന്റെ പരമ്പരാഗത വള്ളംകളി പൈതൃകവും ജലകായിക രംഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ പുരുഷന്മാരുടെയും വനിതകളുടെയും ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരങ്ങൾ ഉണ്ടായിരിക്കും.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് ക്യാഷ് അവാർഡുകളും ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും. ......
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 രാവിലെ 10.30 ന് ഓൺലൈനായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ ഷംസുദ്ദീൻ നിർവ്വഹിക്കും. തുടർന്ന് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ പ്രസക്തിയെ സംബന്ധിച്ച് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത്ശങ്കർ എസ്. ......
പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പൂവക്കുളത്ത് വൻ ഹാൻസ് വേട്ട.വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 262 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടി. പൂവക്കുളം വാചാലിൽ നിർമ്മല രവിയുടെ വീട്ടിലും വീടിനോട് ചേർന്നുള്ള കടയിലുമാണ് രാമപുരം പോലീസ് പരിശോധന നടത്തിയത്.
പാലാ ഡിവൈ.എസ്.പി. കെ. ......
മുടിയുടെ ആരോഗ്യത്തിനായി ഷാംപൂ, കണ്ടീഷണർ, ഹെയർ ഓയിൽ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ദിവസവും മുടിയിൽ ഉപയോഗിക്കുന്ന ചീപ്പിന്റെയും ഹെയർബ്രഷിന്റെയും കാര്യത്തിൽ അത്ര ശ്രദ്ധ നൽകാറില്ല. ......
ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ കേരള കായിക-യുവജനകാര്യ മന്ത്രി അഡ്വ. ഒ. ജെ.......
മനാമ: പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎംസിസി ബഹ്റൈൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി. കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
ബഹ്റൈൻ കെഎംസിസിയിൽ നൽകിയ സ്വീകരണത്തിൽ ഡെപ്യൂട്ടി സ്പീക്കർ പ്രവാസികളുടെ വിഷയങ്ങൾ വിശദമായി കേൾക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉടൻ ചർച്ച നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ പണം അടച്ചുവരുന്ന അംഗങ്ങൾക്ക് ചെറിയ കുടിശ്ശികയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് കെഎംസിസി നിവേദനത്തിൽ ആവശ്യപ്പെട്ടു. ......