ചങ്ങനാശേരി : ചങ്ങനാശേരി ബൈപ്പാസിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ നാലുന്നാക്കൽ- കരിപ്പാൽ പുത്തൻപുരയിലായ കിഴക്കേക്കരയിൽ സുജ സാം (49) ന്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) നടക്കും.മൃതദേഹം നാളെ രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കും.വൈകിട്ട് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലുന്നാക്കൽ സെന്റ്. ആദായിസ് യാക്കോബായ പള്ളിയിൽ സംസ്കാരം നടക്കും.. ഭർത്താവ് - സാം തോമസ് (ഫോട്ടോഗ്രാഫർ, നാലുന്നാക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമതിയംഗം)മക്കൾ - സഖാ സാം , ജോർജി സാം ( ഇരുവരുംവിദ്യാർത്ഥികൾ)പരേത ചെത്തിപ്പുഴ താഴൂർ കുടുബാംഗമാണ്.വ്യാഴാഴ്ച വൈകിട്ട് 7.45 ഓടെയാണ് അപകടം ഉണ്ടായത്.. ......
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അനൂസ് റോഷനെയാണ് (21) തട്ടിക്കൊണ്ടുപോയത്.ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയത്. ......
കെപിസിസി പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. പ്രാഥമിക പട്ടിക തയ്യാറാക്കാനാണ് കെപിസിസി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രാഥമിക അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. ......
ഭീകരതക്കെതിരായ പ്രചാരണത്തിന് കേന്ദ്രസർക്കാർ വിദേശത്തേക്കയക്കുന്ന സർവകക്ഷി സംഘത്തിൽ സിപിഎമ്മും ഭാഗമാകും. കേന്ദ്ര സർക്കാർ നയങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിലും വിശാലമായ ദേശീയ താത്പര്യം കണക്കിലെടുത്താണ് നിലപാടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ......
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിൽ കളിക്കാനെത്തുമെന്നും തിയതി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അറിയിക്കുമെന്നും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എംഡി ആൻ്റോ അഗസ്റ്റിൻ. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ തിയതി അറിയിച്ചാൽ പണം നൽകുമെന്നും ആൻ്റോ പറഞ്ഞു. അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആയിട്ടാണ് കരാർ വച്ചിരിക്കുന്നത്. അതിൻ്റെ പ്രൊസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. എഗ്രിമെന്റ് വ്യവസ്ഥകൾ പൂർത്തിയാക്കി വരികയാണ്. അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആണ് ഡേറ്റ് തരേണ്ടത്. ഇതുവരെ ഡേറ്റ് ഫൈനൽ ആയിട്ടില്ല. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂ. സ്റ്റേഡിയം, ഹോട്ടൽ തുടങ്ങിയ സൗകര്യം വേണം, അത് ചെയ്യണ്ടത് സർക്കാർ ആണ്. അവരത് ഒരുക്കുന്നുവെന്ന് വിശ്വസിക്കുന്നു. മന്ത്രി അബ്ദു റഹ്മാൻ എടുത്ത പ്രയത്നം വളരെ വലുതാണ്. 6 മാസം ആയി കരാർ ഒപ്പിട്ടിട്ട്. ......
കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്നും റൂൾ 12 പ്രകാരം എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ.
സംസ്ഥാനത്തെ ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുണ്ടെന്നും ജൂഡീഷ്യൽ പ്രൊസീഡിംഗ്സ് അല്ലാത്ത ഒരു വിവരവും നിഷേധിക്കാൻ പാടില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവിൽ വ്യക്തമാക്കി.
സുപ്രീം കോടതിയും രാജ്യത്തെ പ്രധാന കോടതികളും നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ കീഴ്കോടതികൾ അപേക്ഷിക്കുന്ന വിവരങ്ങൾ പോലും നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്.
ജൂഡീഷ്യൽ ഓഫീസർമാരുടെ പരിഗണനയിൽ ഇരിക്കുന്നതും ജുഡീഷ്യൽ പ്രൊസീഡിംഗ്സും മാത്രമേ ആർടി ഐ പ്രകാരം ലഭിക്കാതുള്ളൂ. ......
ഒമാനിൽ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. ......
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ചടങ്ങുകൾ ആരംഭിക്കും.
സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രധാന വേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
സ്ഥാനാരോഹണ ചടങ്ങിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും, സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ......
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്ര എന്ന യൂട്യൂബറാണ് ചാരപ്രവർത്തനത്തിന് അറസ്റ്റിലായത്. ......