ദോഹ : സംസ്കൃതി ഖത്തർ പ്രമുഖരായ അൻപതോളം കലാകാരന്മാരുടെ പെയിന്റിങ്ങുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കുന്നു . ജൂൺ 13 വെള്ളിയാഴ്ച വൈകിട്ട് 5:00 മുതൽ 10:00 വരെ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ആണ് പ്രദര്‍ശനം നടക്കുന്നത് .
ഇതിനോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടക്കുന്നു .
സംസ്കൃതിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി "ആർട്ട് എഗൈൻസ്റ് അഡിക്ഷൻ -സേയ് നോ ടു ഡ്രഗ്സ് " എന്ന മുദ്രാവാക്യത്തിൽ അഞ്ച് മുതൽ എട്ട് വരെയും ഒൻപത് മുതൽ പന്ത്രണ്ട് വരെയും ആയി ജൂനിയർ സീനിയർ എന്ന രണ്ട് വിഭാഗമായിട്ടാണ് മത്സരം നടക്കുന്നത് ,
മെയ് 28 വരെ ഓൺലൈൻ രജിസ്ട്രേഷന് അവസരം ഉണ്ട് .
കുട്ടികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ 28 നു അതത് സ്കൂളുകളിൽ നിന്ന് സംസ്കൃതി വോളന്റിയർമാർ നേരിട്ടും 30 നു വൈകിട്ട് 4:00 മണി മുതൽ നജ്മയിലെ സംസ്കൃതി ഓഫിസിലും സ്വീകരിക്കുന്നതാണ് .
മത്സര വിജയികൾക്ക് എക്സിബിഷൻ ദിവസം സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും
നൽകുന്നതാണ് . ......
ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും നായനാൽ അക്കാദമിയിൽ ഇ.കെ.നായനാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ......
കോഴിക്കോട് : ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. ......
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്ലൻഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.സിംഗപ്പൂരിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 28 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. മെയ് 3 വരെ 14,200 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ......
തിരൂരങ്ങാടി കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു.ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സർവീസ് റോഡിൽ വലിയ വിള്ളലുകളുണ്ട്.രണ്ട് കാറുകൾ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു. യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു. കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും ഉൾപ്പെടെ പതിച്ചു.ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ......
അറബിക്കടലിൻ നാളെയോ മറ്റന്നാളോ ന്യുനമർദ സാധ്യത.ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതു ന്യുനമർദമായി മാറാൻ സാധ്യത.
ഇന്നു വൈകുന്നേരത്തോടെ സംസ്ഥാനത്തു മഴ സാധ്യത. മധ്യ, വടക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത.
24 ന് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റു പതിയെ ശക്തി പ്രാപിച്ചു തുടർന്നുള്ള ദിവസങ്ങളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. ......
ഇല്ലാത്ത മോഷണക്കുറ്റം ചുമത്തിയാണ് പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയായ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചതെന്നും.ബിന്ദുവിനെ പ്രതിയാക്കിയത് പ്രാഥമിക നടപടി പോലും പൂർത്തിയാക്കാതെയെന്നുമാണ് അന്വേഷണ റിപ്പോ ർട്ട് .
വിവാദത്തിന് പിന്നാലെ സംഭവത്തില്‍ ഒടുവില്‍ നടപടിയെടുത്തു. പേര്‍ക്കട എസ് ഐ പ്രസാദിനെ സസ്പെന്റ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സിറ്റി പോലീസ് കമ്മീഷണര്‍ സ്വീകരിച്ചത്. ......
ഹൈദരാബാദിലെ ചാർമിനാറിനടുത്ത് ഇന്നലെ രാവിലെയുണ്ടായ തീപിടുത്തത്തിൽ 17 പേരാണ് വെന്തുമരിച്ചത്. ഇപ്പോഴിതാ, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ വീടുകളിൽ കണ്ട നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചകൾ വെളിപ്പെടുത്തുകയാണ്. ......
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുകയും, വലിയ നടന്മാർ അഭിനയിക്കുന്നതുമായ സിനിമകൾ ഇപ്പോൾ പാൻ ഇന്ത്യൻ റിലീസുകളായാണ് പുറത്തുവരുന്നത്. ഇപ്പോൾ അത് ഒരു ട്രെൻഡായി മാറിയിരിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം (ജൂൺ) 4 പാൻ-ഇന്ത്യൻ സിനിമകളാണ് റിലീസാകാനിരിക്കുന്നത്. ഇതിൽ ഒരു ചിത്രം തമിഴിൽ ഒരുങ്ങിയതും മറ്റുള്ള മൂന്ന് ചിത്രങ്ങൾ തെലുങ്കിൽ ഒരുങ്ങിയതുമാണ്. ......