കോഴിക്കോട്: വികസനത്തിന്റെയും സാമൂഹികപുരോഗതിയുടെയും ഒൻപതു വർഷമാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതി ആയോഗിന്റെ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ......
മുഖ്യമന്ത്രിയുടെ മകള്‍ യാതൊരു സേവനങ്ങളും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും 2.7 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയത്, കോവിഡ് കാല പര്‍ച്ചെയ്സുകള്‍ , കെഎഫ്സി നിക്ഷേപം, എഐ ക്യാമറ തുടങ്ങിയ കുംഭകോണങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്തു പുറത്തു വന്നത്.
എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കുറ്റപത്രം നല്കിയ കേസില്‍ മുഖ്യമന്ത്രിയും മകളും അപ്പീല്‍ നല്‍കുകയോ ഇതുവരെ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് കാലത്ത് 550 രൂപുടെ കിറ്റ് 1550 രൂപയ്ക്ക് വാങ്ങി അഴിമതി കാണിച്ചെന്ന് ലോകായുക്തയില്‍ കേസും സിഎജി റിപ്പോര്‍ട്ടുമുണ്ട്. ......
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 300 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മുംബൈ- അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിന്റെ 300 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ......
കോട്ടയം : പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന് നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്.നടപടിക്രമങ്ങളുടെ ചെലവായി 10,000 രൂപയും നല്‍കണം.പാലാ രാമപുരം സ്വദേശിനി കുസുമം എബി നല്കിയ പരാതിയിലാണ് കമ്മീഷന് നടപടി. 2020 നവംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം.ഗ്യാസ് സിലണ്ടര്‍ റെഗുലേറ്ററില്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കവേ ഗ്യാസ് ചോരുകയായിരുന്നു. ഉടന്‍ തന്നെ പരാതിക്കാരി മകനായ സെബിന് അബ്രഹാമിനെ വിളിച്ച് ഗ്യാസ് ചോര്‍ച്ച നിര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും തീ ആളിപിടിക്കുകയായിരുന്നു. ......
കൊച്ചി: കൊച്ചി ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ഫുഡ്ടെക്, ഹോട്ടല്‍ടെക് പ്രദര്‍ശനങ്ങള്‍ക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന ബരിസ്റ്റ വര്‍ക്ഷോപ്പിന് ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടക്കമായി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ബരിസ്റ്റ ട്രെയിനറായ തേജസ് വഹ്നികുലാണ് അഞ്ചു ദിവസമായി നടക്കുന്ന ശില്‍പ്പശാലയില്‍ പരിശീലനം നല്‍കുന്നത്. ......
കണ്ണൂർ : കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്.......
കൊച്ചി: സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയും നിക്ഷേപകര്‍ക്ക് അനുകൂലമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നതായി ബജാജ് ഫിന്‍സെര്‍വ് എഎംസി മേധാവി നിമേഷ് ചന്ദന്‍. ആഗോള സംഘര്‍ഷങ്ങളും പകരം തീരുവ നിരക്കു വര്‍ദ്ധനകളും അന്താരാഷ്ട്ര വിപണികളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറകള്‍ പ്രതിസന്ധികളെ മറികടക്കാന്‍ സഹായിച്ചു.
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചത് ഇന്ത്യന്‍ വിപണികളില്‍ കടുത്ത ചാഞ്ചാട്ടത്തിന് കാരണമായെങ്കിലും
നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ ചാഞ്ചാട്ടത്തെ തന്ത്രപരമായ അവസരമായി കാണണമെന്നും ചന്ദന്‍ ഉപദേശിക്കുന്നു. ......
വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ സ്ഥലം മാറിപ്പോയ ഒഴിവിൽ പുതിയ ജഡ്ജി ടി.കെ.മിനിമോൾ നാളെ ചുമതലയേൽക്കും. വിവാദമായ മുനമ്പം കേസ് അടക്കമുള്ള കേസുകളിൽ ആദ്യം മുതൽ വാദം കേൾക്കേണ്ടി വരും.
മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയല്ലെന്നു ചൂണ്ടിക്കാട്ടി ഫാറൂഖ് കോളജ് സമർപ്പിച്ച 2 ഹർജികളിൽ ട്രൈബ്യൂണൽ മുൻപാകെ വാദം തുടരുകയായിരുന്നു. ......