കേരളത്തിന്റെ ഏറ്റവും വലിയ റോഡ് വികസന പദ്ധതിയായ ദേശീയപാത 66-ന്റെ നിർമാണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, മലപ്പുറത്ത് കൂരിയാട് ഭാഗത്ത് ഉണ്ടായ വലിയ മണ്ണിടിച്ചിലും റോഡ് തകർച്ചയും ആശങ്ക ഉയർത്തുന്നു. നിർമാണം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗം ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണത്. ......
കേരളത്തിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി വിജിലൻസ് വിഭാഗം കണ്ടെത്തിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രാധാന്യം വർദ്ധിച്ചു. കൊച്ചി ഇ.ഡി യൂണിറ്റിലെ ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർ നൂറു മുതൽ അഞ്ഞൂറ് കോടിവരെ കള്ളപ്പണ ഇടപാടുകൾ കൈക്കൂലി വാങ്ങി ഒതുക്കിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. ......
കോട്ടയം മെഡിക്കൽ കോളജിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. പൊലീസുകാരന് കുത്തേറ്റു.......
ലഖ്നൗ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ശസ്ത്രക്രിയാവിദഗ്ധരുടെ കൃത്യതയോടെയാണ് ഇന്ത്യൻ സൈന്യം നീങ്ങിയതെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. ......
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിയ ഒരു സർവേ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും നേരെ ഗൗരവമായ ഒരു ചോദ്യം ഉയരുന്നു. ഭരണത്തിലെ പോരായ്മകൾക്ക് കാരണം ജനങ്ങളുടെ വിശ്വാസം കുറഞ്ഞതാണോ?
ഈ റേറ്റിംഗിൽ, 10-ൽ 6.52 മാർക്കുമായി വ്യവസായ വകുപ്പ് മന്ത്രി പി. ......
As Kerala’s Left government marks its fourth anniversary, a survey conducted by The Indian Express raises serious questions about Chief Minister Pinarayi Vijayan and his cabinet. Has public trust eroded due to governance shortcomings?
In the ratings, industries Minister P. Rajeev topped the list with a score of 6.52 out of 10.......
മോസ്കോ: റഷ്യൻ ബാലെ നൃത്തസംവിധായകനും ബാലെ നർത്തകനുമായ യൂറി ഗ്രിഗറോവിച്ച് അന്തരിച്ചു. 98 വയസ്സായിരുന്നു.......
ടെൽ അവീവ്: ഗാസയിൽ ശക്തമായ ആക്രമണം നടത്തുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി സഖ്യകക്ഷികളും രംഗത്ത്. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ......
നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്കുള്ള കോളുകളും ഇലക്ട്രോണിക് രീതിയില്‍ സ്ക്രീൻ ചെയ്യപ്പെടുകയും, 10 ലക്ഷം രൂപയില്‍ കൂടുതലുള്ള കുറ്റകൃത്യങ്ങളാണെങ്കില്‍ അവ സ്വയമേവ 'സീറോ എഫ്ഐആർ' ആയി രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യും.ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സംരംഭത്തിന് കീഴിലാണ് ഈ സുപ്രധാന മാറ്റം.
ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ഡല്‍ഹിയില്‍ ഒരു പൈലറ്റ് പ്രോജക്റ്റായി ഈ 'ഇ-സീറോ എഫ്ഐആർ' സംരംഭം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇത് വിജയകരമായാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ......
എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയും കാൽപ്പാട് പതിഞ്ഞു.കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്.
ഖത്തറിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ താഴെ ചൊവ്വ സ്വദേശി ഡോ. ഷമീൽ മുസ്തഫയുടെ ഭാര്യയാണ് സഫ്രീന. ......