ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ഹോങ്കോങ്, സിംഗപ്പൂർ, തായ്വാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നു. ......
തിരുവനന്തപുരം: ഓപ്പറേഷന് സിന്ദൂറിന്റെ പേരില്‍ രാജ്ഭവന് സംഘടിപ്പിച്ച പരിപാടിയില്‍ ആര്.എസ്.എസ് നേതാവായ ഗുരുമൂത്തിയെ പങ്കെടുപ്പിച്ചരിക്കുകയാണ്. മുന്‍ കേന്ദ്ര സര്‍ക്കാരുകളെയും മുന്‍ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഗുരുമൂര്‍ത്തി അവിടെ നടത്തിയത്. ......
തിരുവനന്തപുരം, മെയ് 22, 2025: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്സിജന്‍ ലെവല്‍ അപകടകരം വിധം താഴ്ന്ന തമിഴ്നാട് സ്വദേശിയില്‍ സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയകരം. രക്തം കട്ടപിടിച്ച് ശ്വാസകോശ ധമനികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ക്രോണിക് ത്രോംബോഎംബോളിക് പള്‍മണറി ഹൈപ്പര്‍ടെന്‍ഷനുള്ള പള്‍മണറി ത്രോംബോഎന്‍ഡാര്‍ട്ടെറെക്ടമി ശസ്ത്രക്രിയയാണ് തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം വിജയകരമായി പൂര്‍ത്തിയാക്കിയത്.
49 വയസ്സുകാരിയായ രോഗി ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന രോഗാവസ്ഥയ്ക്ക് ചികിത്സയിലിരിക്കെയാണ് കടുത്ത ശ്വാസതടസ്സവും കാലില്‍ നീര്‍ക്കെട്ടുമായി കിംസ്ഹെല്‍ത്തില്‍ എത്തുന്നത്. ......
പത്തനംതിട്ട കൊന്നമൂട്ടിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ.
വടശ്ശേരിക്കര സ്വദേശി ജസ്റ്റിൻ ആണ് അറസ്റ്റിലായത്.
ജസ്റ്റിൻ വാഹനം ഓടിച്ചിരുന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇന്നലെ രാത്രി 10 മണിക്ക് ശേഷം പത്തനംതിട്ട കൊന്നമൂട്ടിലായിരുന്നു കാറും സ്കൂട്ടറും ഇടിച്ച് അപകടം ഉണ്ടായത്.
അമിത വേഗതയിൽ ജസ്റ്റിൻ ഓടിച്ച കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓമല്ലൂർ സ്വദേശിയും ബസ് ഡ്രൈവറുമായ ജോബിൻ ആണ് അപകടത്തിൽ മരിച്ചത്.
ജോബിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അടൂർ സ്വദേശി സുബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ......
ബഹദൂറിൻ്റെ ഓർമകള്‍ക്ക് ഇന്ന് 25 വയസ് പൂർത്തിയാകുമ്ബോള്‍ ബഹദൂർ എന്ന പേരില്‍ ഇന്ന് പുതിയ ലിപി എത്തുന്നു.
ഫോണ്ടോളജിസ്റ്റ് ഡോ. കെ.എച്ച് ഹുസൈൻ ആണ് പുതിയ ലിപി രൂപപ്പെടുത്തിയത്.
ബഹദൂറിനെ കുറിച്ച് ഇന്ന് പുറത്തിറങ്ങുന്ന സ്മരണിക അച്ചടിച്ചിരിക്കുന്നത് ഈ ലിപിയിലാണ്. ......
പശ്ചിമ ബംഗാളിലെ പുർബ ബേദിനിപുർ ജില്ലയിലെ കൊൻടായ് ഗ്രാമത്തിലാണ് സംഭവം.
ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രഭാകർ സിദ് എന്ന യുവാവ് കുഴിമാടത്തിനരികിൽ നിന്ന് അസ്ഥികൂടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഏഴകൊല്ലം മുൻപ് സംസ്കരിച്ച ഒരു സ്ത്രീയുടെ കുഴിമാടത്തിനടുത്ത് വെച്ച് നാട്ടുകാർ പ്രഭാകറിനെ കാണുകയായിരുന്നു. ......
കരാറുകാരായ കെ എൻ ആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു-
കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക്.
തുടർ കരാറുകളിൽ പങ്കെടുക്കാൻ ആവില്ല.......
മഞ്ഞ അലർട്ട്
23/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
24/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
25/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
26/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ......
കന്നഡ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ബാനു മുഷ്താഖ് (77) തന്റെ ജനങ്ങളുടെ ജീവിതം, സന്തോഷം, ദുഃഖം, ആശങ്ക എന്നിവയെ കുറിച്ച് എഴുതി തുടങ്ങിയത് അൻപത് വർഷങ്ങൾക്ക് മുമ്പാണ്. 1990 മുതൽ 2023 വരെ എഴുതിയ കഥകളിൽ നിന്നു തിരഞ്ഞെടുത്ത 12 കഥകളുടെ സമാഹാരമായ "ഹാർട്ട് ലാംപ്", ദീപ ഭസ്തി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ, 2025ലെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരം നേടി.
ഫ്രഞ്ച്, ഇറ്റാലിയൻ, ഡാനിഷ്, ജാപ്പനീസ് ഭാഷകളിലെ പുസ്തകങ്ങളുമായി മത്സരിച്ചാണ് ഈ വിജയമെന്നത് ശ്രദ്ധേയമാണ്. ......