കോഴിക്കോട് : പ്രമുഖ സൈക്കോസോഷ്യൽ ആൻഡ് റീഹാബിലിറ്റേഷൻ സർവീസസ് സെന്ററായ സ്കൈയുടെ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25ന് നടക്കും. മേരിക്കുന്നിലെ സെന്റ് പോൾസ് മീഡിയ കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രം രാവിലെ 9 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്കൈയുടെ പുതിയ വയോജന ക്ലിനിക്കിന്റെ (ജെറിയാട്രിക്സ് ക്ലിനിക്ക്) ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
എല്ലാ ചൊവ്വാഴ്ചകളിലും ആയിരിക്കും ജെറിയാട്രിക്സ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. ......
അൾത്താര ശുശ്രൂഷ വിശുദ്ധിയിലേക്കുള്ള വിളിയാണെന്നും ഓരോ ദേവാലയങ്ങളും വിശുദ്ധരെ വാർത്തയെടുക്കുന്ന ഇടങ്ങൾ ആണെന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. കോട്ടപ്പുറം രൂപത അൾത്താര ബാലന്മാരുടെ സംഗമത്തിൽ ബലിയർപ്പിച്ചു അൾത്താര ബാലന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ......
മന്ത്രിസഭ അറിയാതെ നയംമാറ്റിയെന്ന് വെളിപ്പെടുത്തി മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്താണ് താൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ സർക്കാരിന്റെ നയത്തിന് വിരുദ്ധമായി തീരുമാനമെടുത്ത് നടപ്പാക്കിയതെന്നാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തൽ. ......
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി.......
അതിജീവിതയെ വിവാഹം കഴിച്ച പോക്സോ കേസ് പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. അതിജീവിതയെ വിവാഹം കഴിച്ച യുവാവിന്റെ ഇരുപത് വർഷത്തെ തടവുശിക്ഷയാണ് പരമോന്നത കോടതി അസാധാരണ ഉത്തരവിലൂടെ റദ്ദാക്കിയത്. പ്രതിയുടേത് കുറ്റകൃത്യം ആണെങ്കിലും അതിജീവിത അതിനെ ഇപ്പോൾ അങ്ങനെ കാണുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പശ്ചിമബംഗാൾ സ്വദേശിയായ ഇരുപത്തിനാലുകാരൻ തന്റെ കാമുകിയായ കൗമാരക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ......
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിൽ കന്നഡ നടൻ അറസ്റ്റിൽ. കന്നട ഹാസ്യതാരമായ മദേനൂർ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.......
കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ മരണ കാരണം ചൂരക്കറിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയല്ലെന്ന് നിഗമനം. കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45) മരിച്ചത് ബ്രെയിൻ ഹെമറേജിനെ തുടർന്നെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ......
മൂന്നര വയസുള്ളൊരു പെൺകുട്ടിയെ പെറ്റമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. തിങ്കളാഴ്ച വൈകിട്ട് തിരുവാണിയൂരിലെ അങ്കണവാടിയിൽ നിന്നാണ് ആ യുവതി സ്വന്തം കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയത്. ......