തിരുവനന്തപുരം : ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് 80 വയസ്സ് പൂര്‍ത്തിയാകുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ നാലുകൊല്ലം പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രിയുടെ 80-ാം പിറന്നാൾ എത്തുന്നത് എന്നതും കൗതുകകരമാണ്. ......
ദേശീയപാതാ തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹിരക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജനങ്ങൾ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകർന്നതെന്നും എന്താണ് സംഭവിച്ചതെന്നതിൽ ഇടക്കാല റിപ്പോർട്ട് നൽകാനും ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. റോഡ് നിർമാണത്തിലെ വിദഗ്ധരെന്ന് കരാർ കമ്പനിയെക്കുറിച്ച് അതോറിറ്റി നേരത്തെ പറഞ്ഞിരുന്നു. ......
ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ.അടിമാലി സ്വദേശി മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപിയാണ് അറിയിച്ചത്. വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തിയിരുന്നു. ......
തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ......
എറണാകുളം: കനത്ത മഴയെപ്പോലും വെല്ലുവിളിച്ച് കായികലോകം ലഹരിക്കെതിരെ ഒരേ മനസ്സോടെ അണിനിരന്നപ്പോൾ, എറണാകുളത്തിന്റെ മണ്ണ് സാക്ഷ്യം വഹിച്ചത് ആവേശോജ്ജ്വലമായ ഒരു ചരിത്രനിമിഷത്തിനാണ്!
കായിക വകുപ്പ് നയിക്കുന്ന 'കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്' സന്ദേശ യാത്രയിൽ കായികതാരങ്ങളും യുവജനങ്ങളും അണിചേർന്നപ്പോൾ എറണാകുളം ജില്ലയിൽ ഉജ്ജ്വലമായ വരവേല്പാണ് ലഭിച്ചത്.
ദർബാർ ഹാളിൽ നടന്ന സമാപന സമ്മേളനോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.എറണാകുളം എം എൽ എ ടി ജെ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ, കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽ കുമാർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം എ തോമസ്, ഷാഹുൽ ഹമീദ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി പി റോയ്, ജില്ലാ- സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, കായിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
ജാഥാ ക്യാപ്റ്റനായ കായിക വകുപ്പ് മന്ത്രി വി. ......
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച അടിമാലിയിലെ മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. തൊടുപുഴയിൽ നടന്ന വികസിത കേരളം കൺവൻഷനിലെത്തിയാണ് മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്നത്. ......
ദേശീയപാത പൊളിഞ്ഞു വീണപ്പോള്‍ അതിന്റെ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒരു ഏകോപനവുമുണ്ടായിരുന്നില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം. കേരളത്തിന്റെ പൊതുമരാമത്തു മന്ത്രിയും സംഘവും ഇടയ്ക്കിടെ ദേശീയപാത പണി നടക്കുന്നിടം സന്ദര്‍ശിച്ച് വിദഗ്ധപരിശോധന എന്ന പേരിലുള്ള പ്രഹസനങ്ങള്‍ നടത്തിയത് എന്തിനാണ് എന്നതും വ്യക്തമാക്കണം.
കേരളത്തില്‍ മഴ തുടങ്ങിയിട്ടേയുളു. ......
കളമശ്ശേരി : കളമശ്ശേരി ഗ്ലാസ് ഫാക്ടറി റോഡിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 8.212 കിലോഗ്രാം ഗഞ്ചാവുമായി പള്ളുരുത്തി സ്വദേശിയായ നൂറുദ്ധീൻ എ.എം, വയസ്സ് -48/25, S/o മുഹമ്മദ് അലി, മറ്റത്തിൽ പറമ്പിൽ വീട്, പള്ളുരുത്തി PO, ഇടക്കൊച്ചി എന്നയാളായാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നു എന്ന് ബഹു. ......
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും പുറത്തിറക്കി. സർക്കാരിന്റെ നാലാം വർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ടത്. ......