കൊച്ചി : വിഴിഞ്ഞം തുറമുഖത്തു നിന്ന് ഇന്നലെ പോന്ന ഫീഡര്‍ ചരക്ക് കപ്പല്‍ കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ പൂര്‍ണ്ണമായും മുങ്ങിത്താഴ്ന്നു. ചരിഞ്ഞ കപ്പല്‍ മുങ്ങിത്തുടങ്ങിയതോടെ 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ......
കോഴിക്കോട്ടെ ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേളന്നൂർ പുളിബസാർ സ്വദേശി നവനീതത്തിൽ ജി.......
ട്രെയിനിനു മുകളിലേക്ക് മരച്ചില്ലകൾ വീണ് ട്രെയിൻ ഗതാഗതം താറുമാറായി. തൃശൂർ ചെറുതുരുത്തിയിലാണ് ഇന്നു രാവിലെ പത്തുമണിയോടെ അപകടമുണ്ടായത്.......
നിലമ്പൂരിൽ എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ജയിക്കുമെന്ന് നിലമ്പൂരിലെ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ആരായാലും അയാൾ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നായിരുന്നു അൻവറിന്റെ പ്രതികരണം. ......
കൊല്ലം: സിപിഎം നേതാക്കൾ വില്ലേജ് ഓഫീസറുടെ കാൽ തല്ലിയൊടിച്ച് ആറ്റിൽ കെട്ടിത്താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. നെടുമ്പന വില്ലേജ് ഓഫീസറാണ് സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കണ്ണനല്ലൂർ എസ്എച്ച്ഒയ്ക്ക് പരാതിനൽകിയിരിക്കുന്നത്. റവന്യു പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് പൂർവ സ്ഥിതിയിലാക്കിയതിന്റെപേരിലാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള സിപിഎം പ്രാദേശിക നേതാക്കൾ വില്ലേജ് ഓഫീസിൽ കടന്ന് അതിക്രമം കാട്ടിയതെന്നാണ് വില്ലേജ് ഓഫീസർ പറയുന്നത്.
കഴിഞ്ഞ 19-ന് നാലരമണിക്കൂറിലേറെ ഓഫീസിൽ ഭീകരാന്തരീക്ഷമുണ്ടാക്കി തന്നെ തടഞ്ഞുവെച്ചെന്ന് വില്ലേജ് ഓഫീസറുടെ പരാതിയിൽ പറയുന്നു. ......
അറബിക്കടലിൽ ചെരിഞ്ഞ എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ തന്നെ കപ്പലിൽനിന്നു മാറ്റിയിരുന്നു. ......
കോട്ടയം: യുഡിഎഫ് നോടും എൽഡിഎഫ് നോടും അനുഭാവമില്ലാത്ത സുറിയാനി കത്തോലിക്കരെ ബി ജെ പി ക്കനുകൂലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തലമുതിർന്ന ചില പഴയകാല കേരള കോൺഗ്രസ് നേതാക്കൾ ചേർന്ന് നാഷണൽ ഫാർമേഴ്സ് പാർട്ടിയെന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു. മേയ് 23 ന് കോട്ടയത്തു നടത്തിയ കേരള ഫാർമേഴ്സ് ഫെഡറേഷൻ്റെ സമ്മേളനത്തിൽ വെച്ചു പാർട്ടി പ്രഖ്യാപനം നടത്താനാണിരുന്നത്.
ഒരു മാസം മുമ്പ് തന്നെ ഇലക്ഷൻ കമ്മിഷനിൽ നിന്നു പാർട്ടിക്ക് രജിസ്ട്രേഷനും എടുത്തിരുന്നു. ......
ദോഹ: ദോഹ സ്റ്റേഡിയത്തിൽ നിറഞ്ഞ ഫുട്ബാൾ ആരാധകരുടെ ആരവങ്ങൾ ഊർജമാക്കി പന്തുതട്ടിയ ഗ്രാൻഡ് മാൾ എഫ്.സി ‘ഖിയ ചാമ്പ്യൻസ് ലീഗ്’ ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിലേക്ക്. ഖത്തറിലെ ഫുട്ബാൾ പ്രേമികളുടെ ആവേശമായ ഖിയ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ട് റൗണ്ടിലും മിന്നും പ്രകടനവുമായി കുതിച്ച ഗ്രാൻഡ് മാൾ എഫ്.സി സെമി ഫൈനലിൽ ഉജ്വല പോരാട്ടം കാഴ്ചവെച്ചാണ് ഫൈനൽ ബർത്തുറപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ദോഹ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ വമ്പൻ താരനിരയുമായി എത്തിയ ഫാൻ ഫോർ എവർ എഫ്സിയെ 3-2 തോൽപിച്ചായിരുന്നു ഗ്രാൻഡ് മാൾ എഫ്.സിയുടെ ഫൈനൽ പ്രവേശനം. ......
മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂൺ 19-ന് ഉപതിരഞ്ഞെടുപ്പ് നടക്കും, ജൂൺ 23-ന് ഫലം അറിയാം. കേരള രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പാണിത്. ......
മിസ്സ് വേൾഡ് മത്സരത്തിൽ നിന്നും മിസ്സ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറിയതിനെ വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്നായിരുന്നു സംഘാടകരുടെ വിശദീകരണം. എന്നാൽ, തെലങ്കാനയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകർക്ക് എതിരെ യുവതി ഉയർത്തുന്നത് ഗുരുതര ആരോപണങ്ങളാണ്. ......