
ദോഹ: "നവീകരണവും സുസ്ഥിരതയും: ഖത്തറിന്റെ 2030-ലേക്കുള്ള പാത" എന്ന പ്രമേയത്തിൽ 200 പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തത്തോടെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) പ്രോജക്ട് ഖത്തർ 2025 ന് തുടക്കമായി. നാല് ദിവസത്തെ പ്രദർശനത്തിൽ ബ്യൂണസ് അയേഴ്സ് നഗര സർക്കാരിന്റെ പ്രതിനിധി സംഘം പങ്കാളിത്തം വഹിക്കും.അഷ്ഗാലിന്റെ നിർമ്മാണ യാത്രയുടെ ആധുനിക രീതികൾ പ്രദർശിപ്പിക്കുന്ന ഒരു സെഷൻ; ഖത്തർ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ ബിഐഎം നടപ്പിലാക്കുന്നതിനെക്കുറിച്ചും എഐ അധിഷ്ഠിത സ്മാർട്ട് സിറ്റികളിലേക്കുള്ള പാതയെക്കുറിച്ചുമുള്ള ഒരു സെഷൻ; നിർമ്മാണത്തിലെ നവീകരണത്തിനും കാര്യക്ഷമതയ്ക്കും എഐയെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഒരു പാനൽ ചർച്ച; ഖത്തറിലെ മാന്യമായ ജോലിയും സുസ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) ഒരു പ്രത്യേക സെഷനോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്നപ്രദർശനം സമാപിക്കുന്നത്.ഖത്തർ നാഷണൽ മാനുഫാക്ചറിംഗ് സ്ട്രാറ്റജി 2024-2030 നെ പിന്തുണയ്ക്കുന്ന, അത്യാധുനിക ഇൻഡസ്ട്രി 4.0 (4IR) സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിക്കുന്ന ഒരു സമർപ്പിത "ഖത്തർ സ്മാർട്ട് മാനുഫാക്ചറിംഗ് എക്സിബിഷൻ" വർഷത്തെ പതിപ്പിൽ ഉൾപ്പെടുന്നു. ......
മകനെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) ശനിയാഴ്ച്ചയാണ് പാക് അധികൃതർ ബിഎസ്എഫിന് കൈമാറിയത്. ......
ജീവിതഭാരം താങ്ങാനാകാതെ മനസ്സ് നൊന്ത് വേദനയുമായി കഴിയുന്നതിനിടയിലാണ് 56 വയസ്സ് കഴിഞ്ഞ സുബൈദ 85 കിലോഭാരം ചുമന്ന് സമ്മാനം നേടിയത്. തൃശൂർ അന്തിക്കാട് സ്വദേശിയായ സുബൈദ മജീദ് ഇങ്ങനെ പ്രൈസ് വാങ്ങുന്നത് ദുബായിൽ വച്ചാണ്. ......
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വക്കത്താണ് സംഭവം.......
ആധുനിക കേരളത്തിലെ ശ്രദ്ധേയനായ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളാണ് ആര്യാടൻ ഷൗക്കത്ത്. സാഹിത്യത്തിലും സിനിമയിലും നാടകത്തിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ കേരളത്തിലെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ, സാമൂഹിക ചിന്തകളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ......
കൊച്ചി: അന്തരിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഗോതുരുത്തിലെ കെ സി ദേവസിയുടെ 100 ആം ജന്മദിനാഘോഷം സഖാവ് കെ സി ദേവസി സ്മാരക സാംസ്ക്കാരിക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഗോതുരുത്തിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആഘോഷിച്ചു. ദേവസ്സിയുടെ സഹധർമ്മിണി' മേരി കേക്ക് മുറിച്ചു .
സി പി ഐ (എം) പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു.. ......
നാട്ടുകാർക്കും ശബരിമല തീർഥാടകർക്കും പ്രയോജനമുള്ള രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വിഭാവനം ചെയ്തിരിക്കുന്നത്.
നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിൽ ഒമ്പത് കോടി രൂപയോളം ചെലവഴിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്.
അധിക ഫണ്ട് ആവശ്യമെങ്കിൽ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ആധുനിക മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നൽകും.
തീർഥാടന കാലത്ത് വിപുലമായ സ്പെഷ്യാലിറ്റി സേവനങ്ങളൊരുക്കും. ......
ദോഹ: ഖത്തറിലെ ഫാർമസി ഗ്രൂപ്പായ റാഫ് ഫാർമസിയുടെ 17ാം മത് ശാഖ അൽ ഖീസയിൽ ഉൽഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. റാഫ് ഫാർമസിയുടെ മറ്റ് ശാഖകളിലെന്നപോലെ അൽ ഖീസ ബ്രാഞ്ചിലും സമഗ്രമായ ഫാർമസ്യുട്ടിക്കൽസ് സേവനങ്ങൾ വെൽനെസ്സ് ഉൽപന്നങ്ങൾ എന്നിവയാൽ പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു. ......