അട്ടപ്പാടി : യുവാവിനെ കെട്ടിയിട്ട് മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചിറ്റൂർ സ്വദേശി സിജു വേണു (19)വിനാണ് പരിക്കേറ്റത്.......
എറണാകുളം : ഗുരുവായൂരിൽ 2025 ഒക്ടോബർ 5 മുതൽ 11 വരെ അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈകുണ്ഠാമൃതം നാരായണീയ മഹോത്സവ ത്തിന്റെ ഭാഗമായി ഇടപ്പള്ളി തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര തിത്തിൽ 308 അമ്മമാരുടെ നേത്രത്വത്തിൽ നാരായണീയ സംഗമം നടന്നു, ഗുരുവായൂരിൽ വച്ച് നടത്തുന്ന നാരായണീയ മഹോത്സാവത്തിന്റെ വിജയത്തിനായി 501 അംഗ കമ്മീറ്റി രൂപികരിച്ചു.
ആചാര്യ രാജി വിജയൻ കർത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ ഷീല രാമചന്ദ്രനും മകൾ ആരതി രാമചന്ദ്രനും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഖില ഭാരത നാരായണീയ സമിതി കേന്ദ്ര നേതാക്കളായ അഡ്വ.മാങ്ങോട്ടു രാമകൃഷ്ണൻ, എസ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കായിക വിദ്യാഭ്യാസ വകുപ്പും കുസാറ്റ് ചെസ്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച 34-ാമത് കുസാറ്റ് ഫിഡെ റേറ്റിംഗ് അഖിലേന്ത്യാ ചെസ്സ് ടൂർണ്ണമെന്റ് സമാപിച്ചു. കേരളത്തിൻ്റെ ഇ യു ആഹാസ് (7.5 പോയിൻ്റ്) ചാമ്പ്യനായി. സഫൽ ഫാസിൽ, എം കെ പത്മേഷ് എന്നിവർ ഏഴ് പോയിൻ്റുമായി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ......
കൊച്ചി: ശതോത്തരസുവർണ്ണ ജൂബിലി തിളക്കത്തിൽ മഹാരാജാസ് കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകി രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ച കലാലയങ്ങളിൽ ഒന്നാണ് മഹാരാജാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാരാജാസ് കോളേജിന്റെ ശതോത്തരസു |വർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയ പ്രസ്ഥാനങ്ങളുടെ കാലം മുതൽ ഏറെ ശ്രദ്ധയാർജിച്ച കലാലയമാണ് മഹാരാജാസ്. ഖാദി പ്രചാരണം, ഹിന്ദി ഭാഷാ പ്രചാരണം തുടങ്ങിവയിൽ ശ്രദ്ധപുലർത്തി.
അക്കാദമിക രംഗത്ത് എല്ലാ കാലത്തും ഉയർന്ന് നിൽക്കുന്ന മഹാരാജാസ് രാഷ്ട്രീയത്തിന്റെ പേരിലും ചർച്ച ചെയ്യപ്പെട്ട കലാലയമാണ്. ......
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ബംഗ്ലാദേശ് സ്വദേശിയായ ഒരു വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്. ......
കേരള സർവകലാശാലയിലെ സി.പി.എം. അധ്യാപക സംഘടന നേതാവും സിൻഡിക്കേറ്റ് അംഗവുമായ എസ്. നസീബിന് അസോസിയേറ്റ് പ്രൊഫസറായി നൽകിയ പ്രൊമോഷൻ ഗവർണർ റദ്ദാക്കി.......
കൈക്കൂലി കേസിൽ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഓവർസീയർ സി എസ് ധനീഷാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
ചെടയൻ കാലായിലെ ഗാന്ധി രാജിന്റെ കെട്ടിട പെർമിറ്റുമായി ബന്ധപ്പട്ട് 10,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. ......
നിലമ്പൂര്‍: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം നിയോജകമണ്ഡലം നേതൃയോഗത്തോടെ ആരംഭിച്ചു. ശക്തമായ മുന്നേറ്റം നടത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ......
കോട്ടപ്പുറം : കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 - മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 നോടനുബന്ധിച്ച് നാളെ (28) വാഹനങ്ങളുടെ വെഞ്ചരിപ്പു നടക്കും.മൂന്നാം ദിനത്തിൽ നടന്ന ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
മോൺ. റോക്കി റോബി കളത്തിൽ, ഫാ. ......