കോഴിക്കോട്: ഡൽഹി ഐ.ഐ . ടിയിൽ കഴിഞ്ഞ ദിവസം നടന്ന മാത് സ് ഒളിമ്പിയാഡിൽ മലപ്പുറം വെട്ടിച്ചിറ സ്വദേശി സറീന കെ.ടിക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്.......
ഉമാ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു.
ഇതിനിടെയാണ് മടക്കം. ഇന്നലെ രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പോകുന്ന ഫ്ലൈറ്റില്‍ ദിവ്യ ഉണ്ണി മടങ്ങിയത്.
വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി വർഷങ്ങളായി അമേരിക്കയില്‍ കുടുംബമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ......
പെരുന്ന: ആചാരങ്ങളിൽ കൈ കടത്തരുതെന്ന് മുഖ്യമന്ത്രിക്ക് ജി സുകുമാരൻ നായരുടെ മുന്നറിയിപ്പ്. ക്ഷേത്രത്തിൽ മേൽമുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം. ......
കർണാടകം: കടുത്ത മാനസിക സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണ് സംസ്ഥാനത്തെ ചെറുകിട ഗവണ്മെന്റ് കരാറുകാരിൽ പലരും. കരാറുകൾ ലഭിക്കാൻ മാത്രമല്ല, ബില്ലുകൾ പാസ്സാക്കിക്കിട്ടാനും അവർ താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അധികൃതർ പോറ്റിവളർത്തുന്ന മാഫിയസംഘത്തിൽ നിന്ന് ഭീഷണിയും നേരിടുന്നുണ്ട്. ......
തൃശ്ശൂർ: പത്തു വയസ്സുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ 52-കാരന് 130 വർഷം തടവ് ശിക്ഷ. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവ (52)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ......
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ ഇന്നു രാവിലെ 10.30ന് നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ......
തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം വിവിധ കലാപരിപാടികളോടെ 2024 ഡിസംബർ 28 ശനിയാഴ്ച വൈകീട്ട് ICC അശോകാ ഹാളിൽ വച്ച് അരങ്ങേറി. പ്രശസ്ത മലയാള സിനിമാ താരം ശ്രീ ഹരിപ്രശാന്ത് വർമ ആയിരുന്നു മുഖ്യ അതിഥി. സ്വാഗത ഗാനം, സെമിക്ലാസിക്കൽ ഡാൻസ്, മാർഗം കളി, കുട്ടികളുടെ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ പരിപാടികൾക്ക് പുറമെ, കോമഡി ഷോ, ക്രിസ്മസ് കരോൾ, ചുരിക ടീമിന്റെ ബാൻഡ് പ്രകടനം തുടങ്ങിയവ കൂടിയായപ്പോൾ കലാവിസ്മയങ്ങളുടെ ഒരു തൃശ്ശൂർ പൂരം തന്നെയായി മാറി ഈ ആഘോഷരാവ്.
സൗഹൃദവേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ചേർന്ന് അവിസ്മരണീയമാക്കിയ ഈ കലാസന്ധ്യക്ക് 400 ൽ പരം കലാ സ്നേഹികളും, വേദി പ്രവർത്തകരും സാക്ഷ്യം വഹിച്ചു. ഔദ്യോഗിക യോഗത്തിന് വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം പറഞ്ഞപ്പോൾ വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ......
ബെംഗളൂരു: മൂത്രമൊഴിക്കാൻ അങ്കണവാടിയുടെ പുറത്തേക്ക് പോയ അഞ്ചു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. കർണാടകയിലെ സിർസിയിലാണ് സംഭവം.......