യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാലടി നീലീശ്വരത്താണ് സംഭവം.......

ദോഹ:കൃത്രിമ ബുദ്ധിയും മനുഷ്യാവകാശങ്ങളും: മെച്ചപ്പെട്ട ഭാവിക്കായുള്ള അവസരങ്ങൾ, അപകടസാധ്യതകൾ, ദർശനങ്ങൾ" എന്ന തലക്കെട്ടിൽ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി (NHRC) അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
സമ്മേളനത്തിന്റെ കേന്ദ്ര വിഷയമായി AI തിരഞ്ഞെടുക്കുന്നത് അതിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും അതിന്റെ നിലവിലുള്ളതും ഭാവിയിലുമുള്ള പ്രത്യാഘാതങ്ങളെ ആഴത്തിൽ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന്
NHRC ചെയർപേഴ്സൺ മറിയം ബിൻത് അബ്ദുല്ല അൽ-അത്തിയപറഞ്ഞു.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരങ്ങളിലേക്കുള്ള പ്രവേശനം, ആവിഷ്കാര സ്വാതന്ത്ര്യം, വ്യക്തിഗത സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിന് AI വളരെയധികം അവസരങ്ങൾ നൽകുന്നുണ്ടെന്ന് അവർസമ്മേളനത്തെഅഭിസംബോധന ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ-ഗാനിം, സാമൂഹിക വികസന കുടുംബ മന്ത്രി ബുതൈന ബിൻത് അലി അൽ-ജബ്ർ അൽ-നുഐമി, തൊഴിൽ മന്ത്രി ഡോ. അലി ബിൻ സയീദ് ബിൻ സമൈഖ് അൽ-മർറി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ-ഖാതിർ, ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽ-താനി, ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡന്റും സഹമന്ത്രിയുമായ ഡോ. ......
ദോഹ: ഫിഫ U-17 ലോകകപ്പ് ഖത്തർ 2025 ന്റെവളണ്ടിയർ മാരാകാനുള്ള രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു.ഫിഫ U-17 ലോകകപ്പ് ഖത്തർ 2025, ഫിഫ അറബ് കപ്പ് ഖത്തർ 2025 എന്നിവയുടെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയും (LOC) ചേർന്ന് ഇന്നലെ 3-2-1 ഖത്തർ ഒളിമ്പിക് & സ്പോർട്സ് മ്യൂസിയത്തിൽ
നടത്തിയ ചടങ്ങിലാണ് രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് തുടക്കമായത്. നവംബറിലും ഡിസംബറിലും നടക്കുന്ന രണ്ട് മത്സരങ്ങളുടെ നടത്തിപ്പിൽവളണ്ടിയർസേവനത്തിലൂടെപിന്തുണയ്ക്കാൻ താൽപ്പര്യമുള്ളവർക്ക്
രജിസ്റ്റർ ചെയ്യാൻ വിവിധ രാജ്യക്കാരായ
കമ്മ്യൂണിറ്റി പ്രതിനിധികളെ സംഘാടകർസ്വാഗതം ചെയ്തു.
ടൂർണമെന്റ്, മീഡിയ പ്രവർത്തനങ്ങൾ, കാണികളുടെ സേവനങ്ങൾ, അക്രഡിറ്റേഷൻ, ഹോസ്പിറ്റാലിറ്റി, അതിലേറെയും ഉൾപ്പെടെ 20 പ്രവർത്തന മേഖലകളെ പിന്തുണയ്ക്കുന്നതിനായി 30 വിഭാഗങ്ങളിലായി
ഏകദേശം 4,000 വളണ്ടിയർമാരെ തിരഞ്ഞെടുക്കും.
ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി സിഇഒ ജാസിം അൽ ജാസിം പറഞ്ഞു. ......
ദോഹ: ഖത്തർ ഹജ്ജ് മിഷന്റെ ഇൻഫർമേഷൻ സിസ്റ്റംസ് യൂണിറ്റ് മുർഷിദ് അൽ-ഹജ്ജ് ഗൈഡൻസ് ആപ്ലിക്കേഷന്റെ ഏഴാം പതിപ്പ്പുറത്തിറക്കി.
ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിയാണ് ആപ്പ് രൂപപെടു ത്തിയിരിക്കുന്നത്. തീർത്ഥാടന യാത്രയുടെ വിവിധ ഘട്ടങ്ങളിലുടനീളം തീർത്ഥാടകരെ അനുഗമിക്കുന്ന മാർഗ്ഗനിർദ്ദേശം, ആരോഗ്യം, ആശയവിനിമയ സേവനങ്ങൾ എന്നിവയുടെ സംയോജിത സ്യൂട്ട് ആപ്പ് വാഗ്ദാനം ചെയ്യുന്നു.ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്ക് ഒരു 'സ്മാർട്ട് ഡിജിറ്റൽ കമ്പാനിയൻ' ആയി ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുവെന്ന് ഖത്തർ ഹജ്ജ് മിഷനിലെ ഇൻഫർമേഷൻ സിസ്റ്റംസ് യൂണിറ്റ് മേധാവി ഗാനേം റാഷിദ് അൽ കുബൈസി എടുത്തുപറഞ്ഞു. ......
അര നൂറ്റാണ്ടു മുമ്പാണ് ഞാൻ ബാപ്പുട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും. 1975-ൽ കെ.എസ്.യു ജനറൽ സെക്രട്ടറിയായിരുന്ന ഞാൻ മമ്പാട് എം.ഇ.എസ് കോളജിലെ കെ.എസ്.യുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുക്കാനാണ് നിലമ്പൂരിൽ എത്തിയത്. ......
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും അടർത്തിയെടുത്ത് മത്സരിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നെന്ന് റിപ്പോർട്ട്. ഇന്നു രാവിലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മഞ്ചേരി നഗരസഭ മുൻ വൈസ് ചെയർമാൻ ബീന ജോസഫിനെ സന്ദർശിച്ചതോടെയാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. ......
മിക്ക വീട്ടമ്മമാരുടേയും ഒരു കൂട്ടുകാരിയാണ് റേഡിയോ. ഇന്ന് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി, പുതുമയും വ്യത്യസ്തമായ പല പരിപാടികളും റേഡിയോനിലയം ശ്രോതാക്കൾക്കുവേണ്ടി സമ്മാനിക്കുന്നുണ്ട്.
ഇങ്ങനെ പതിവായി റേഡിയോ കേൾക്കുന്ന ഒരാളായിരുന്നു ശ്രീമതി ലത. ......
മാരകമായ പുതിയതരം സിന്തറ്റിക് ലഹരിമരുന്നുമായി യുവതി പിടിയിൽ. ബ്രിട്ടീഷുകാരിയായ ഷാർലറ്റ് മേ ലീ എന്ന യുവതിയാണ് ശ്രീലങ്കയിലെ കൊളംബോ വിമാനത്തവളത്തിൽ പിടിയിലായത്. ......