തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ചിമ്പു കമൽഹാസ്സനോടൊപ്പം അഭിനയിച്ച് ജൂൺ 5-ന് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിനെ തുടർന്ന് 'പാർക്കിംഗ്' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന തന്റെ 49-ാമത്തെ ചിത്രത്തിലാണ് ചിമ്പു അഭിനയിക്കാനിരിക്കുന്നത്. അതുപോലെ 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ രാജ്കുമാർ പെരിയസാമി, വമ്പൻ വിജയമായ 'ഡ്രാഗൺ' എന്ന ചിത്രം സംവിധാനം ചെയ്ത അശ്വത് മാരിമുത്തു എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കാനും ചിമ്പു കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ......
കൊച്ചി: മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും കൂടുമത്സ്യ-കടൽപായൽ കൃഷിരീതികളും പ്രചരിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ മത്സ്യ കർഷകരുമായും മത്സ്യത്തൊഴിലാളികളുമായും നേരിട്ട് ഇടപഴകുന്ന സമ്പർക്ക പരിപാടിക്ക് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ 'വിക്സിത്് കൃഷി സങ്കൽപ് അഭിയാനി'ന്റെ ഭാഗമായാണ് പരിപാടി.
മത്സ്യോൽപാദനം കൂട്ടുക, മത്സ്യത്തൊഴിലാളികൾക്കിടയിൽ ബദൽ ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും. ......
ദോഹ: ബലി പെരുന്നാളിന്റെ ഭാഗമായി ആടുകളെ സബ്സിഡി വിലയ്ക്ക് പൗരന്മാർക്ക് വിതരണം ചെയ്യുന്ന
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പദ്ധതി ക്ക് തുടക്കം കുറിച്ചു. പെരുന്നാൾദിനത്തിന്റെ നാലാം ദിവസം വരെ ബലി മൃഗങ്ങളുടെ സബ്സിടി വില്പന തുടരും. ......
അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിൽ പരിചിതനായ മുതിർന്ന നടൻ രാജേഷ് 75 വയസ്സിൽ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് അദ്ദേഹം മരണമടഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി 150-ലധികം സിനിമകളിൽ രാജേഷ് അഭിനയിച്ചു. ......
പായ്വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ തങ്ങളുടെ സഞ്ചാരം പൂർത്തിയാക്കുന്നു. നാവികസേനയിലെ ലഫ്റ്റനെന്റ് കമാൻഡർമാരായ ദിൽനയും രൂപയും ഇന്ന് മടങ്ങിയെത്തും. ......
ബംഗളുരു: മതം, ജാതി, ഭാഷ എന്നിവയെപ്പറ്റിയുള്ള സാധാരണ പരാമർശങ്ങൾ പോലും വൻവിവാദമായി മാറുന്ന കാലമാണിത്. മതവും ഭാഷയുമൊക്കെ ആളുകൾക്ക് ചേരിതിരിഞ്ഞ് പോരടിക്കാനുള്ള വിഭവങ്ങളായി തീർന്നിരിക്കുന്നു. ......
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻ മേധാവി മാധബി പുരി ബുച്ചിന് ക്ലീൻ ചിറ്റ് നൽകി ലോക്പാൽ. മാധബി പുരി ബുച്ചിനെതിരായ എല്ലാ ആരോപണങ്ങളും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ആറംഗ ലോക്പാൽ ബെഞ്ച് തള്ളുകയായിരുന്നു. മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും ലോക്പാൽ ചൂണ്ടിക്കാട്ടി. ......
കൊച്ചി: വിയറ്റ്ജെറ്റ് 20 വൈഡ്ബോഡി എ330-900 വിമാനങ്ങള്‍ക്ക് എയര്‍ബസിന് ഓര്‍ഡര്‍ നല്കി.
വിയറ്റ്ജെറ്റ് ചെയര്‍വുമണ്‍ ന്യൂയെന്‍ തി ഫുവോങ് താവോയും എയര്‍ബസ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് വൗട്ടര്‍ വാന്‍ വെര്ഷും ഹനോയിയില്‍ കരാറില്‍ ഒപ്പുവച്ചു. ഫ്രഞ്ച് രാഷ്ട്രത്തലവന്റെ വിയറ്റ്നാം ഔദ്യോഗിക സന്ദര്‍ശന വേളയില്‍ വിയറ്റ്നാമീസ് പ്രസിഡന്റ് ലുവോങ് കുവോങ്ങും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഒപ്പുവയ്ക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വിയറ്റ്ജെറ്റിന്റെ അന്താരാഷ്ട്ര വിമാന ശൃംഖല വിപുലീകരണത്തെ സഹായിക്കുന്നതാണ് പുതിയ ഓര്‍ഡര്‍. ......