കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പുരോഗതിയിലും നിർണ്ണായക പങ്കാളിത്തവും നേതൃത്വവും വഹിക്കാൻ ലത്തീൻ കത്തോലിക്ക സമൂഹം സജ്ജമാണെന്ന് ലത്തീൻ കത്തോലിക്ക സഭയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ വ്യക്തമാക്കി. ......
പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപിയും. കാലടി പാലത്തിലെ ഗതാഗത കുരുക്കിലാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പെട്ടുപോയത്. ......
ഏതൊരു കുട്ടിയും തളർന്ന് പോയേക്കാവുന്ന പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയും തന്റെ ഇച്ഛാശക്തിയിലൂടെ പഠിച്ച് തമിഴ്നാട്ടിലെ ഈ വർഷത്തിലെ S.S.L.C പരിക്ഷയിൽ ഉന്നതവിജയം നേടുകുയും ചെയ്തിരിക്കുകയാണ് റുബിൻ. സ്മൈൽ സെന്റ് ആൻറ്റണി മെട്രിക് ഹയർ സെക്കൻഡറി സ്ക്കുളിൽ നിന്നും 93% മാർക്ക് വാങ്ങി സ്കൂൾ ടോപ്പർ ആയാണ് ഈ മിടുക്കൻ പാസായത്. ......
കൊച്ചി : ‘നമ്മൾ അനുഭവിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് സമൂഹത്തിൽ മുന്നേറാൻ നമ്മളെ സഹായിക്കുന്നത് വിദ്യാഭ്യാസം മാത്രമാണ്”, എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ്.
എസ്എസ്എൽസി, പ്ലസ് ടു ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കാൻ വിപിഎസ് ലേക്ഷോർ ആശുപത്രി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാർവതി ഗോപകുമാർ.
“അറിവ് എന്നതിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. ഭിന്നശേഷിയുള്ള, ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എനിക്ക് ഇന്നിവിടെ നില്ക്കാൻ കഴിയുന്നത് വിദ്യാഭ്യാസം നൽകിയ ആത്മവിശ്വസം ഒന്നുകൊണ്ട് മാത്രമാണ്”, പാർവതി കൂട്ടിച്ചേർത്തു.
വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ പത്താം ക്ലാസ് , പ്ലസ് ടു എന്നിവയിൽ മികച്ച വിജയം കൈവരിച്ച 61 പേരെയാണ് ലേക്ഷോർ മൊമെന്റോയും, ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചത്. ......
ചാരവൃത്തി ആരോപിച്ച് കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി സാകുർ ഖാൻ മംഗലിയാർ എന്നയാളാണ് അറസ്റ്റിലായത്.......
ബിജെപി ജില്ലാ പ്രസിഡന്റ് പാർട്ടി ഓഫീസിൽവെച്ച് യുവതിയെ ആലിംഗനം ചെയ്തത് വിവാദമാകുന്നു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലാ പ്രസിഡൻറ് അമർകിഷോർ കശ്യപാണ് പാർട്ടി പ്രവർത്തകയായ യുവതിയെ ആലിംഗനം ചെയ്ത് പുലിവാല് പിടിച്ചിരിക്കുന്നത്. ......
നിലമ്പൂരിൽ ഇക്കുറിയും സ്വതന്ത്രനെ തന്നെ പരീക്ഷിക്കാൻ സിപിഎം നീക്കം. ആര്യാടൻ മുഹമ്മദിലൂടെ യുഡിഎഫ് കുത്തക മണ്ഡലമായി കൊണ്ടുനടന്ന നിലമ്പൂരിനെ ഇടത് ചേരിയിലെത്തിച്ചത് പി വി അൻവർ എന്ന ഇടത് സ്വതന്ത്രനായിരുന്നു. ......
ദോഹ: ദേശീയ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ആക്സസ് സുഗമമാക്കുന്നതിനുമായി നാഷണൽ ആർക്കൈവ്സ് ഓഫ് ഖത്തർ (NAQ) മൈക്രോസോഫ്റ്റ് ഖത്തറുമായി സഹകരണ കരാറിൽ ഒപ്പുവച്ചു.ഖത്തർ നാഷണൽ വിഷൻ 2030 ന്റെ സുസ്ഥിരതയ്ക്ക് സ്ഥാപനപരമായ അറിവ് നൽകുന്നതിന് കരാർ ശക്തി പകരുമെന്ന്
NAQ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുല്ല അൽ-ബുഐനൈൻ പറഞ്ഞു.ഡിജിറ്റൽ പരിവർത്തനം, നവീകരണം, സുസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു സംയോജിത ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തം.സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും പൊതുസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സർഗ്ഗാത്മകതയുടെ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനുമായി ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഏറ്റെടുത്ത നൂതന സംരംഭങ്ങളുടെ തുടർച്ചയാണ് ഈ സഹകരണമെന്ന് ഡോ. ......