കൊച്ചി : കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നടിക്കുള്ള ( പ്രത്യേക പുരസ്കാരം ) കലാഭവൻ മെമ്മോറിയൽ അവാർഡ് 2024 പ്രേമലു എന്ന സിനിമയിലെ അഭിനയത്തെ മുൻനിർത്തി അഖില ഭാർഗവന് കൊച്ചിയിൽ വെച്ച് കഴിഞ്ഞ മലയാള കൊല്ലവർഷത്തിലെ മലയാളമങ്ക 1200 പട്ടം കരസ്ഥമാക്കിയ ശ്രുതി. എസ് സമ്മാനിച്ചു.ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടിയായിരുന്നു ഇത്. ......
കൊച്ചി: കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ നടന്ന എം എസ് സി എൽസ-3 കപ്പൽ അപകടം കടൽ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോൾ പഠനം നടന്നുവരുന്നത്. ......
കൊല്ലത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരിച്ചു. കൊല്ലം ക്ലാപ്പന വരവിള പടിക്കൽ കിഴക്കതിൽ അനസിന്റെ മകൾ ഹംസിമ നസ്രിയാണ് മരിച്ചത്.......
ഇത്തവണയും മെയ് 31ന് സംസ്ഥാന സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കും.പതിനായിരത്തോളം പേരായിരിക്കും ഇത്തവണയും പടിയിറങ്ങുക. കഴിഞ്ഞ വർഷങ്ങളിലെ ചിലകണക്ക് പരിശോധിച്ചാൽ കഴിഞ്ഞ മെയ് 31ന് 10,560 പേരും, 2023ൽ 11,800 പേരും വിരമിച്ചിരുന്നത്.
ഇത്തവണ കെഎസ്ഇബിയിൽ നിന്ന് മാത്രം വിരമിക്കുക 1022 പേരായിരിക്കും. ......
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.......

*ഇനി ടിസി ഇല്ലെങ്കിലും സ്കൂൾ മാറാം; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.*
പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കാനാണ് നടപടി. അതിൻ്റെ ഭാഗമായി രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ സ്കൂളുകളിൽ ചേർക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
കുട്ടികൾ സ്കൂൾ മാറി പോകുന്നത് ഒഴിവാക്കാനായി ടിസി നൽകാത്ത ചില അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് തിരിച്ചടിയാണ് പുതിയ ഉത്തരവ്.
രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നൽകാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സിൻ്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിൽ കുട്ടികളെ സ്കൂളുകളിൽ ചേർക്കാം.
പ്രവേശന പരീക്ഷയ്ക്കായി വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേൽനോട്ടത്തിൽ പരീക്ഷ നടത്തണമെന്നാണ് ഉത്തരവ്.
കഴിഞ്ഞ അധ്യയനവർഷം അൺ എയ്ഡഡ് മേഖലയിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ഉണ്ടായിരുന്നത് 3,55,967 വിദ്യാർഥികളാണ്. ......
നാല്പതുകാരിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ 23-കാരനായ പ്രതിക്ക് ഇടക്കാലജാമ്യം നൽകി സുപ്രീംകോടതി.
പ്രതി ഒൻപതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യമനുവദിച്ചത്.
രണ്ടു കൈയും ചേർന്നാലേ കൈയടിക്കാനാകൂവെന്ന് പരാതിക്കാരിയെ വിമർശിച്ച് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്നുചൂണ്ടിക്കാട്ടിയ കോടതി അവർ കൊച്ചുകുട്ടിയല്ലെന്നും നിരീക്ഷിച്ചു. ......
കൊച്ചി: വാണിജ്യ വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ആസ്ട്രോ മോട്ടോഴ്സ് പൂനെയില്‍ നടന്ന ഇവി എക്സ്പോയില്‍ എല്‍5 കാര്‍ഗോ, പാസഞ്ചര്‍ വിഭാഗത്തില്‍ രണ്ട് മുന്‍നിര ഉല്‍പ്പന്നങ്ങളായ നവ്യ, നോവ എന്നിവ പുറത്തിറക്കി.
ഇന്ത്യയിലെ ആദ്യത്തെ ഗിയര്‍ ചെയ്ത ഇലക്ട്രിക് വാണിജ്യ ത്രീ വീലറാണ് ആസ്ട്രോ നവ്യ. ഉയര്‍ന്ന പ്രകടനമുള്ള മോട്ടോര്‍, ബാറ്ററി, ഗിയര്‍ബോക്സ് എന്നിവയുടെ സവിശേഷമായ സംയോജനം പേലോഡ്, ബാറ്ററി ഉപയോഗം, ആയുസ്സ്, മോശം റോഡുകളിലെ വാഹന പ്രകടനം, സ്റ്റോപ്പ്-ഗോ ട്രാഫിക്, ഉയര്‍ന്ന പ്രദേശങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ്.
ബ്രാന്‍ഡിന്റെ ജനപ്രിയ മോഡലായ ആസ്ട്രോ നോവ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും സ്ഥലവും പ്രദാനം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പാസഞ്ചര്‍ ഓട്ടോ റിക്ഷയാണ്.
ആസ്ട്രോയുടെ ആദ്യ വാണിജ്യ ഉല്‍പ്പന്നമായ ഗിയര്‍ഡ് ഇലക്ട്രിക് എല്‍5 കാര്‍ഗോ വാഹനത്തിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും. ......
ഏഴു വയസുകാരനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീയും പുരുഷനും പിടിയിൽ. കോഴിക്കോട് ബീച്ചിനു സമീപം പുതിയകടവിൽ നിന്നാണ് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ......