തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ......
അധികാരത്തിൽ നിന്ന് നിഷ്ക്കാസനം ചെയ്യപ്പെടുമ്പോൾ കുടുംബാധിഷ്ഠിത സംരംഭങ്ങളായ പ്രാദേശികപാർട്ടികൾ തൊഴുത്തിൽകുത്തും തമ്മിലടിയും മൂലം തകർന്നടിയുന്ന അനുഭവമാണ് നമ്മുടെ രാജ്യത്തുള്ളത്. തെലങ്കാനയിലെ ബിആർഎസ്സിൽ സംഭവിക്കുന്നത് അതുതന്നെയാണ്. ......
കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗമായ കാർട്ടൂണിസ്റ്റ് സീരിയുടെ നവതി ആഘോഷം ,മെയ് 31 ന് ചെറായിലെ പള്ളിപ്പുറം സഹകരണ ഓഡിറ്റോറിയത്തിൽ നടക്കും. വൈപ്പിൻ എം. ......
കേരളത്തെ വേട്ടയാടുന്ന മഴക്കെടുതികൾക്കും ജലനിയന്ത്രണത്തിനും ശാശ്വത പരിഹാരം കാണാനായി അഞ്ച് വർഷം മുമ്പ് കേരള സർക്കാർ വലിയ വാഗ്ദാനങ്ങളോടെ ആവിഷ്കരിച്ച "റൂം ഫോർ റിവർ" പദ്ധതി എവിടെയെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. ഈ പദ്ധതി ഇപ്പോൾ ഒരു ജലരേഖയായി മാറിയിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
2018, 2019 വർഷങ്ങളിലെ പ്രളയക്കെടുതികൾക്ക് ശേഷം, 2019-ൽ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ സംഘവും നെതർലൻഡ്സിൽ പോയി പഠനം നടത്തിയ ശേഷമാണ് "റൂം ഫോർ റിവർ" പദ്ധതി പ്രഖ്യാപിച്ചത്. ......

പാലിന് സംഭരണ വില 70 രൂപ ആക്കുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ നിരവധി സമരങ്ങൾ നടത്തുകയും,നിവേദനങ്ങൾ കൊടുക്കുകയും ചെയ്തെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഒന്നും ഇതുവരെ ഇല്ലാത്തതിനാൽ കേരളത്തിലെ ക്ഷീരകർഷകർ ഒന്നടങ്കം ജൂൺ 1 കരിദിനം ആയി ആചരിക്കാൻ തീരുമാനിച്ചു.ജൂൺ 1 ന് രാവിലെ കേരളത്തിലെ എല്ലാ ക്ഷീരസംഘങ്ങളിലും ക്ഷീരകർഷകരുടെ യോഗവും,പ്രതിക്ഷേധപ്രകടനവും നടത്തുമെന്ന് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ ജൂൺ 1 കരിദിനം ആയി ആചരിക്കാൻ കാരണം.
കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണ്.ഏറ്റവും പുതിയ സെൻസസ് പ്രകാരം പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ് വെറും 9 ലക്ഷം ആയി.അതിന്റ്റെ കാരണങ്ങൾ താഴെ പറയുന്നു.
ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.
തൊഴിലാളികളുടെകൂലിയിനത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധന.
പുല്ല് കൃഷി ചെയ്യാനുള്ള ചിലവിൽ ഉള്ള വർദ്ധനയും, കാലാവസ്ഥയിലെ മാറ്റം മൂലം പുല്ലുകൾ നശിച്ചു പോകുകയും ചെയ്യുന്നു.
വെറ്റിനറി സേവനങ്ങൾക്കുള്ള ചിലവിൽ ഉള്ള വർദ്ധന.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കൂടിയ ചിലവ്
കറൻ്റ്, വെള്ളക്കരം എന്നിവയുടെ കൂടിയ നികുതിയും, ലഭ്യത കുറവും.
കാലി തൊഴുത്തിലേക്ക് ആവശ്യമായ മെഷീൻ , അതിൻ്റെ പാർട്സുകൾ,അതുപോലെ എല്ലാത്തിനും ഭയങ്കരമായ രീതിയിൽ വില വർദ്ധിക്കുന്നു.
8.ഈ പ്രശ്നങ്ങൾ മൂലം ഏറ്റവും പുതിയ സെൻസസ് പ്രകാരം 2019 നെ അപേഷിച് 37 ശതമാനം പശുക്കളുടെ എണ്ണം കേരളത്തിൽ കുറഞ്ഞു.അതുകൊണ്ട് അന്യ സംസ്ഥാനത്തുനിന്നും വരുന്ന പാല് പോലുള്ള ദ്രാവകം കുടിക്കാൻ കേരളത്തിലെ ജനത നിബന്ധിതരാവുകയാണ്.ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്.കേരളത്തിൽ വെറും 3 ചെക്ക് പോസ്റ്റുകളിൽ മാത്രമാണ് പാലാണോ എന്ന് പരിശോധിക്കാൻ മാർഗമുള്ളൂ എന്നാണ് ഏറ്റവും ഭയപ്പെടുത്തുന്ന സത്യം.കേരളത്തിൽ ഈയിടെ ആയി കൂടുതൽ ആയി കാണുന്ന കിഡ്നി,ലിവർ,ക്യാൻസർ രോഗത്തിന് ഒരു കാരണം ഇതാണോ എന്ന് പരിശോധിക്കണം എന്നും കർഷകർ ആവശ്യപ്പെട്ടു.
ഇവ മൂലം 1 ലിറ്റർ പാൽ ഉല്പാദിപ്പിക്കാൻ ഉള്ള ചിലവ് ഇപ്പോൾ 65 രൂപയ്ക്ക് മുകളിൽ ആണ്.എന്നാൽ സൊസൈറ്റിയിൽ നിന്നും പാലിന് വെറും 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം വലിയ തോതിൽ ക്ഷീര കർഷകർ ഈ മേഖലയിൽ നിന്നും കൊഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. ......
കേരളത്തിൽ കുട്ടികളെ ദത്തെടുക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. 1694 മാതാപിതാക്കളാണ് ഇപ്പോൾ ഔദ്യോഗികമായി കാത്തിരിപ്പ് പട്ടികയിലുള്ളത്.......
The sinking of the container vessel MSC ELSA 3 off the Kerala coast has triggered serious legal and environmental concerns, primarily due to the inordinate delay in registering a First Information Report (FIR). The lapse is not merely procedural — it raises substantial questions of jurisdiction, statutory obligations, and the enforceability of liability under maritime and environmental law.
Jurisdiction Is Not a Hurdle
The foremost legal issue being cited as a reason for delay is the question of territorial jurisdiction. ......
കേരള തീരത്ത് മുങ്ങിയ MSC ELSA 3 എന്ന കണ്ടെയ്നർ കപ്പൽ വലിയ നിയമപരവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ ഉയർത്തിയിരിക്കുകയാണ്. പ്രധാനമായും, ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്യുന്നതിൽ ഉണ്ടായ അസാധാരണമായ കാലതാമസമാണ് ഇതിന് കാരണം. ......
മലപ്പുറം : നായര്‍ പിടിച്ച പുലിവാല് എന്നത് ഒരു പഴയ പ്രയോഗമാണ്. ഇന്നത് അൻവറിക്ക പിടിച്ച പുലിവാല് എന്നായി മാറി. നിലമ്പൂര്‍ മുൻ എം.എൽ.എ. പി.വി.......