നിലമ്പൂർ: സംസ്ഥാനത്ത് ഭരണ മാറ്റത്തിനു വേണ്ടി ജനങ്ങൾ ആഗ്രഹിക്കുകയാണെന്നും അതിനു മുന്നോടിയായി ഉള്ള നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലമ്പൂരിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം ജനങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ്. ......
കൊച്ചി: ആര്‍എസ്എസ് ആക്രമണത്തിന് വിധേയരായ വൈദികരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പെരുകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഒഡീഷയില്‍ ഉണ്ടായ ആക്രമണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് വൈദികര്‍ വെളിപ്പെടുത്തിയത്. ......
കളമശ്ശേരി : കളമശ്ശേരി ഗവ ഹൈസ്കൂളിലെ 1984-85 വർഷത്തെ പൂർവ വിദ്യാർത്ഥികളുടെ സൗഹൃദ വാട്സ് ആപ്പ് കൂട്ടായ്മയായ " ഒരു വട്ടം കൂടി "യുടെ വാർഷികം സൗത്ത് കളമശ്ശേരി സീപാർക്ക് ഹോട്ടൽ ഹാളിൽ നടന്നു. കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. ......
അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയായ സ്ത്രീയേയും യുവാവിനെയും നാട്ടുകാർ പിടികൂടി പൈപ്പിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇതിനു ശേഷം ഇരുവരെയുംപൊലീസിന് കൈമാറി. ......

പാലിന് സംഭരണ വില 70 രൂപ ആക്കുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ നിരവധി സമരങ്ങൾ നടത്തുകയും,നിവേദനങ്ങൾ കൊടുക്കുകയും ചെയ്തെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഒന്നും ഇതുവരെ ഇല്ലാത്തതിനാൽ കേരളത്തിലെ ക്ഷീരകർഷകർ ഒന്നടങ്കം ജൂൺ 1 കരിദിനം ആയി ആചരിച്ചു .ജൂൺ 1 ന് രാവിലെ കേരളത്തിലെ എല്ലാ ക്ഷീരസംഘങ്ങളിലും ക്ഷീരകർഷകരുടെ യോഗവും,പ്രതിക്ഷേധപ്രകടനവും നടത്തി.
താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ ജൂൺ 1 കരിദിനം ആയി ആചരിക്കാൻ കാരണം.
കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറഞ്ഞു .ഏറ്റവും പുതിയ സെൻസസ് പ്രകാരം പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ് വെറും 9 ലക്ഷം ആയി.അതിന്റ്റെ കാരണങ്ങൾ താഴെ പറയുന്നു.
ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.
തൊഴിലാളികളുടെകൂലിയിനത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധന.
പുല്ല് കൃഷി ചെയ്യാനുള്ള ചിലവിൽ ഉള്ള വർദ്ധനയും, കാലാവസ്ഥയിലെ മാറ്റം മൂലം പുല്ലുകൾ നശിച്ചു പോകുകയും ചെയ്യുന്നു.
വെറ്റിനറി സേവനങ്ങൾക്കുള്ള ചിലവിൽ ഉള്ള വർദ്ധന.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കൂടിയ ചിലവ്
കറൻ്റ്, വെള്ളക്കരം എന്നിവയുടെ കൂടിയ നികുതിയും, ലഭ്യത കുറവും.
കാലി തൊഴുത്തിലേക്ക് ആവശ്യമായ മെഷീൻ , അതിൻ്റെ പാർട്സുകൾ,അതുപോലെ എല്ലാത്തിനും ഭയങ്കരമായ രീതിയിൽ വില വർദ്ധിക്കുന്നു.
8.ഈ പ്രശ്നങ്ങൾ മൂലം ഏറ്റവും പുതിയ സെൻസസ് പ്രകാരം 2019 നെ അപേഷിച് 37 ശതമാനം പശുക്കളുടെ എണ്ണം കേരളത്തിൽ കുറഞ്ഞു.അതുകൊണ്ട് അന്യ സംസ്ഥാനത്തുനിന്നും വരുന്ന പാല് പോലുള്ള ദ്രാവകം കുടിക്കാൻ കേരളത്തിലെ ജനത നിബന്ധിതരാവുകയാണ്.ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്.കേരളത്തിൽ വെറും 3 ചെക്ക് പോസ്റ്റുകളിൽ മാത്രമാണ് പാലാണോ എന്ന് പരിശോധിക്കാൻ മാർഗമുള്ളൂ എന്നാണ് ഏറ്റവും ഭയപ്പെടുത്തുന്ന സത്യം.കേരളത്തിൽ ഈയിടെ ആയി കൂടുതൽ ആയി കാണുന്ന കിഡ്നി,ലിവർ,ക്യാൻസർ രോഗത്തിന് ഒരു കാരണം ഇതാണോ എന്ന് പരിശോധിക്കണം എന്നും കർഷകർ ആവശ്യപ്പെട്ടു. ഇവ മൂലം 1 ലിറ്റർ പാൽ ഉല്പാദിപ്പിക്കാൻ ഉള്ള ചിലവ് ഇപ്പോൾ 65 രൂപയ്ക്ക് മുകളിൽ ആണ്.എന്നാൽ സൊസൈറ്റിയിൽ നിന്നും പാലിന് വെറും 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം വലിയ തോതിൽ ക്ഷീര കർഷകർ ഈ മേഖലയിൽ നിന്നും കൊഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. ......
നിലമ്പൂർ: ഏറ്റവും വലിയ വഞ്ചനയുടെ ഫലമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചതിയിൽ ആശങ്കപ്പെടുന്ന മുന്നണിയല്ല എൽഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി : കേരള മദ്യവിരുദ്ധ ഏകോപന സമിതി ജില്ല സമിതി ലോക പുകയില വിരുദ്ധ ദിന ചരണം നടത്തി.കേരളത്തിലെ മദ്യ- ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാന തല കൂട്ടായ്മ ആയ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വ്യാപനത്തിനും, അക്രമങ്ങൾക്കുമെതിരെ, ബോധവത്ക്കരണം, ചെറുത്ത് നിൽപ്പ്,ചികിത്സാ സഹായം, കൗൺസിലിംഗ്,പുനരധിവാസം എന്നി തലങ്ങളിൽ സംഘടിതമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകാൻ എകോപന സമിതി നേതൃത്വം നൽകും.ദിനാചരണജില്ല തല ഉദ്ഘാടനം സമിതി സംസ്ഥാന ചെയർമാൻ റിട്ടേയേർഡ് ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ നിർവ്വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പുകയില വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ......
കോട്ടയം : ഏറ്റുമാനൂരിൽ വേദഗിരിയിലെ വർഷങ്ങളായി അടച്ചു പൂട്ടിയിരുന്ന പൊതുമേഖലാ സ്ഥപനമായ കോട്ടയം ടെക്സ്റ്റൽസ് നാളെ മുതൽ (ജൂൺ 2) തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരും ടെക്സ്റ്റൽസ് കോപ്പറേഷനും നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കോട്ടയം ടെക്സ്റ്റൽസ് അടച്ചു പൂട്ടിയത് മൂലം ദീർഘനാളുകളായി ജീവനക്കാരും തൊഴിലാളികളും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ വേദഗിരിയിൽ പ്രവർത്തിച്ചുവന്നിരുന്ന കോട്ടയം ടെക്സ്റ്റൽസ് തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഡ്വ. ......
ദോഹ: പ്രവാസ മണ്ണിലെ പുതുതലമുറയിലും കരുത്തുറ്റ ചിന്തകളും ആശയങ്ങളും പകർന്ന് മലയാളം ജ്വലിക്കുന്നുവെന്ന ഓർമപ്പെടുത്തലുമായി ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരത്തിന് ഉജ്ജ്വല സമാപനം. ഐ.സി.സി അശോക ഹാളിളിലെ സദസ്സിനെ സാക്ഷിയാക്കി വിഷയ വൈവിധ്യങ്ങളുമായി പ്രതിഭകൾ മാറ്റുരച്ചപ്പോൾ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഏറെയും തൂത്തുവാരിയത് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
ഹയർസെക്കൻഡറി വിഭാഗത്തിൽ എം.ഇ.എസ് ഇന്ത്യൻസ്കൂൾ അബൂ ഹമൂർ ബ്രാഞ്ചിലെ മുഹമ്മദ് റിസാൻ ഒന്നാമതായി. ......