മലപ്പുറം: കേരളത്തിൽ പുതിയ മുന്നണിക്ക് രൂപംകൊടുത്ത് പി വി അൻവർ. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് മുന്നണി.......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയെന്നോ സുഡാപ്പിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും വോട്ട് വേണമെന്ന് സിപിഎം നേതാവ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖാണ് കോൺഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും പിന്തുണ വേണമെന്ന് പ്രസംഗിച്ചത്. ......
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കാമുകൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം.പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയാണ് അഞ്ചംഗ സംഘം വിവിധ സ്ഥലങ്ങളിൽവെച്ച് പീഡിപ്പിച്ചത്. ......
മലയാള ഭാഷയെ പൂർണ്ണമായും ഔദ്യോഗിക ഭാഷയാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി. 2015-ൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ മലയാളം ഔദ്യോഗിക ഭാഷാ ബിൽ, രാഷ്ട്രപതി ദ്രൗപദി മുർമു ഒരു കാരണവും വ്യക്തമാക്കാതെ തിരിച്ചയച്ചത് സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ......

പ്രമുഖ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ പ്രൊഫഷണലും, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ മുഹമ്മദ് അലി പൂനൂരിന്റെ
ലൗ വിസ്പേഴ്സ് ഇൻ സൈലൻ്റ് സ്ട്രീറ്റ്സ് എന്ന ചെറുകഥാ സമാഹാരം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ
ദോഹയിൽ പ്രകാശനം ചെയ്യപ്പെട്ടു. ദോഹയിലെ സാമൂഹിക സാംസ്കാരിക ഭൂമികയിൽ നിറ സാന്നിധ്യമായ എസ് എ എം ബഷീർ പ്രകാശന കർമ്മം നിർവ്വഹിച്ചു.
കവിയും വിവർത്തകയുമായ സുസ്മിത പഠ്നായക്ക് പുസ്തകം ഏറുവാങ്ങി. "ഫലസ്തീനും, അഫ്ഗാനിസ്ഥാനും, ഇറ്റലിയും, പഴയ കേരളവുമൊക്കെ പശ്ചാത്തലമാക്കുന്ന പതിമൂന്ന് കഥകൾ അടങ്ങുന്ന ഈ സമാഹാരം നല്ലൊരു വായനാനുഭവം നൽകുന്നു.
കഥാപാത്രങ്ങളിലൂടെ ദേശത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും അനാവരണം ചെയ്യുന്ന അന്യാദൃശമായ രചനാ കൗശലം കൊണ്ട് ശ്രദ്ധേയമാണ് ഈ സമാഹാരം.
നമ്മള് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന സ്നേഹത്തിന്റെ മൃദു മര്‍മ്മരങ്ങള്‍ ഒപ്പിയെടുത്ത കഥകളെ മൂക വീഥികളിലെ സ്നേഹ മന്ത്രണങ്ങള്‍ എന്ന് മൊഴി മാറ്റി വിളിക്കാന്‍ ഞാൻ ഇഷ്ടപ്പെടുന്നു", പുസ്തകം പ്രകാശം ചെയ്തു സംസാരിക്കുകയായിരുന്ന എസ് എ എം ബഷീർ അഭിപ്രായപ്പെട്ടു. സഞ്ചാര സാഹൃത്യ കൃതികളിലൂടെ ശ്രദ്ധേയനായ യൂനുസ് പി ടി പുസ്തകം പരിചയപ്പെടുത്തി. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഓ ക്കെ പരുമല, ഖത്തറിലെ മുൻകാല പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ മുഹമ്മദ് പാറക്കടവ്, ഡോ: ഷഫീഖ് താപ്പി, ഡോ: ഷഫീക്ക് ദാർ, ഫോറം സെക്രട്ടറി ഷംനാ ആസ്മി' എക്സിക്യൂട്ടീവ് അംഗം തൻസീം കുറ്റ്യാടി എന്നിവർ ആശംസ അർപ്പിച്ചു.ഓരൊ കഥയുടെയും പിറവിയെക്കുറിച്ചും, കഥകളുടെ രചനാ പാശ്ചാത്തലത്തെ കുറിച്ചുമൊക്കെയുള്ള തൻ്റെ അനുഭവങ്ങൾ
മുഹമ്മദ് അലി പൂനൂർ സദസ്സുമായി പങ്കുവെച്ചു. കൂടാതെ
സദസ്സിൽ നിന്നുള്ള പൊതു ഇടപെടലുകൾക്കും അദ്ദേഹം മറുപടി നൽകി ഫോറം പ്രസിഡണ്ട് ഡോ.സാബു. ......
പാലക്കാട് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മണ്ണൂർ കമ്പനിപ്പടി കള്ളിക്കലിൽ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) ലഹരിമരുന്നിന്റെ മൊത്തക്കച്ചവടക്കാരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും ലഹരിമരുന്ന് വിൽപ്പനയുമായി സജീവമാണ്. ......
ചരിത്രത്തിൽ ഇടം നേടുന്ന ഒരു ആത്മീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തലസ്ഥാനത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ഏകദേശം 270 വർഷത്തെ ഇടവേളയ്ക്ക് ശേഷം, ക്ഷേത്രത്തിൽ അപൂർവവും അതിഗംഭീരവുമായ 'മഹാകുംഭാഭിഷേകം' എന്ന പുണ്യകർമ്മം നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ക്ഷേത്രത്തിന്റെ ആത്മീയ ഊർജ്ജം പുനരുജ്ജീവിപ്പിക്കുക, അതിന്റെ പവിത്രത വീണ്ടെടുക്കുക എന്നിവയാണ് ഈ മഹാകർമ്മത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. ......
ലോകത്തെ ഞെട്ടിച്ച് ഫേസ്ബുക്കിൽ വൻ വിവരച്ചോർച്ച. 120 കോടിയിലേറെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സൈബർ അധോലോകമായ ഡാർക്ക്വെബിൽ വിൽപനയ്ക്ക് വെച്ചതായി റിപ്പോർട്ട്. ......
നിയമവിദ്യാർത്ഥിനിയായ ശർമ്മിഷ്ഠ പനോളിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർപേഴ്സണും ഭാരതീയ ജനതാ പാർട്ടി (ബിജെപി) രാജ്യസഭാ എംപിയുമായ സീനിയർ അഭിഭാഷകൻ മനൻ കുമാർ മിശ്ര രംഗത്ത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടുവെന്നാരോപിച്ചാണ് പനോളിയെ അറസ്റ്റ് ചെയ്തത്. ......
2013-ലെ പകർപ്പവകാശ ചട്ടത്തിലെ 29(4) വകുപ്പ് ഭരണഘടനാപരമായി ശരിയാണെന്ന് സുപ്രീം കോടതി . ബ്രോഡ്കാസ്റ്റർമാർക്ക് നിയമപരമായ ലൈസൻസ് നേടുന്നതിന് മുൻകൂർ നോട്ടീസ് നൽകണം എന്ന വ്യവസ്ഥ നിലനിൽക്കും. ഈ നടപടി ബ്രോഡ്കാസ്റ്റർമാരുടെയും പകർപ്പവകാശ ഉടമകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും റോയൽറ്റി കണക്കാക്കുന്നതിനും അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്കാർ ഉന്നയിച്ച അമിതഭാരവും ഏകപക്ഷീയതയും കോടതി തള്ളി. ......