കിഴക്കമ്പലം : കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന മാതൃക കേരളം മുഴുവൻ നടപ്പിലാക്കുമെന്ന്
ട്വൻ്റി 20 പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് പറഞ്ഞു.
കിഴക്കമ്പലത്ത് ചേർന്ന ട്വൻറി20 പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡൻ്റുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസാധ്യമായ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയ ശേഷം കിഴക്കമ്പലത്ത് 27കോടിയും ഐക്കരനാട് പഞ്ചായത്തിൽ 12 കോടിയും മിച്ചം വയ്ക്കാൻ സാധിച്ചു .
അഴിമതി രഹിതമായ പ്രവർത്തനം വഴിയാണ് ഇത്രയും തുക മിച്ചം വയ്ക്കാൻ സാധി ച്ചത്. ആ തുക വൈദ്യുതി , പാചക വാതക ഗ്യാസ് എന്നിവയുടെ സബ്സിഡിയായി ജനങ്ങൾക്ക് തന്നെ തിരിച്ചു നൽകുന്നതിനെക്കുറിച്ചുള്ള പദ്ധതികളാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്.
അഴിമതി തുടച്ചു നീക്കിയാൽ തന്നെ ഓരോ പഞ്ചായത്തിനെയും അവിടത്തെ നികുതി വരുമാനം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
യഥാർത്ഥ ജനസേവന മാതൃകയാണ് ട്വൻ്റി 20 പാർട്ടി നടപ്പിലാക്കിയത്.
ഗ്രാമങ്ങൾ തോറും വികസന വിപ്ലവമാണ് ട്വൻ്റി 20 ലക്ഷ്യം വയ്ക്കുന്നത്. ......
പാലാ സെൻട്രൽ സ്റ്റോഴ്സ് ഉടമ അന്തീനാട് കല്ലോലിക്കൽ തോമസ് കെ.ജെ യെയാണ്
എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും അഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി.
കോട്ടയം എക്സൈസ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ സി ദാസിന്റെ നേതൃത്വത്തിൽ പാല ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിൽ പാലാ ടൗൺ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് എതിർവശം സ്ഥിതി ചെയ്യുന്ന സെൻട്രൽ സ്റ്റോഴ്സ് എന്ന കടയിൽ വച്ചാണ് ഡ്രൈ ഡേയിൽ 5.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച് മദ്യ വിൽപ്പന നടത്തിയ തോമസ് കെ ജെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു അറസ്റ്റ്.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നൗഷാദ്,ഐ. ബി. ......
ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ പരേതനായ എം.ഇ. മീരാൻ്റെ പത്നി നബീസ മീരാൻ (76) അന്തരിച്ചു.
കബറടക്കം ഇന്നു വൈകിട്ട് നാലിന് അടിമാലി ജുമാ മസ്ജിദിൽ.
പ്രമുഖ വ്യവസായ ഗ്രൂപ്പായ ഈസ്റ്റേൺ ഗ്രൂപ്പ് സ്ഥാപിക്കുന്നതിൽ എം.ഇ. ......
ഒരു പുതിയ സ്കൂള് അധ്യയന വര്ഷം കൂടി തുടങ്ങുകയാണ്. കുട്ടികള്ക്ക് പോഷകപ്രദമായ ആഹാരം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യാവശ്യമാണ്. ......
'ഓണറബിൾ അക്വിറ്റൽ' അഥവാ ബഹുമാനകരമായ കുറ്റവിമുക്തി എന്നത് കേവലം കുറ്റക്കാരനല്ലെന്ന് കണ്ടെത്തലല്ല. മറിച്ച്, ഒരാളുടെ അന്തസ്സും സൽപ്പേരും പൂർണ്ണമായി പുനഃസ്ഥാപിച്ച് കൊണ്ടുള്ള ഒരു വിധിയാണത്. ......
ദോഹ: 'ഖെബ്രത്ത്' പ്രോഗ്രാമിൽപങ്കെടുത്ത അധ്യാപകരെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ ആദരിച്ചു.ആറ് ആഴ്ചത്തെ വിദ്യാഭ്യാസ യാത്ര കഴിഞ്ഞ്
ഫിൻലാൻഡിലിൽ നിന്നും തിരിച്ചെത്തിയ ശേഷം പ്രോഗ്രാമിൽ നിന്ന് ബിരുദം നേടിയ 14 പുരുഷ-വനിതാ അധ്യാപകരെ അൽ ഖാതിർ ആദരിച്ചു.ചടങ്ങിൽ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoEHE) അണ്ടർസെക്രട്ടറി ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി, ഖത്തർ സംസ്ഥാനത്തെ ഫിൻലാൻഡ് റിപ്പബ്ലിക് അംബാസഡർ പെക്ക വൗട്ടിലൈനെൻ, നിരവധി മന്ത്രാലയ ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പൽമാർ, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുത്തു.ഒമ്നിയ സിഇഒ മർഫി ജോൺസൺ ഉൾപ്പെടെയുള്ള പങ്കാളികളെ അൽ നുഐമി ആദരിച്ചു. MoEHE യുടെ പരിശീലന-വികസന കേന്ദ്രത്തിൽ നിരവധി പരിശീലന കോഴ്സുകൾ നേടിയ പ്രോഗ്രാമിന്റെ ആദ്യ കൂട്ടായ്മയിലെ അംഗങ്ങളായ ആറ് ഇന്നൊവേഷൻ നേതാക്കളെയും അദ്ദേഹം ആദരിച്ചു. ......
തന്റെ പേര് ചാൻ എന്നല്ലെന്ന് നടൻ ജാക്കി ചാൻ. ഫാങ് എന്നാണ് തന്റെ പേരെന്ന് വളരെ താമസിച്ചാണ് മനസ്സിലാക്കിയതെന്നും അമേരിക്കൻ പ്രസിദ്ധീകരണമായ പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ......
ദോഹ: മലേഷ്യയിലെ ക്വാലാലംപൂരിൽ മൂന്ന് ദിവസങ്ങളിലായി നടന്ന 36-ാമത് അന്താരാഷ്ട്ര സാങ്കേതിക പ്രദർശനത്തിൽ (ITEX 2025) ഖത്തറിൽ നിന്നുള്ള വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം കൈവരിച്ചു.ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, ഖത്തർ ടെക്നിക്കൽ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, ഒമർ ബിൻ അൽ ഖത്താബ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, ഇബ്നു തൈമിയ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, അൽ ബയാൻ പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസ്, അൽ ഖോർ പ്രൈമറി സ്കൂൾ, അൽ അർഖാം അക്കാദമി, അൽ ഖൻസ പ്രൈമറി സ്കൂൾ ഫോർ ഗേൾസ്, മെയ്മൗന പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വിഭാഗത്തിൽ സ്വർണ്ണ മെഡലുകൾ ലഭിച്ചു. കൂടാതെ, അൽ ദായെൻ പ്രൈമറി ആൻഡ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസിന് വെള്ളി മെഡലും, സയനാബ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസിന് ഇതേ വിഭാഗത്തിൽ വെങ്കല മെഡലും ലഭിച്ചു.
യൂണിവേഴ്സിറ്റി തലത്തിൽ നിന്ന് അഞ്ച് പേരും, സെക്കൻഡറി, പ്രിപ്പറേറ്ററി തലങ്ങളിൽ നിന്ന് 15 പേരും, പ്രൈമറി തലത്തിൽ നിന്ന് അഞ്ച് പേരും ഉൾപ്പെടെ 25 വിദ്യാർത്ഥികളുടെ ഒരു പ്രതിനിധി സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. ......