അടൂർ : മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ.അടൂർ നഗരത്തിലെ ഹയർസെക്കന്ററി സ്കൂളിൽ ആണ് സംഭവം.മനുഷ്യാവകാശ കമ്മീഷനും സിഡ്ബ്ലിയുസിക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.
പിതാവ് തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടി വെട്ടനായി കൊണ്ടുപോയത്.
സ്കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതെന്ന് പിതാവ് പറഞ്ഞു. കുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു.മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തി. ......
Prevension of illicit Trafficking PIT act പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു. ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായി ഡെൽബിൻ 42, കട്ടം പറമ്പിൽ വീട്ടിൽ, മത്സ്യപുരി പോസ്റ്റ്, രാമേശ്വരം വില്ലേജ് ,കൊച്ചി എന്നയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. പ്രതി കൊച്ചി സിറ്റിയിലെ ഹിൽ പാലസ്, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണ് . ......
കൊച്ചി: സമൂഹത്തില്‍ വ്യക്തികളെ വ്യക്തിത്വത്തിന് ഉടമകളാക്കിമാറ്റുന്നത് അദ്ധ്യാപകരാണെന്ന് ജില്ലാ കളകളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്.കുട്ടികളിലെ പഠന വൈകല്യം കണ്ടെത്തുന്നതിനായി ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും, ചൈല്‍ഡ് കെയര്‍ സെന്റര്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്, കൊച്ചി സഹോദയ സ്കൂള്‍ കോംപ്ലക്സ് എന്നിവര്‍ സംയുക്തമായി അധ്യാപകര്‍ക്കായി 'ലേണിംഗ് ഫ്രണ്ട്ലി എറണാകുളം ഡിസ്ട്രിറ്റ്' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഠന പരിശീലന പദ്ധതി കലൂര്‍ ഐ.എം.എ ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകരെ എപ്പോഴും ബഹുമാനത്തോടെയും, ആദരവോടെയും മാത്രമേ കാണാന്‍ സാധിക്കൂ. ......
അതിശക്തമായ പോരാട്ടം നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാകവെ യുഡിഎഫിൽ വിള്ളലെന്ന് സൂചന. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്നും ഒരാൾ പോലും പങ്കെടുക്കാതിരുന്നതാണ് കോൺഗ്രസിന് വെല്ലുവിളിയാകുന്നത്. ......
ദോഹ: ബാൻഡ്വാദ്യവും ആരവങ്ങളുമായി ഗാലറി നിറച്ച ആരാധകർക്ക് കാൽപന്തിൻെറ കളിയഴക് സമ്മാനിച്ച് ഗ്രാൻഡ് മാൾ എഫ്.സിക്ക് വീരോചിത മടക്കം. മിന്നുന്ന നീക്കങ്ങളും, വിങ്ങുകളെ ചടുലമാക്കിയ മുന്നേറ്റങ്ങളും, മികച്ച പന്തടക്കവും കൊണ്ട് ദോഹ സ്റ്റേഡിയത്തിലെ പച്ചപ്പുല്ലിൽ ഗ്രാൻഡ് മാൾ എഫ്.സി പുതിയ ഫുട്ബാൾ കാവ്യം രചിച്ച സീസണായി ഖിയ ചാമ്പ്യൻസ് ലീഗ് മാറി. ......
ദോഹ: ജിസിസി ജനറൽ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിലുള്ള ഏകീകൃത മാധ്യമ സംരംഭമായ 'ഗൾഫ് മുഴുവനും ഒരു രാഷ്ട്രം' എന്ന കാമ്പെയ്നിന്റെ ഉദ്ഘാടനത്തിൽ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പങ്കെടുത്തു. എല്ലാ അംഗരാജ്യങ്ങളിലുടനീളമുള്ള ജിസിസി പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് അവബോധം വളർത്തുക എന്നതാണ് കാമ്പെയ്നിന്റെ ലക്ഷ്യം. ......
കൊച്ചി: ലേസര്‍ സിനിമ ലോകത്തെ മുന്‍നിരക്കാരായ ബാര്‍കോയും മാധ്യമ, വിനോദ മേഖലയില്‍ പാരമ്പര്യമുള്ള പ്രസാദ് ഫിലിം ലാബ്സും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ബാര്‍കോയുടെ എച്ച്ഡിആര്‍ കളര്‍ ഗ്രേഡിംഗ് സൗകര്യം അവതരിപ്പിച്ചു. ഈ സഹകരണം സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ പുനര്‍നിര്‍വചിക്കുകയും വിദഗ്ദ്ധമായി ഗ്രേഡുചെയ്ത എച്ച്ഡിആര്‍ ഉള്ളടക്കത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പോസ്റ്റ്-പ്രൊഡക്ഷനിലെ മുന്‍നിര മുന്നേറ്റങ്ങളുടെ പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രസാദിന്റെ കട്ടിംഗ്-എഡ്ജ് ഗ്രേഡിംഗ് സ്യൂട്ട്, ബാര്‍കോ എച്ച്ഡിആര്‍ ലൈറ്റ്ബോക്സ്, ബാര്‍കോ എല്‍എസ്4കെ-പി എച്ച്ഡിആര്‍ ലൈറ്റ്സ്റ്റീറിംഗ് പ്രൊജക്ടര്‍ എന്നിവയുള്‍പ്പെടെ ബാര്‍കോയുടെ എച്ച്ഡിആര്‍ ലൈറ്റ്സ്റ്റീറിംഗ് ടെക്നോളജി ടൂള്‍കിറ്റാണ് നല്‍കുന്നത്. ......
കൊച്ചി: വിയറ്റ്നാമിലെ പുതുതലമുറ വിമാനക്കമ്പനിയായ വിയറ്റ്ജെറ്റ് ഇന്ത്യയ്ക്കും വിയറ്റ്നാമിനും ഇടയിലുള്ള എല്ലാ നേരിട്ടുള്ള വിമാനങ്ങളിലും നികുതിയും ഫീസും ഒഴികെ 11 രൂപ മുതല്‍ ആരംഭിക്കുന്ന വണ്‍-വേ ഇക്കോ-ക്ലാസ് നിരക്കുകള്‍ പ്രത്യേക പരിമിതകാല പ്രമോഷന് പ്രഖ്യാപിച്ചു. വിയറ്റ്ജെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.vietjetair.com വഴിയും മൊബൈല്‍ ആപ്പ് വഴിയും 2025 ജൂണ്‍ 3 വരെ ബുക്കിംഗുകള്‍ നടത്താം. 2025 ജൂലൈ 1നും 2026 മാര്‍ച്ച് 28നും ഇടയില്‍ പൊതു അവധികളും തിരക്കേറിയ യാത്രാ കാലയളവും ഒഴികെയുള്ള യാത്രകള്‍ക്ക് പ്രമോഷണല്‍ ടിക്കറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഇന്ത്യയ്ക്കും വിയറ്റ്നാമിനുമിടയിലുള്ള വ്യോമ ബന്ധം വിയറ്റ്ജെറ്റ് ശക്തിപ്പെടുത്തുന്നത് തുടരുന്നു. ......
വൈറലാകാനായി ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്ത് വിവാദത്തിലായ യുവതി മാപ്പു ചോദിച്ച് രംഗത്ത്. തമാശക്ക് ചെയ്തതാണെന്നും തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല എന്നുമാണ് നാഗർകോവിൽ സ്വദേശി ഷക്കീല ബാനു പറയുന്നത്. ......